"പട്ടണക്കാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 21:
<ref>http://lsgkerala.in/pattanakkadpanchayat/history/</ref>പഞ്ചായത്തുൾപ്പെട്ട കരപ്പുറം പ്രദേശം കൊച്ചി രാജാവിന്റെ കീഴിലായിരുന്നു. മാർത്താണ്ഡവർമ്മ മഹാരാജാവ് കൊച്ചി രാജ്യം ആക്രമിക്കുകയും സന്ധിയുടെയടിസ്ഥാനത്തിൽ കരപ്പുറം തിരുവിതാംകൂർ രാജാവിന് വിട്ടുകൊടുക്കുകയുമുണ്ടായി. കൊച്ചിയുടെ ഭരണത്തിലിരിക്കവെയാണ് പഞ്ചായത്തിന്റെ മൂന്നിലൊന്നു പ്രദേശത്തോളം വരുന്ന ഫലഭൂയിഷ്ഠമായ [[വെട്ടക്കൽ]] പ്രദേശം ജൂതവംശജരായ കോച്ചായ്ക്ക് പാരിതോഷികമായി പതിച്ചുകൊടുക്കാനിടയായത്. കോച്ചായ്ക്ക് പതിച്ചുകൊടുത്ത പ്രദേശമാണ് വെട്ടവുമായി ബന്ധപ്പെടുത്തി ''വെട്ടക്കൽ'' എന്ന പേരിൽ അറിയപ്പെടുന്നത്. രാജവാഴ്ച നിലനിന്നിരുന്നകാലത്തു പഞ്ചായത്തുപ്രദേശമാകെ ജന്മിത്തത്തിന്റേയും നാടുവാഴികളുടേയും ചവിട്ടടിയിലായിരുന്നു. യഹൂദ വംശജനായ വെട്ടക്കൽ കോച്ചാ, തിരുമല ദേവസ്വം, പാലിയം ആനക്കോട്, പാറായി എന്നിവരായിരുന്നു പ്രധാന ജന്മികൾ. മാന്യമായ കൂലിവ്യവസ്ഥകളും, മാനമായി ജീവിക്കുവാനും, മാറുമറയ്ക്കാനുള്ള അവകാശവുമൊക്കെ നിഷേധിക്കപ്പെട്ട അവശരായ പിന്നോക്കക്കാരെ കൂലിഅടിമകളായി നിലനിർത്താൻ നാടുവാഴിത്തവും ജന്മിത്വവും ശ്രമിച്ചിരുന്നു. നവോത്ഥാനപ്രസ്ഥാനം വഴിയും [[നിവർത്തന പ്രക്ഷോഭം|നിവർത്തന പ്രക്ഷോഭങ്ങൾ]] വഴിയും ഇതിനെതിരെയുള്ള പോരാട്ടം ക്രമേണ ആരംഭിക്കുകയുണ്ടായി. [[ശ്രീനാരായണഗുരു|ശ്രീനാരായണ ഗുരു]]വിന്റെ നേതൃത്വത്തിലുള്ള സാമൂഹ്യപരിഷ്ക്കരണ നവോത്ഥാന പ്രസ്ഥാനമാണ് ഈ പോരാട്ടങ്ങളെ ത്വരിതപ്പെടുത്തിയത്. വിദ്യാഭ്യാസംകൊണ്ട് സ്വതന്ത്രരാകുവാനുളള ഗുരുവിന്റെ ആഹ്വാനമാണ് പഞ്ചായത്തു പ്രദേശത്തെ ആദ്യ വിദ്യാലയമായ പാറയിൽ ഭാരതിവിലാസം എൽ പി സ്ക്കൂളിന്റെ സ്ഥാപനത്തിന് പാറയിൽ കുടുംബ കാരണവരായ കൊച്ചുരാമൻ വൈദ്യന് പ്രേരണയായി ഭവിച്ചത്.
== തൊഴിൽ ==
തെങ്ങ്, നെല്ല്, ഇടവിളകൾ എന്നിവയായിരുന്നു ഇവിടുത്തെ കൃഷി. 4 കിലോമീറ്ററോളം നീളം വരുന്ന സമുദ്രതീരത്തെ ഏതാണ്ട് 4000 ത്തോളം ആളുകൾ മത്സ്യബന്ധനത്തിൽ ഏർപ്പെടുന്നു. പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും കയർ ഉൽപ്പന്നങ്ങളുടെ ഉല്പാദനവും അനുബന്ധചെറുകിടവ്യവസായങ്ങളുംഅനുബന്ധ ചെറുകിടവ്യവസായങ്ങളും പ്രവർത്തിക്കുന്നു.
 
== ആരാധനാലയങ്ങൾ ==
"https://ml.wikipedia.org/wiki/പട്ടണക്കാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്