"ഇറാസ്മസ് ഡാർവിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.3) (യന്ത്രം ചേർക്കുന്നു: be, be-x-old, bn, ca, cs, cy, de, el, eo, es, fa, fi, fr, he, id, it, ja, ko, la, nl, no, pl, pt, ro, ru, simple, sv, tr, uk, zh; സൗന്ദര്യമാറ്റങ്ങൾ
വരി 14:
[[ഇംഗ്ലീഷ്]] [[കവി|കവിയും]] ശാസ്ത്രജ്ഞനും ഭിഷഗ്വരനുമായിരുന്നു '''ഇറാസ്മസ് ഡാർവിൻ'''. [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] നോട്ടിങ്ഹാംഷെയറിൽ (Nottinghamshire) 1731 [[ഡിസംബർ]] 12-ന് [[ജനനം|ജനിച്ചു]]. കേംബ്രിജ്, [[എഡിൻബറോ]] എന്നീ [[സർവ്വകലാശാല|സർവകലാശാലകളിലെ]] [[വൈദ്യം|വൈദ്യ]] പഠനത്തിനുശേഷം ലിച്ച് ഫീൽഡിൽ (Lich field) പ്രാക്ടീസ് ആരംഭിച്ചെങ്കിലും അധികകാലം തുടരാനായില്ല. ഇദ്ദേഹം ഉത്പതിഷ്ണുവും മദ്യനിരോധനവാദിയും സ്വതന്ത്രചിന്തകനുമായിരുന്നു. [[ഫ്രഞ്ച്]] വിപ്ലവകാരികൾക്കനുകൂലമായ നിലപാടെടുത്ത ഡാർവിൻ ബ്രിട്ടിഷ് ഭരണാധികാരികളുടെ അപ്രീതിക്കും വിധേയനായി.
 
== ശാസ്ത്രവിഷയത്തിൽ തത്പരൻ ==
 
ഇറാസ്മസ് ഡാർവിൻ ശാസ്ത്രത്തിൽ അതീവ തത്പരനും കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കുവാൻ കെല്പുളള വ്യക്തിയും കവിതാരചനയിൽ നിപുണനുമായിരുന്നു. 1791-ൽ പ്രസിദ്ധീകരിച്ച ''ദ് ബൊട്ടാണിക് ഗാർഡൻ'' എന്ന [[ഗ്രന്ഥം|ഗ്രന്ഥത്തിൽ]] ലിനേയസിന്റെ സസ്യവർഗീകരണത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ അപഗ്രഥിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സൂനോമിയ ഓർ ദ് ലോസ് ഒഫ് ഓർഗാനിക് ലൈഫ് (Zoonomia or the Laws of Organic Life) എന്ന ഗ്രന്ഥമാണ് കൂടുതൽ ശ്രദ്ധേയമായിത്തീർന്നത്. ഇതിൽ ചാൾസ് ഡാർവിനും ലാമാർക്കും പിൽക്കാലങ്ങളിൽ രൂപം കൊടുത്ത സ്പീഷീസിന്റെ പരിണാമവും വിവിധ സിദ്ധാന്തങ്ങളും മുൻകൂട്ടിത്തന്നെ ഇദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. ദ് ലവ്സ് ഒഫ് പ്ലാന്റ്സ്, ദ് ഇക്കണോമി ഒഫ് വെജിറ്റേഷൻ തുടങ്ങിയവയും ഇദ്ദേഹത്തിന്റെ എണ്ണപ്പെട്ട ഗ്രന്ഥങ്ങളാണ്.
 
== ചാൾസ് ഡാർവിൻ ഇദ്ദേഹത്തിന്റെ കൊച്ചുമകൻ ==
 
പരിണാമ സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ [[ചാൾസ് ഡാർവിൻ]] ഇദ്ദേഹത്തിന്റെ മകന്റെ മകനും വർഗസംസ്കാര [[ശാസ്ത്രം|ശാസ്ത്രത്തിന്റെ]] (യൂജെനിക്സ്) ഉപജ്ഞാതാവായ സർ ഫ്രാൻസിസ് ഗാൽട്ടൻ ( Sir Francis Galton) ഇദ്ദേഹത്തിന്റെ മകളുടെ മകനുമാണ്. ഇംഗ്ലണ്ടിലെ ബ്രെട്ട്സാൽ പ്രയോറിയിൽ ( Breadsall priory) 1802 [[ഏപ്രിൽ]] 18-ന് അന്തരിച്ചു.
 
== പുറത്തേക്കുള്ള കണ്ണികൾ ==
*http://www.ucmp.berkeley.edu/history/Edarwin.html
*http://www.victorianweb.org/science/edarwin.html
വരി 34:
[[വർഗ്ഗം:ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞർ]]
 
[[be:Эразм Дарвін]]
[[be-x-old:Эразм Дарвін]]
[[bn:ইরাসমাস ডারউইন]]
[[ca:Erasmus Darwin]]
[[cs:Erasmus Darwin]]
[[cy:Erasmus Darwin]]
[[de:Erasmus Darwin]]
[[el:Έρασμος Δαρβίνος]]
[[en:Erasmus Darwin]]
[[eo:Erasmus Darwin]]
[[es:Erasmus Darwin]]
[[fa:اراسموس داروین]]
[[fi:Erasmus Darwin]]
[[fr:Erasmus Darwin]]
[[he:ארסמוס דרווין]]
[[id:Erasmus Darwin]]
[[it:Erasmus Darwin]]
[[ja:エラズマス・ダーウィン]]
[[ko:이래즈머스 다윈]]
[[la:Erasmus Darwin]]
[[nl:Erasmus Darwin]]
[[no:Erasmus Darwin]]
[[pl:Erasmus Darwin]]
[[pt:Erasmus Darwin]]
[[ro:Erasmus Darwin]]
[[ru:Дарвин, Эразм]]
[[simple:Erasmus Darwin]]
[[sv:Erasmus Darwin]]
[[tr:Erasmus Darwin]]
[[uk:Еразм Дарвін]]
[[zh:伊拉斯謨斯·達爾文]]
"https://ml.wikipedia.org/wiki/ഇറാസ്മസ്_ഡാർവിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്