"യൂണികോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 11:
ലോകമാസകലം കമ്പ്യുട്ടറുകൾ വരുകയും അവയെയെല്ലാം ബന്ധിപ്പിക്കുന്ന [[ഇന്റർനെറ്റ്]] സംജാതമാകുകയും ചെയ്തതോടെ ലോകഭാഷകൾ എല്ലാം അടങ്ങുന്ന ഒരു കോഡിംഗ് സിസ്റ്റം ആവശ്യമായിവന്നു. ഇതിലേക്കായി ഇന്റർനാഷണൽ സ്റ്റാൻഡാർഡ് ISO/IEC 106461, ഒരു പദ്ധതി തയ്യാറാക്കി. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയ എല്ലാ അക്ഷരാദികളേയും സ്വാംശീകരിച്ചുകൊണ്ട് കുറച്ചു കൂടി ബൃഹത്തായതും ലോകഭാഷകളാകമാനം ഉൾക്കൊള്ളാനാവുന്നതും ഭാവി വികസനങ്ങൾക്ക് പഴുതുള്ളതുമായ ഒരു കോഡിംഗ് സമ്പ്രദായം വേണമെന്ന് കമ്പ്യൂട്ടർ ലോകത്തിനു തോന്നി. അങ്ങനെയാണ് കമ്പ്യൂട്ടർ കോർപ്പറേഷനുകളും സോഫ്റ്റ്വെയർ ഡാറ്റാബേസ് കച്ചവടക്കാരും, അന്താരാഷ്ട്ര ഏജൻസികളും ഉപയോക്താക്കളും ചേർന്ന് 1991-ൽ ദി യുണിക്കോഡ് കണ്‌സോർഷ്യം എന്ന ഒരു സംഘടന രൂപവത്കരിച്ചത്. [[ഇന്ത്യ|ഇന്ത്യാ]] ഗവൺമെന്റിന്റെ ഇൻഫർമേഷൻ ടെക്നോളജി ഡിപ്പാർട്ട്മെന്റ് ഇതിലെ ഒരു മുഴുവൻ സമയ അംഗമാണ് .
 
ലോകഭാഷകളെല്ലാം പിന്തുണയ്ക്കുന്ന ഒരു ഇന്റർ‌നാഷണൽ സ്റ്റാൻഡേർഡ് വികസിപ്പിച്ചെടുക്കാനും ഇതിനായുള്ള വിവിധതലങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഉണ്ടാക്കിയ സംഘടനയാണ് യൂണീകോഡ് കൺ‌സോർഷ്യം. ഈ സംഘടനയുടെ കാര്യപരിപാടികളും പ്രവർത്തനങ്ങൾഉംകാര്യപ്രവർത്തനങ്ങൾ ജനങ്ങളെ അറിയിക്കുന്നതിനായാണ് യൂണീകോഡ് ഡോട്ട് ഓർഗ് എന്ന സൈറ്റ് നിലവിൽ വന്നത്.
ഇന്റർനാഷണൽ സ്റ്റാന്റേർഡ് ഓർഗനൈസേഷനും യുണിക്കോഡും ചേർന്ന് 1992ല്‌ യൂണിക്കോഡ് വേർഷന്‌ 1.0 പുറത്തിറക്കി. ഇതു പരിഷ്കരിച്ച് 2.0യും 2000 ഫെബ്രുവരിയിൽ 3.0യും പുറത്തിറങ്ങി. ISO 10646 -ൽ 32 ബിറ്റുപയോഗിച്ചിരുന്നിടത്ത് 16 ബിറ്റു മാത്രമേ യൂണിക്കോഡ് ഉപയോഗിക്കുന്നുള്ളൂ. അതായത് 16 സ്ഥാനങ്ങളിലായി ഒന്നും പൂജ്യവും നിരത്തി 65000-ല്‌ പരം അക്ഷരാദികളുടെ കോഡുകള്‌ നിർമ്മിക്കാം. ഇവ 500 ഓളം ഭാഷകൾക്കു മതിയാകും. പുരാതന ലിപികളും ഭാവിയിൽ ഉണ്ടാകുന്ന ലിപികളും ഇതിൽ ഉൾക്കൊള്ളിക്കാൻ തക്കവിധത്തിൽ ഇതിനെ വിപുലപ്പെടുത്താനും സാധിക്കുന്നതാണ്‌ . പ്രധാനപ്പെട്ട ലോകഭാഷകൾ മിക്കവാറും എല്ലാം തന്നെ ഉൾപ്പെട്ടുത്തി 49194 അക്ഷരാദികൾക്ക് ഇതിനകം കോഡുകൾ നല്കിക്കഴിഞ്ഞു. ഇതിൽ ചൈനീസും ജാപ്പനീസും ഉൾപ്പെടും. അടുത്തുതന്നെ ബർമീസ്, സിൻഹാളീസ്, സിറിയക് മുതലായ ഭാഷകളും ഇതിന്റെ കീഴിൽ കൊണ്ടു വരുന്നതാണ്.
"https://ml.wikipedia.org/wiki/യൂണികോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്