"നരസിംഹവർമൻ ഒന്നാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) .
(ചെ.)No edit summary
വരി 3:
എ. ഡി 630 - 668 കാലഘട്ടത്തിൽ ദക്ഷിണേന്ത്യ ഭരിച്ച പ്രമുഖ [[പല്ലവർ|പല്ലവരാജാവായിരുന്നു]] '''നരസിംഹവർമൻ ഒന്നാമൻ''' . പല്ലവ രാജാവായ മഹേന്ദ്രവർമന്റെ (ഭരണകാലം 600-630) പുത്രനായ ഇദ്ദേഹം പല്ലവ വംശത്തിലെ ഏറ്റവും പ്രഗല്ഭനായ ഭരണാധികാരിയായിരുന്നു. നരസിംഹവർമന്റെ കാലത്താണ് പല്ലവരാജ്യം പ്രൗഢിയുടെയും പ്രതാപത്തിന്റെയും ഔന്നത്യങ്ങളിൽ എത്തിച്ചേർന്നത്.
 
ദക്ഷിണേന്ത്യയിൽ ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ച [[ചാലൂക്യർ|ചാലൂക്യരായിരുന്നു]] പല്ലവന്മാരുടെ പ്രധാന പ്രതിയോഗികൾ. ചാലൂക്യരാജാവായ [[പുലികേശി രണ്ടാമൻ|പുലകേശി II]] പല്ലവരാജ്യത്തെ ആക്രമിച്ചുകൊണ്ടിരുന്നകാലത്താണ് നരസിംഹവർമൻ രാജ്യഭാരമേറ്റത്. കാഞ്ചിപുരത്തിന് സമീപത്തുള്ള മണിമംഗലത്തുവച്ച് ഇദ്ദേഹം പുലകേശിയെ പരാജയപ്പെടുത്തിയത് ഇദ്ദേഹത്തിന്റെ മികച്ച നേട്ടമായി വിലയിരുത്തപ്പെട്ടു. ശ്രീലങ്കൻ രാജകുമാരനായ മാനവർമന്റെ സഹായം ഈ യുദ്ധത്തിൽ നരസിംഹവർമന് ലഭിച്ചിരുന്നു. ഈ വിജയത്തെത്തുടർന്ന് ഇദ്ദേഹം ചാലൂക്യ തലസ്ഥാനമായ [[വാതാപി]] പിടിച്ചെടുക്കുകയുണ്ടായി (642-43). വാതാപികൊണ്ടനരസിംഹവർമൻ എന്ന സ്ഥാനപ്പേര് ഈ വിജയത്തിന്റെ ഓർമയ്ക്കായി സ്വീകരിച്ചതാണെന്നു ചരിത്രരേഖകളിൽ കാണുന്നു. വാതാപിയിലെ മല്ലികാർജുനക്ഷേത്രത്തിനു പിന്നിലെ ഒരു പാറയിൽ കൊത്തിവച്ചിട്ടുള്ളതും, നരസിംഹവർമന്റെ പതിമൂന്നാം ഭരണവർഷത്തിലെ തീയതി കൊത്തിയിട്ടുള്ളതുമായ ഒരു ലിഖിതവും ഇദ്ദേഹം ചാലൂക്യരെ പരാജയപ്പെടുത്തിയതിന്റെ തെളിവാണ്.
 
അധികാരത്തിൽ നിന്നും പുറത്താക്കപ്പെട്ട മാനവർമനെ സഹായിക്കുന്നതിനായി ലങ്കയിലേക്ക് നരസിംഹവർമൻ നയിച്ച യുദ്ധപര്യടനവും വിജയമായിരുന്നു; മാനവർമന്റെ പ്രതിയോഗിയെ വധിക്കുവാനും മാനവർമനെ വീണ്ടും രാജാവായി വാഴിക്കുവാനും ഇദ്ദേഹത്തിനു കഴിഞ്ഞു.
"https://ml.wikipedia.org/wiki/നരസിംഹവർമൻ_ഒന്നാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്