"കാറൽമാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
 
===സ്വകാര്യജീവിതം===
ഭരണാധികാരിയുടെ പദവിയിൽ പലപ്പോഴും കർക്കശവും ക്രൂരവുമായ നിലപാടെടുത്തെങ്കിലും, സ്വതവേസ്വതേ ദയാവാനുംദയാലുവും, ഉദാരമതിയും, ഊഷ്മളപ്രകൃതിയും, സ്നേഹബന്ധങ്ങളിൽ വൈവിദ്ധ്യം പുലർത്തിയവനും ആയിരുന്നു കാറൽമാൻ. അദ്ദേഹത്തിന്റെ സഹപ്രവർത്തകനും കരോളിനിയൻ നവോത്ഥാനത്തിന്റെ നായകന്മാരിൽ ഒരുവനുമായ ഓർളിയൻസിലെ തിയോഡൾഫ് മെത്രാന്റെ, "ചാൾസ് രാജാവിന്" (Ad carolum regem) എന്ന കവിതയിൽ, കുടുംബത്തിനും സുഹൃത്തുക്കൾക്കുമിടയിൽ കഴിയുന്ന ചക്രവർത്തിയുടെ ചിത്രം കാണാം.
 
{{Cquote|ഔദ്യോഗികചുമതലകൾ തീർത്ത് കൊട്ടാരത്തിലെത്തുന്ന അദ്ദേഹത്തെ മക്കൾ പൊതിയുന്നു: മകൻ ചാൾസ് പിതാവിന്റെ മേൽക്കുപ്പായം എടുത്തു മാറ്റുന്നു; മറ്റൊരു മകൻ ലൂയീസ് വാൾ വാങ്ങി വയ്ക്കുന്നു; ചുറ്റും കൂടുന്ന ആറു പെണ്മക്കൾ അദ്ദേഹത്തിന് അപ്പവും, വീഞ്ഞും ആപ്പിളും പൂക്കളും കൊണ്ടുവരുന്നു; ഒരു മെത്രാൻ മുന്നോട്ടു വന്ന് ചക്രവർത്തിയുടെ ഭക്ഷണത്തെ ആശീർവദിക്കുന്നു; രാജസദസ്യനായ അൽകൂയിൻ(Alcuin), കത്തുകളുടെ കാര്യം ചർച്ച ചെയ്യുന്നു; മറ്റൊരു സദസ്യനായ ഐൻഹാർഡ് ഹ്രസ്വകായനായിരുന്നു; അയാൾ ഉറുമ്പിനെപ്പോലെ തിരക്കിട്ട് നാലുപാടും നടന്ന് ഒടുവിൽ എടുത്താൽ പൊങ്ങാത്ത പുസ്തകങ്ങളും ചുമന്നു വരുന്നു.}}
"https://ml.wikipedia.org/wiki/കാറൽമാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്