"എ.ആർ. രാജരാജവർമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.206.3.186 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള...
(ചെ.) വർഗ്ഗീകരണം:ജീവിതകാലം
വരി 2:
{{Unreferenced}}
[[ചിത്രം:AR Rajarajavarma.JPG|thumb|എ.ആർ. രാജരാജ വർമ്മ]]
[[മലയാളം|മലയാള ഭാഷയുടെ]] [[വ്യാകരണം]] ചിട്ടപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് '''കേരള [[പാണിനി]]''' എന്ന് അറിയപ്പെട്ടിരുന്ന '''എ.ആർ. രാജരാജവർമ്മ''' (ജീവിതകാലം:[[1863]] [[ഫെബ്രുവരി 20]] - [[1918]] [[ജൂൺ 18]]<ref>http://www.mavelikara.org/html/mvlk_prson.php</ref>, മുഴുവൻ പേര്: അനന്തപുരത്തു രാജരാജവർമ്മ രാജരാജവർമ്മ). [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലായിരുന്നു]] അദ്ദേഹം ജനിച്ചത്. വൈയാകരണകാരൻ എന്നതിനു പുറമേ, നിരൂപകൻ, കവി, ഉപന്യാസകാരൻ, സർവ്വകലാശാലാ അദ്ധ്യാപകൻ, വിദ്യാഭ്യാസപരിഷ്കർത്താവ് എന്നീ നിലകളിലും പ്രശസ്തനായി. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ മലയാളഭാഷയുടെ വ്യാകരണം, [[ഛന്ദശാസ്ത്രം]], അലങ്കാരാദിവ്യവസ്ഥകൾ എന്നിവയ്ക്ക് അദ്ദേഹം നിയതമായ രൂപരേഖകളുണ്ടാക്കി. സംസ്കൃതഭാഷാശാസ്ത്രജ്ഞനായ [[പാണിനി]], അഷ്ടാദ്ധ്യായി ഉൾപ്പെടുന്ന പാണിനീസൂക്തങ്ങളിലൂടെ [[സംസ്കൃതം|സംസ്കൃതവ്യാകരണത്തിനു]] ശാസ്ത്രീയമായ ചട്ടക്കൂടുകൾ നിർവ്വചിച്ചതിനു സമാനമായി [[കേരളപാണിനീയം]] എന്ന മലയാളവ്യാകരണ ഗ്രന്ഥം ഏ.ആർ. രാജരാജവർമ്മയുടെതായിട്ടുണ്ടു്. മലയാളവ്യാകരണം ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിൽ ഏ.ആറിന്റെ സംഭാവനകൾ കണക്കിലെടുത്തു് അദ്ദേഹത്തെ [[കേരളപാണിനി]] എന്നും [[ അഭിനവപാണിനി]] എന്നും വിശേഷിപ്പിച്ചുപോരുന്നു.
== ജീവിതരേഖ ==
[[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിലെ]] ലക്ഷ്മീപുരം കോവിലകത്താണ് 1863 ഫെബ്രുവരി 20-ന് (1038 കുംഭം 9നു്) എ.ആർ. രാജരാജവർമ്മ ജനിച്ചത് <ref name= "ref1"> http://www.puzha.com/malayalam/bookstore/cgi-bin/author-detail.cgi?code=696 എ.ആർ. രാജരാജവർമ്മയെക്കുറിച്ച് പുഴ .കൊം </ref> പിതാവ് കിടങ്ങൂർ ഓണന്തുരുത്തി പാറ്റിയാൽ ഇല്ലത്ത് വാസുദേവൻ നമ്പൂതിരി, മാതാവ് ഭരണി തിരുനാൾ തമ്പുരാട്ടി. അമ്മ, [[കേരളവർമ്മ വലിയ കോയിത്തമ്പുരാൻ|കേരളവർമ്മ വലിയ കോയിത്തമ്പുരാന്റെ]] മാതൃസഹോദരിയായിരുന്നു. [[ലക്ഷ്മീപുരം കൊട്ടാരം]] അക്കാലത്ത് സമ്പന്നമായിരുന്നെങ്കിലും അന്തച്ഛിദ്രത്താൽ അശാന്തമായിരുന്നു. തന്മൂലം അതിലെ ഒരു ശാഖ മൂത്തകോയിത്തമ്പുരാന്റെ നേതൃത്വത്തിൽ ആദ്യം [[കാർത്തികപ്പള്ളി|കാർത്തികപ്പള്ളിയിലേയ്ക്കും]] പിന്നീട്‌ [[ഹരിപ്പാട്|ഹരിപ്പാട്ട്‌]] അനന്തപുരം കൊട്ടാരത്തിലേയ്ക്കും താമസം മാറ്റി. ഈ കൊട്ടാരം മഹാരാജാവിന്റെ സഹായത്തോടെ മൂത്തകോയിത്തമ്പുരാൻ തന്നെ പണി കഴിപ്പിച്ചതായിരുന്നു. അനന്തപുരത്ത്‌ താമസമാക്കിയ താവഴിയിലാണ് രാജരാജവർമ്മ ഉൾപ്പെടുന്നത്. 'എ.ആർ.'എന്ന നാമാക്ഷരിയിലെ 'എ' അനന്തപുരം കൊട്ടാരത്തേയാണ്‌ സൂചിപ്പിക്കുന്നത്‌. അദ്ദേഹത്തിന്റെ ഓമനപ്പേർ കൊച്ചപ്പൻ എന്നായിരുന്നു. ക്ലേശകരമായ ജീവിതമായിരുന്നു ഹരിപ്പാട്ട്.
=== വിദ്യാഭ്യാസം ===
[[ചിത്രം:Rajarajavarma handwriting.jpg|thumb| എ.ആറിന്റെ കൈപ്പട]]
വരി 127:
*[http://www.mathrubhumi.com/article.php മലയാളത്തിന്റെ ദൂരവീക്ഷണം]
 
 
{{lifetime|1863|1918|ഫെബ്രുവരി 20|ജൂൺ 18}}
[[വർഗ്ഗം:1863-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1918-ൽ മരിച്ചവർ]]
[[വർഗ്ഗം:ഫെബ്രുവരി 20-ന് ജനിച്ചവർ]]
[[വർഗ്ഗം:ജൂൺ 18-ന് മരിച്ചവർ]]
 
[[വർഗ്ഗം:മലയാളവൈയാകരണർ]]
"https://ml.wikipedia.org/wiki/എ.ആർ._രാജരാജവർമ്മ" എന്ന താളിൽനിന്ന് ശേഖരിച്ചത്