"കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'സി.ഇ. ആറാം നൂറ്റാണ്ടിൽ കേരളക്കര സന്ദർശിച്ച യൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

18:30, 23 ജനുവരി 2013-നു നിലവിലുണ്ടായിരുന്ന രൂപം

സി.ഇ. ആറാം നൂറ്റാണ്ടിൽ കേരളക്കര സന്ദർശിച്ച യൂറോപ്പ്യൻ ക്രൈസ്തവസഞ്ചാരിയാണ് കോസ്മാസ് ഇൻഡികോപ്ലൂസ്റ്റിസ് കേരളത്തിലെ തെങ്ങുകൃഷിയെപറ്റിയുള്ള ഏറ്റവും ആദ്യത്തെ രേഖ ഇദ്ദേഹത്തിന്റേതാണ്. തെങ്ങിൻടെയും തെങ്ങുകയറ്റക്കരന്റേയും കൂട്ടത്തിൽ ഒരാനയുടേയും ചിത്രം അദ്ദേഹം തന്റെ യാത്രാക്കുറിപ്പുകളിൽ വരച്ചു ചേർത്തിട്ടുണ്ട്. കുരുമുളകിന്റെ നാട് എന്നു പറഞ്ഞുകൊണ്ടാണ് അദ്ദേഹം മലയത്തെ വിശേഷിപ്പിക്കുന്നത്. (സി.ഇ ആറാം നൂറ്റാണ്ടിൽത്തന്നെ രചിക്കപ്പെട്ട വരാഹമിഹിരന്റെ ബൃഹത്സംഹിതയിലും മലയം എന്ന പർവതനിരയെപ്പറ്റി പറയുന്നുണ്ട്.) അവിടെനിന്ന് കുരുമുളക് പുദോപട്ടണ,സലോപട്ടണ, നലോപട്ടണ, മംഗറൂത്ത്, പാർത്തി എന്നീ തുറമുഖങ്ങളിലേക്ക് അയക്കുന്നുവെന്ന് കോസ്മാസ് പറയുന്നു. മുസിരിസ്സിനെപ്പറ്റി കോസ്മാസ് പറയുന്നില്ല. മലയത്തിൽ ഒരു ക്രൈസ്തവസഭയുണ്ടെന്ന് കോസ്മാസ് പ്രസ്താവിക്കുന്നുണ്ട്. അവിടെ എല്ലാ രാജാക്കന്മാർക്കും ധാരാളം ആനകളുണ്ടെന്നും കൂടുതൽ ആനകളുള്ള രാജാക്കന്മാർക്ക് പ്രാമുഖ്യം കൂടുമെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.