"പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{PU|Periplus of the Erythraean Sea}}
[[File:Map of the Periplus of the Erythraean Sea.jpg|thumb|500px|''പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ''യിലെ പേരുകൾ, വഴികൾ, സ്ഥലങ്ങൾ]]
എ.ഡി ഒന്നാം നൂറ്റാണ്ടിൽ ഗ്രീക്കിൽ എഴുതപ്പെട്ടതും, കർത്താവാരെന്നറിയാത്തതുമായ ഒരു സഞ്ചാരരേഖയാണ് '''പെരിപ്ലസ് ഓഫ് ദി എറീത്രിയൻ സീ''' അഥവാ '''പെരിപ്ലസ് ഓഫ് ദി റെഡ് സീ''' ({{lang-el|Περίπλους τὴς Ἐρυθράς Θαλάσσης}}, {{lang-la|Periplus Maris Erythraei}}). ബി.സി.ഇ. ആറാം നൂറ്റാണ്ടു മുതൽ സി.ഇ. രണ്ടാം നൂറ്റാണ്ടു വരെയുള്ള കാലത്തുനിന്ന് ഇത്തരം ഏതാനും സഞ്ചാരരേഖകൾ കണ്ടുകിട്ടിയിട്ടുണ്ട്. അക്കാലത്തെ കടൽമാർഗ്ഗങ്ങൾ, അവക്കിടയിലെ തുറമുഖങ്ങൾ, അവിടങ്ങളിലെ വ്യാപാരസാദ്ധ്യതകൾ എന്നിവ ഇവയിൽ പരാമർശിക്കപ്പെടുന്നു. പെരിപ്ലസ് ഓഫ് ഹന്നൊ ദി നാവിഗേറ്റർ (ആഫ്രിക്കയുടെ വടക്കുപടിഞാറൻ തീരങ്ങൾ), മസ്സാലിയോറ്റ് പെരിപ്ലസ് (യൂറോപ്പിന്റെ അറ്റ്ലന്റിക് തീരങ്ങൾ),പെരിപ്ലസ് ഓഫ് പോണ്ടി യൂക്സിനി (കരിങ്കടൽ തീരങ്ങൾ),പെരിപ്ലസ് ഒഫ് സ്യൂഡോ സ്കൈലാക്സ് തുടങ്ങിയവ ഇക്കൂട്ടത്തിൽ പെടുന്നു.

[[ഗ്രീക്കിൽ]] രചിതമായ പെരിപ്ലസ് ഓഫ് ദി എറിത്രിയൻ സീ, [[Berenice (port)|ബെർണീസ്]] പോലെ [[Red Sea|ചെങ്കടൽത്തീരത്തുള്ള]] [[History of Roman Egypt|റോമൻ ഈജിപ്ഷ്യൻ]] തുറമുഖങ്ങൾ, [[Horn of Africa|വടക്കുകിഴക്കൻ ആഫ്രിക്കയിലെയും]] [[Indian subcontinent|ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേയും]] മറ്റു തുറമുഖങ്ങൾ എന്നിവയിലേയ്ക്കുള്ള വഴിയും [[Roman commerce|കച്ചവടസാധ്യതയും]] വിവരിക്കുന്നു. ഇത് ഏ.ഡി. 1നും 3നും നൂറ്റാണ്ടുകൾക്കിടയിൽ രചിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെട്ടിരുന്നെങ്കിലും ഒന്നാം നൂറ്റാണ്ടിന്റെ മദ്ധ്യത്തിൽ രചിക്കപ്പെട്ടതാണെന്ന വിശ്വാസമാണ് ഏറ്റവും സ്വീകാര്യം. രചയിതാവാരെന്ന് നിശ്ചയമില്ലെങ്കിലും [[Indian Ocean|ഇന്ത്യൻ മഹാസമുദ്രത്തെയും]] അതിനു ചുറ്റുമുള്ള പ്രദേശങ്ങളെയും പറ്റി നല്ല വിവരമുള്ള ആളാണ് ഇതെഴുതിയതെന്ന് അനുമാനിക്കാം.
 
"എറിത്രിയൻ കടൽ" ({{lang-el|Ἐρυθρά Θάλασσα}}) എന്ന് ഗ്രീക്കിൽ "ചെങ്കടൽ" എന്നാണ് അർത്ഥമാക്കുന്നതെങ്കിലും ഗ്രീക്കുകാർക്ക് അത് [[Indian Ocean|ഇന്ത്യൻ മഹാസമുദ്രവും]] [[Persian Gulf|പേർഷ്യൻ ഉൾക്കടലും]] ഉൾപ്പെട്ടതായിരുന്നു.
"https://ml.wikipedia.org/wiki/പെരിപ്ലസ്_ഓഫ്_ദി_എറിത്രിയൻ_സീ" എന്ന താളിൽനിന്ന് ശേഖരിച്ചത്