"ഒരു സങ്കീർത്തനം പോലെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Oru sankeerthanam pole}}
[[പ്രമാണം:SankeerthanampoleB.jpg|ലഘു|200ബിന്ദു|ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ സങ്കീർത്തനം ഡി.സി. ബുക്സ് പുറത്തിറക്കിയ പതിപ്പിന്റെ പുറംചട്ട]]
[[പെരുമ്പടവം ശ്രീധരൻ|പെരുമ്പടവം ശ്രീധരന്റെ]] ഒരു നോവലാണ് '''ഒരു സങ്കീർത്തനം പോലെ'''. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന [[ഫിയോദർ ദസ്തയേവ്‌സ്കി|ഫിയോദർ ദസ്തയേവ്‌സ്കിയുടെ]] ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. ഈ നോവൽ, 1996-ലെ [[വയലാർ പുരസ്കാരം]] ഉൾപ്പെടെ 8 പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്<ref>[http://www.sankeerthanam.org/?p=20 സങ്കീർത്തനം പബ്ലിക്കേഷന്റെ വെബ് സൈറ്റിലെ പുസ്തക പരിചയം താൾ]</ref>.1992-ലെ [[ദീപിക ദിനപ്പത്രം|ദീപിക]] വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്തംബറിൽ പുസ്തക രൂപത്തിലിറങ്ങി.<ref>പെരുമ്പടവം,ഒരു സങ്കീർത്തനം പോലെ, സെപ്തംബെർ 1999, കറന്റ് ബുക്സ്, ''അൾത്താരക്കരികിൽ നിന്ന്'' എന്ന ആമുഖത്തിൽ </ref> പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. [[ഒ.വി. വിജയൻ|ഒ.വി. വിജയന്റെ]] [[ഖസാക്കിന്റെ ഇതിഹാസം|ഖസാക്കിന്റെ ഇതിഹാസത്തെയും]] [[ചങ്ങമ്പുഴ കൃഷ്ണപിള്ള|ചങ്ങമ്പുഴ]]യുടെ [[രമണൻ|രമണനെയും]] മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്.<ref>[http://www.hindu.com/2005/12/17/stories/2005121700170200.htm ''ദി ഹിന്ദു''വിന്റെ വെബ് സൈറ്റ്, 17 ഡിസംബെർ 2005]</ref> ഇതു വരെ ഈ നോവലിന് 50 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നിൽക്കുന്ന<ref> എരുമേലി, മലയാള സാഹിത്യം കാലഘട്ടങ്ങളിലൂടെ, കറന്റ് ബുക്സ് ,2008 ജൂലൈ</ref> ഈ കൃതിയെ ''മലയാള നോവലിലെ ഒരു ഏകാന്ത വിസ്മയം'' എന്നാണ് [[മലയാറ്റൂർ രാമകൃഷ്ണൻ]] വിശേഷിപ്പിച്ചിരിക്കുന്നത്.<ref>പെരുമ്പടവം,ഒരു സങ്കീർത്തനം പോലെ, സെപ്തംബെർ 1999, കറന്റ് ബുക്സ്, പിൻ പുറംചട്ടയിലെ വിവരണം </ref>
 
"https://ml.wikipedia.org/wiki/ഒരു_സങ്കീർത്തനം_പോലെ" എന്ന താളിൽനിന്ന് ശേഖരിച്ചത്