"മസ്ജിദുന്നബവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ba:Мәсжид ән-Нәбәүи мәсете
വരി 14:
[[പ്രമാണം:Medina Grab des Propheten.JPG|left|thumb|ഒട്ടോമാൻ കാലത്തെ മസ്ജിദുന്നബവിയുടെ രൂപം]]
[[പ്രമാണം:Al-Masjid al-Nabawi 06.jpg|right|thumb|മസ്ജിദുന്നബവിയുടെ ഉൾവശം]]
വിവിധ ഘട്ടങ്ങളിലെ വിപുലീകരണത്തിലൂടെയാണ് ഇന്നുള്ള രീതിയിൽ മസ്ജിദുന്നബവി വിശാലമായത്. AD 622-ൽ മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ മുഹമ്മദ്‌ നബി ശിഷ്യരോടൊപ്പം മണ്ണും മരവും ചുമന്ന് നിർമ്മിച്ചതാണ്‌ മസ്ജിദുന്നബവി. ചളികട്ട കൊണ്ടുള്ള ചുമരുകൾക്കിടയിൽ ഈന്തപ്പനത്തടി തൂണാക്കി ഈന്തപ്പനയോല മേഞ്ഞ 1050 ചതുരശ്ര മീറ്ററിൽ നിർമ്മിക്കപ്പെട്ട ലളിതമായ ഒരു കെട്ടിടംആയിരുന്നു അന്ന്. പിന്നീട്‌ AD 628 -ൽ നബിയുടെ ജീവിതകാലത്ത്‌ തന്നെ 2500 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ നവീകരിച്ചു. നബിയുടെ വിയോഗശേഷം AD 638-ൽ രണ്ടാം ഖലീഫ [[ഖലീഫ ഉമർ|ഉമറിന്റെ]] കാലത്ത്‌ ആദ്യമായി 4200 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആറ്‌ കവാടങ്ങളുമായി മസ്ജിദ്‌ നവീകരിച്ചു. പിന്നീട്‌ മൂന്നാം [[ഉസ്‌മാൻ ബിൻ അഫ്ഫാൻ|ഖലീഫ ഉസ്മാന്റെ]] കാലത്ത്‌ വീണ്ടും നവീകരിച്ചു. അന്ന് മസ്ജിദിനകത്തെ ഇഷ്ടികകൾ അറബിക്‌ കയ്യെഴുത്ത്‌ കൊണ്ട്‌ അലങ്കരിച്ചു. സീലിംഗ്‌ [[ഇന്ത്യ|ഇന്ത്യൻ]] വുഡ്‌ കൊണ്ടും തൂണുകൾ ഇരുമ്പും ഈയവും ഉപയോഗിച്ച്‌ മാറ്റിപ്പണിതു. കൂടാതെ പ്രാർത്ഥനയ്ക്‌ നേതൃത്വം നൽകുന്നവർക്കായി ഒരു മിഅറാബും ഖലീഫ ഉസ്മാന്റെ കാലത്ത്‌ നിർമ്മിക്കപ്പെട്ടു. പിന്നീട്‌ [[അബ്ബാസി ഖിലാഫത്ത്|അബ്ബാസിയ]] ഭരണാധികാരി ഉമറുബ്നു അബ്ദുൽ അസീസിന്റെ നിർദ്ദേശ പ്രകാരം മദീന ഗവർണർ ആയിരുന്ന വലീദ്‌ ബിൻ അബ്ദുൽ മലിക്‌ ആയിരുന്നു പള്ളി നവീകരിച്ചത്‌. അതോടെ മസ്ജിദ്‌ 2369 ചതുരശ്ര മീറ്റർ കൂടി ചേർത്ത്‌ വിശാലമാക്കുകയും നാല്‌ മിനാരങ്ങൾ കൂട്ടിചേർക്കുകയും ചെയ്തു. പിന്നീട്‌ അബ്ബാസിയ ഭരണാധികാരി തന്നെയായ ഖലീഫ മഹ്ദി അൽ അബ്ബാസി 2450 ചതുരശ്ര മീറ്റർ കൂടി വികസിപ്പിച്ചു. AD 1483-ൽ സുൽത്താൻ ഖൈതബിയുടെ നവീകരണത്തിന്‌ ശേഷം ഓട്ടോമൻ തുർക്കി ഖലീഫയായിരുന്ന അബ്ദുൽ മജീദ്‌ മുറാദ്‌ അൽ ഉസ്മാനി AD 1844-1861യുടെ കാലത്താണ്‌ നവീകരിച്ചത്‌. റൌദാശരീഫിന്‌ മുകളിൽ പച്ച ഖുബ്ബ സ്ഥാപിച്ചതും കൂടാതെ മറ്റു 170 ഖുബ്ബകൾ സ്ഥാപിച്ചതും മസ്ജിദിന്റെ വിസ്തീർണ്ണം വീണ്ടും വർദ്ധിപ്പിച്ചതും ഇക്കാലത്തായിരുന്നു. പ്രവാചകരുടെ കാലത്തുണ്ടായിരുന്ന മസ്ജിന്റെ ഭാഗം പ്രത്യേകം അടയാളപ്പെടുത്തുകയും ചെയ്തു. പിന്നീട്‌ സൌദീ രാജവംശത്തിലെ അബ്ദുൽ അസീസ്‌ രാജാവിന്റെ കാലത്ത്‌ മസ്ജിന്റെ വലുപ്പം 16327 ചതുരശ്ര മീറ്റർ ആക്കി വികസിപ്പിച്ചു.
 
==== വിപുലീകരണ പദ്ധതികൾ ====
[[പ്രമാണം:Medina umbrella.jpg|left|thumb|മസ്ജിദുന്നബവിയുടെ മുറ്റത്ത് വെയിലിൽ നിന്നും മഴയിൽ നിന്നും തീർത്ഥാടകർക്കു സം‌രക്ഷണം നൽകുന്ന കുടകൾ]]
"https://ml.wikipedia.org/wiki/മസ്ജിദുന്നബവി" എന്ന താളിൽനിന്ന് ശേഖരിച്ചത്