"എഡ്വേർഡ് സൈദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 24:
 
==ജീവിതരേഖ==
1935 [[ജെറുസലേം|ജെറൂസലേമിൽ‍]] ജനിച്ചു. 1947-ൽ [[കെയ്‌റോ|കെയ്‌റോയിലേക്ക്‌]] പലായനം ചെയ്യേണ്ടി വന്ന സൈദ്‌ [[ഈജിപ്ത്|ഈജിപ്തിലാണ്]] വളർന്നത്‌ . സ്വാനുഭവങ്ങളുടെ തീച്ചൂളയിൽ പലസ്തീൻ പ്രശ്നത്തിൽ ആധികാരിക ശബ്ദമായി മാറിയ സൈദിന്റെ ഇഷ്ടവിഷയങ്ങളിലൊന്നായിരുന്നു [[ഇസ്ലാംഇസ്‌ലാം]]. ഇസ്‌ലാമിക സംസ്കാരത്തിൽ ഉൾച്ചേർന്ന ക്രിസ്ത്യൻ എന്നാണ്‌ അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ചരിത്രകാരിയായ റോസ് മേരി സൈദ് എഡ്വേർഡിന്റെ സഹോദരിയാണ്.
[[File:SaidSis.jpg|thumb|left|150px|എഡ്വേർഡ് സൈദും സഹോദരി [[റോസ് മേരി സൈദ്|റോസ് മേരി സൈദും]] (1940)]]
 
സൈദിന്റെ [[ഓറിയന്റലിസം (പുസ്തകം)|ഓറിയന്റലിസം]] (1978), '''കവറിംഗ്‌ ഇസ്ലാംഇസ്‌ലാം''' (1981) തുടങ്ങിയ കൃതികൾ അന്താരാഷ്ട്രപ്രസിദ്ധി നേടി. അറബി-ഇസ്ലാമികഇസ്‌ലാമിക ജനതകൾക്കും അവരുടെ സംസ്കാരത്തിനും എതിരെ സൂക്ഷ്മവും വ്യവസ്ഥാപിതവുമായ ഒരു മുൻവിധി പാശ്ചാത്യലോകത്ത് നിലവിലുണ്ടെന്ന് സൈദ് ഓറിയന്റലിസത്തിൽ വാദിച്ചു. ഏഷ്യയും മദ്ധ്യപൂർവദേശവും ആയി ബന്ധപ്പെട്ട കപടവും കാല്പനികവുമായ ബിംബങ്ങളുടെ ദീർഘപരമ്പര പാശ്ചാത്യസംസ്കാരത്തിൽ പ്രചരിപ്പിച്ചത്, യൂറോപ്പിന്റേയും അമേരിക്കയുടേയും ആധിപത്യ-സാമ്രാജ്യ താത്പര്യങ്ങളെ സഹായിക്കാനാണെന്ന് അദ്ദേഹം കരുതി. സ്വന്തം ജനതയുടെ സംസ്കാരത്തിൽ ഈ കപടബിംബങ്ങൾ കടന്നുകൂടാൻ അനുവദിച്ച അറബിനാടുകളിലെ ഉപരിവർഗ്ഗത്തെയും സൈദ് ഈ കൃതിയിൽ നിശിതമായി വിമർശിച്ചു. 26 ലോകഭാഷകളിലേക്ക്‌ അദ്ദേഹത്തിന്റെ രചനകൾ മൊഴിമാറ്റം ചെയ്യപ്പെട്ടു.
 
വിപ്രവാസ ഫലസ്തീൻ പാർലമെൻറിൽ 14 വർഷം അംഗമായിരുന്ന സൈദ്‌, [[പലസ്തീൻ വിമോചന പ്രസ്ഥാനം|പലസ്തീൻ വിമോചനപ്രസ്ഥാനത്തിന്റെ]] വിശ്വാസ്യത നഷ്ടപ്പെട്ടെന്ന് ആരോപിച്ച്‌ 1991ൽ [[യാസർ അറഫാത്ത്|യാസിർ അറഫാത്തുമായി]] വഴി പിരിഞ്ഞു. [[ഇസ്രായേൽ|ഇസ്രയേലുമായി]] അറഫാത്ത്‌ ഉണ്ടാക്കിയ കരാറിനെ കീഴടങ്ങലെന്നാണ് സൈദ് വിശേഷിപ്പിച്ചത്
 
''ഭീകര പ്രൊഫസർ'' എന്ന ചെല്ലപ്പേരും പാശ്ചാത്യലോകത്ത് ചില വിഭാഗങ്ങൾക്കിടയിൽ അദ്ദേഹത്തിന് ലഭിച്ചു‌ലഭിച്ചു. [[ലുക്കേമിയ]] രോഗബാധിതനായ സൈദ്‌ 2003 സെപ്റ്റംബർ 25-ന്‌ അന്തരിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/എഡ്വേർഡ്_സൈദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്