"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 63:
 
:സിയോണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് താങ്കൾ പറയുന്ന ചരിത്രം ശരിയായിരിക്കാം. അതേസമയം പാശ്ചാത്യലോകത്ത് യഹുദർ സാമ്പത്തികമായും അധികാരപരമായും വ്യക്തിപരമായും ചെലുത്തുന്ന സ്വാധീനങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. എന്റെ ഉന്നം അതല്ലായിരുന്നു. ഇത്തരം കാര്യങ്ങളിൽ - രാഷ്ട്രീയ, സാമുദായിക വിഷയങ്ങളിൽ - ബ്രിട്ടാണിക്കയുടെ താളുകൾ അത്രകണ്ട് സന്തുലിതമല്ല എന്നത് കുപ്രസിദ്ധമാണ്. ആ സാഹചര്യത്തിൽ അതിനെ മാത്രം അവലംബിച്ച് നാം ലേഖനം ചേർക്കുന്നത് ശരിയോ എന്നതാണ് എനിക്കുണ്ടായ സംശയം. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:35, 14 ജനുവരി 2013 (UTC)
 
: ഈ മാതൃരാജ്യം എന്നതിൽ ഒരു സംവാദം കണ്ടതുകൊണ്ട് ചോദിക്കുകയാ... ഇന്ത്യയിൽ മുസ്ലീങ്ങളായ പൗരന്മാർ, അവരുടെ മാതൃരാജ്യം ഇന്ത്യാണെന്നു പറയുകയാണെങ്കിൽ, അതിനും ആരെങ്കിലും അവലംബം ചോദിക്കുമോ? അതൊക്കെ അവനവൻ സ്വന്തമായി തിരഞ്ഞെടുക്കുന്നതല്ലേ? ഞാൻ ജനിച്ച രാജ്യം എന്റെ മാതൃരാജ്യം. ജൂതന്മാരെപ്പറ്റി കേട്ടറിവേ എനിക്കുള്ളൂ പിന്നെ വിക്കിപീഡിയായിലെ വായനയും. അവരു അവരുടെ സമുദായത്തിൽ നിന്നു മാത്രമേ വിവാഹം കഴിക്കു എന്നും, ജൂതനായി ആരെയും മത പരിവർത്തനം ചെയ്യാൻ കഴിയില്ല എന്നുമാണ് ഞാൻ കേട്ടിട്ടുള്ളത്. ഇനി ലോകത്തിൽ എവിടെ ജനിച്ചാലും, അവനവൻ സ്വന്തമായി "ഇസ്രായെൽ" ആണ് എന്റെ മാതൃരാജ്യം എന്നു വിചാരിച്ചാൽ, അവന്റെ മാതൃരാജ്യം ഇസ്രായേൽ തന്നെയാകില്ലേ? സിറ്റിസൺഷിപ്പും മാതൃരാജ്യവും രണ്ടും രണ്ടല്ലേ? --[[ഉപയോക്താവ്:Manuspanicker|Manuspanicker]] ([[ഉപയോക്താവിന്റെ സംവാദം:Manuspanicker|സംവാദം]]) 11:33, 19 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/സംവാദം:സയണിസ്റ്റ്_പ്രസ്ഥാനം" എന്ന താളിൽനിന്ന് ശേഖരിച്ചത്
"സയണിസ്റ്റ് പ്രസ്ഥാനം" താളിലേക്ക് മടങ്ങുക.