"ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 92:
1978-ൽ പി.ഡബ്ലിയു ബോത പ്രസിഡന്റായതോടെ കറുത്തവരുടെ കഷ്ടതകൾ ഇരട്ടിച്ചു. അവർക്ക് കാർഡ് ധരിച്ചുപോലും പുറത്തിറങ്ങാൻ പറ്റാത്തയവസ്ഥയായി. ന്യൂനപക്ഷമായ വെള്ളകാർ ഭൂരിപക്ഷമായ കറുത്തവരെ ഞെക്കിപ്പിഴിഞ്ഞു.<br />
===സൊവെറ്റോകലാപം===
1976 ജൂൺ 16-ന് സൊവെറ്റോ വിദ്യാർത്ഥി കൗൺസിൽ കലാപം തുടങ്ങി. കറുത്തവരുടെ ന്യൂനപക്ഷ ഭാഷകളെ വിദ്യാലയങ്ങളിൽ അംഗീകരിക്കാത്തതായിരുന്നു കലാപത്തിന്റെ പ്രധാനകാരണം. കലാപസമയത്ത് "സ്റ്റീവ് ബിക്കോ" എന്ന നേതാവിനെ ജയിലിലടക്കുകയും ജയിലിൽ വച്ച് ബിക്കോ മരിക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്ക ആകെ ഇളകിമറിഞ്ഞു. ബോത സർക്കാരിനെ ലോകം മുഴുവൻ വിമർശിച്ചു. ദക്ഷിണാഫ്രിക്കയ്ക്കുള്ള ധനസഹായം പല രാജ്യങ്ങളും റദ്ധാക്കി. 1989-ൽ ബോതയ്ക്കു സ്ഥാനമൊഴിയേണ്ടിവന്നു. [[എഫ്.ഡബ്ലിയു. ഡിക്ലർക്ക്]] പുതിയ പ്രധാനമന്ത്രിയായി.<br />
===പുതിയ ലോകം===
1990 ഫെബ്രുവരി 9-ന് എ.എൻ.സി.യേയും പി.എ.സി.യേയും കമ്യൂണിസ്റ്റ് പാർട്ടിയേയും അംഗീകരിച്ച് ഡിക്ലർക്ക് പാർലമെന്റിൽ പ്രഖ്യാപനം നടത്തി. മണ്ഡേല ജയിൽ മോചിതനായി. വർണവിവേചന നിയമങ്ങൾ ഇല്ലാതായി. 1994-ലെ ദേശീയ തെരഞ്ഞെടുപ്പിൽ എ.എൻ.സി. ഭൂരിപക്ഷം നേടി. 1994 മെയ് 10-ന് ആഫ്രിക്കക്കാർ സ്നേഹത്തോടെ "മാഡിബ" എന്നു വിളിക്കുന്ന പ്രിയനേതാവ് മണ്ഡേല പ്രസിഡന്റായി സ്ഥാനമേറ്റു.
 
==അവലംബം==
"https://ml.wikipedia.org/wiki/ആഫ്രിക്കൻ_നാഷണൽ_കോൺഗ്രസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്