"ടെർഷ്യറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: bg, ca, cs, da, de, eo, et, fi, fr, he, hi, hr, hu, is, ja, ka, kk, ko, nl, nn, no, pl, pt, ro, ru, sh, simple, sk, sl, sv, tr, uk, vi, zh
No edit summary
വരി 9:
ഭൂമി അതിന്റെ ഇന്നത്തെ ബാഹ്യരൂപം, പ്രത്യേകിച്ചും വൻകരകളുടെ ആകൃതി, സ്ഥാനം എന്നിവ ക്രമീകരിച്ചത് ടെർഷ്യറിയിലാണ്. ടെഥിസിന്റെ തിരോധാനവും ഹിമാലയത്തിന്റെ രൂപീകരണവുമായിരുന്നു ഇന്ത്യൻ ഉപഭൂഖണ്ഡത്തെ സ്വാധീനിച്ച നിർണായക ടെർഷ്യറി പ്രതിഭാസങ്ങൾ. ഇന്ത്യൻഫലകത്തിന്റെ വടക്കോട്ടുള്ള സ്ഥാനചലനവും ഏഷ്യൻഫലകവുമായുണ്ടായ കൂട്ടിമുട്ടലുമാണ് ഹിമാലയൻ പർവതരൂപീകരണത്തിനു നിദാനമായത്. മയോസീന്റെ അന്ത്യംവരെ 'ബെറിംഗ് സ്ട്രയ്റ്റ്' മേഖലവഴി ആർട്ടിക്മേഖലയെ ബന്ധിപ്പിച്ചിരുന്ന കടൽഭാഗം രൂപപ്പെട്ടിരുന്നില്ല. മയോസീനിനുശേഷം ലഘുവായിമാത്രം രൂപപ്പെട്ട കടൽ പ്ലിയോസീനിന്റെ അന്ത്യത്തോടെ അപ്രത്യക്ഷമായി. പാലിയോസീനിലെയും ഇയോസീനിലെയും മൃദുവായ കാലാവസ്ഥ ഒലിഗോസീനോടെ തണുത്ത കാലാവസ്ഥയ്ക്കു വഴിമാറി. മധ്യമയോസീനിലെ ക്ഷണികമായ മിതോഷ്ണ കാലാവസ്ഥയ്ക്കുശേഷം പ്ളിസ്റ്റോസീനിലെ ഹിമാനീകരണത്തിന്റെ പ്രാരംഭംവരെ തണുപ്പ് വർധിച്ചുകൊണ്ടേയിരുന്നു. മയോസീനിന്റെ ആരംഭത്തിനുമുമ്പുതന്നെ അന്റാർട്ടിക്കയിൽ ഹിമാനീകരണം ആരംഭിച്ചുകഴിഞ്ഞിരുന്നു.
 
സീനോസോയിക് മഹാകല്പത്തിലാണ് ഭൂമിശാസ്ത്രപരമായി [[ഇന്ത്യൻ ഉപഭൂഖണ്ഡം|ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ]] ബാഹ്യാകാരസവിശേഷതകൾ ക്രമീകരിക്കപ്പെട്ടത്. വ്യാപകമായ ലാവാ പ്രവാഹം, വ. പടിഞ്ഞാറൻ മേഖലയിലുണ്ടായ കടൽകയറ്റം, ഹിമാലയൻ നൗകാശയത്തിലെ അസ്ഥിരത എന്നിവ ഉപഭൂഖണ്ഡത്തിന്റെ ടെർഷ്യറി ടെക്ടോണിക ചരിത്രത്തിന്റെ സവിശേഷതകളാണ്. അറേബ്യൻകടലിനെയും ബംഗാൾ ഉൾക്കടലിനെയും പരസ്പരം ബന്ധിപ്പിക്കുന്ന പാലിയോസീൻ കടൽഭാഗം ഇയോസീനിന്റെ ആരംഭത്തോടെ പടിഞ്ഞാറോട്ടും കിഴക്കോട്ടും പിൻവാങ്ങി. ടെർഷ്യറിയുടെ അന്ത്യംവരെ ഈ കടൽ പിന്മാറ്റം സജീവമായി തുടർന്നു. ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറൻ, കിഴക്കൻ, തെക്കൻ മേഖലകളിൽ ഇയോസീനിലുടനീളം ഭാഗികമായി കടൽകയറ്റം തുടരുകയും പ്ലിയോസീനോടെ കടൽ പിൻവാങ്ങാനാരംഭിക്കുകയും ചെയ്തു.
ടെര്ഷ്യറി ജന്തുലോകം
 
"https://ml.wikipedia.org/wiki/ടെർഷ്യറി" എന്ന താളിൽനിന്ന് ശേഖരിച്ചത്