"സംവാദം:സയണിസ്റ്റ് പ്രസ്ഥാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,498 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
 
@Adv.tksujith '''ബ്രിട്ടാണിക്കയെ ഇക്കാര്യത്തിൽ പൂർണ്ണമായങ്ങ് വിശ്വസിക്കാമോ......എന്ന കാര്യം സംശയമുണ്ട്. സയണിസത്തിന്റെ സ്വാധീനം പാശ്ചാത്യലോകത്ത് അത്ര ഗാഢമാണ് എന്ന് കേട്ടിട്ടുണ്ട്''' എന്നെഴുതിയല്ലോ. ഈ ലേഖനത്തിലും ചർച്ചയിലും ഉള്ളത് വികലമായ ചരിത്രജ്ഞാനമാണ്. സിയോണിസം എന്നു കേൾക്കുമ്പോഴേ അമേരിക്കയേയും പാശ്ചാത്യചേരിയേയും ഓർക്കുന്നതൊക്കെ ചരിത്രം അറിയാഞ്ഞിട്ടാണ്. പലസ്റ്റീനിലെ ബ്രിട്ടീഷ് സൈന്യത്തെ ആക്രമിച്ചു കൊണ്ടായിരുന്നു സിയോണിസത്തിന്റെ പ്രേരണയിൽ പ്രവർത്തിച്ച യഹൂദതീവ്രവാദം തുടങ്ങിയതു തന്നെ. ഇസ്രായേലിന്റെ രൂപീകരണത്തെ സോവിയറ്റു യൂണിയനും അതിന്റെ ഉപഗ്രഹരാജ്യങ്ങളും ശക്തമായി പിന്തുണച്ചിരുന്നു. ഇസ്രായേൽ ഒരു സോഷ്യലിസ്റ്റ് രാജ്യമാകുമെന്നു വിശ്വസിക്കാനുള്ള ശുദ്ധഗതി സ്റ്റാലിനുണ്ടായിരുന്നു. മിഡിൽ ഈസ്റ്റിൽ ബ്രിട്ടീഷ് സ്വാധീനം കുറക്കാൻ ഇസ്രായേലിന്റെ രൂപീകരണം സഹായിക്കുമെന്ന് അദ്ദേഹം കരുതി. ഇസ്രായേലിന് ഔപചാരികാംഗീകാരം നൽകിയ ആദ്യരാഷ്ട്രം സോവിയറ്റു യൂണിയൻ ആയിരുന്നു. അമേരിക്കയുടെ അംഗീകാരവും വൈകിയില്ല എന്നതു ശരി. എന്നാൽ, പിന്നീട് ഇസ്രായേലിന്റെ പ്രധാനമന്ത്രിയായിത്തീർന്ന ഡേവിഡ് ബെൻഗൂരിയൻ റൂസ്‌വെൽട്ടുമായി ഒരു കൂടിക്കാഴ്ച തരമാക്കാൻ വാഷിങ്ടണിൽ കാത്തു കിടന്നു വിഷമിച്ച കഥയുമുമൊക്കെയുണ്ട്. സ്വന്തം Geo-political ലക്ഷ്യങ്ങൾക്കുപകരിക്കും എന്നു തോന്നിയപ്പോൾ ഇസ്രായേലിനെ അമേരിക്ക അവരുടെ ചേരിയിലെടുത്തത് പിൽക്കാലത്തെ കഥയാണ്.[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]] ([[ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) 23:04, 13 ജനുവരി 2013 (UTC)
 
:സിയോണിസ്റ്റ് പ്രസ്ഥാനത്തെ സംബന്ധിച്ച് താങ്കൾ പറയുന്ന ചരിത്രം ശരിയായിരിക്കാം. അതേസമയം പാശ്ചാത്യലോകത്ത് യഹുദർ സാമ്പത്തികമായും അധികാരപരമായും വ്യക്തിപരമായും ചെലുത്തുന്ന സ്വാധീനങ്ങളും ഇതോടൊപ്പം ചേർത്ത് വായിക്കേണ്ടതുണ്ട്. എന്റെ ഉന്നം അതല്ലായിരുന്നു. ഇത്തരം കാര്യങ്ങളിൽ - രാഷ്ട്രീയ, സാമുദായിക വിഷയങ്ങളിൽ - ബ്രിട്ടാണിക്കയുടെ താളുകൾ അത്രകണ്ട് സന്തുലിതമല്ല എന്നത് കുപ്രസിദ്ധമാണ്. ആ സാഹചര്യത്തിൽ അതിനെ മാത്രം അവലംബിച്ച് നാം ലേഖനം ചേർക്കുന്നത് ശരിയോ എന്നതാണ് എനിക്കുണ്ടായ സംശയം. --[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 14:35, 14 ജനുവരി 2013 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1606546" എന്ന താളിൽനിന്ന് ശേഖരിച്ചത്