"തോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 78:
 
==വിവിധ തരം തോക്കുകൾ==
===[[റീകോയിൽ]] (Recoil)===
[[റീകോയിൽ]] (Recoil). പായുന്ന ബുള്ളറ്റിന്റെ എതിർദിശയിൽ തോക്കിനുണ്ടാകുന്ന പിന്നോട്ടടിയാണ് റീകോയിൽ. വെടിവയ്ക്കുന്ന ആൾക്ക് ഇത് ഒരു 'കിക്ക്' ആയി അനുഭവപ്പെടുന്നു. അടിസ്ഥാന തത്ത്വമായ സംവേഗസംരക്ഷണത്തിന്റെ (conservation of momentum) ഫലമാണ് തോക്കിന്റെ റീകോയിൽ. സ്ഫോടനഫലമായുണ്ടാകുന്ന ബലം (force) ആണ് ബുള്ളറ്റിനെ പുറത്തേക്കു പായിക്കുന്നത്. ബുള്ളറ്റിന്റെ ദ്രവ്യമാനം m-ഉം പ്രവേഗം v -യും ആയാൽ അതിന്റെ സംവേഗം mv ആയിരിക്കും. ബുള്ളറ്റിന്റെ എതിർദിശയിൽ തോക്കിനും ഇതേ സംവേഗമുണ്ടായിരിക്കണം. തോക്കിന്റെ ദ്രവ്യമാനം M -ഉം റീകോയിൽ പ്രവേഗം V-യും ആണെങ്കിൽ MV= -mv. ഭാരം കൂടിയ തോക്കിന് കുറഞ്ഞ പ്രവേഗമേ കൈവരൂ.
===കൈത്തോക്കുകൾ===
Line 84 ⟶ 85:
ഒതുക്കമുള്ള ആകാരം, കുറഞ്ഞ വില, കൈകാര്യം ചെയ്യാനുള്ള എളുപ്പം എന്നീ സവിശേഷതകളാൽ ജനപ്രീതി നേടിയ തോക്കാണ് പിസ്റ്റൾ. റൈഫിളിനെ അപേക്ഷിച്ച് ബാരലിന്റെ നീളം വളരെ കുറവാണ് എന്നതാണ് പിസ്റ്റളിന്റെ പ്രത്യേകത. ഇറ്റലിയിലെ പിസ്റ്റോയ്യ (Pistoia) എന്ന നഗരത്തിന്റെ പേരിൽ നിന്നാണ് പിസ്റ്റൾ എന്ന പേരുണ്ടായത്. ഒറ്റക്കൈ കൊണ്ട് ഇത് പ്രവർത്തിപ്പിക്കാൻ കഴിയും. മിക്ക രാജ്യങ്ങളിലെയും പൊലീസുകാരുടെയും മറ്റു സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും പ്രധാന പ്രതിരോധ ആയുധമാണ് പിസ്റ്റൾ.
 
റിവോൾവറിൽ പല അറകളുള്ള തിരിയുന്ന സിലിണ്ടറിലാണ് കാട്രിഡ്ജുകൾ വയ്ക്കുന്നത്. സിലിണ്ടർ തിരിയുകയും അതനുസരിച്ച് അറകൾ ഒന്നൊന്നായി അതിൽ സൂക്ഷിച്ചിട്ടുള്ള കാട്രിഡ്ജിനെ വെടിയുതിർക്കാൻ പാകത്തിൽ ബാരലിനു പിന്നിലെത്തിക്കുകയും ചെയ്യുന്നു. 'തിരിയുന്ന' എന്നർഥം വരുന്ന 'റിവോൾവ്' (revolve) എന്ന പദത്തിൽനിന്നാണ് ഈയിനം കൈത്തോക്കിന് റിവോൾവർ എന്ന പേര് കിട്ടിയത്. സാമുവൽ കോൾട്ട് ആണ് 1835-ൽ ഇത്തരം തോക്ക് നിർമിച്ചു തുടങ്ങിയത്.
 
===നീളമുള്ള തോക്കുകൾ===
"https://ml.wikipedia.org/wiki/തോക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്