"തരിസാപ്പള്ളി ശാസനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 7:
രണ്ടാം ശാസനത്തിലെ നാലു തകിടുകളിൽ<ref name=Menon >Kerala History and its Makers - A Sreedhara Menon</ref> ആദ്യത്തേത് നഷ്ടപ്പെട്ടു. രണ്ടും മൂന്നും തകിടുകൾ കോട്ടയം കാതോലിക്കേറ്റ് അരമനയിലും നാലാമത്തേത് തിരുവല്ല പുലാത്തീനിലും സൂക്ഷിച്ചിരിക്കുന്നു. ഈ തകിടുകളെല്ലാം തുല്യവലുപ്പത്തിലുള്ളവയല്ല. ഒന്നാം ചെപ്പേട് 22.35 x 8.15 സെ.മീ. ആണ്. രണ്ടാം ചെപ്പേട് 20.32 x 7.62 സെന്റിമീറ്ററും
 
ചേരചക്രവർത്തിയായ രാജശേഖരന്റെ (820-844) [[വാഴപ്പള്ളി ശാസനം|വാഴപ്പള്ളി ശാസനമാണ്]] ഇതിനു മുമ്പു ലഭിച്ചിട്ടുള്ള ഏക ശാസനം.
 
== സപർ ഈശോയുടെ പശ്ചാത്തലം ==
വരി 17:
സ്ഥാണുരവിയുടെ അഞ്ചാമത്തെ ഭരണവർഷത്തിൽ (844) തയ്യാറാക്കിയ ഈ ശാസനങ്ങളുടെ കാലത്തെക്കുറിച്ച് വളരെയേറെ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടുണ്ട്. പണ്ഡിതനായ ഗോപിനാഥറാവു ഒൻപതാം ശതകത്തിന്റെ ഉത്തരാർധത്തിൽ സ്ഥാണുരവി ജീവച്ചിരുന്നതായി പറയുന്നു. എന്നാൽ സ്ഥാണുരവി രാജ്യഭാരം ആരംഭിച്ചത് 844-ൽ ആണെന്നാണ് പ്രൊഫസർ ഇളങ്കുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം. ഒന്നാം ശാസനം [[കൊല്ലവർഷം]] ഇരുപത്തിനാലാമാണ്ട് ചെമ്പുതകിടിൽ എഴുതിയിട്ടുള്ളതാണ്. എന്നാൽ രണ്ടാമത്തേത് രണ്ടു മൂന്നു നൂറ്റാണ്ടുകൾക്കു ശേഷം പകർത്തി സൂക്ഷിച്ചിട്ടുള്ളതാണെന്ന് ലിപിയുടേയും ഭാഷയുടേയും സ്വരൂപ സ്വഭാവങ്ങളിൽ നിന്ന് മനസ്സിലാക്കാം.
 
ശാസനങ്ങൾ അവ എഴുതപ്പെട്ട് കാലം മുതൽക്ക് സിറിയൻ ക്രിസ്ത്യാനികളുടെ കയ്യിൽ ഭദ്രമായി സം‌രക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ, കേരളത്തിലെ സിറിയൻ മെത്രാനായിരുന്ന മാർ യാക്കോബ് 1530-ൽ കൊച്ചിയിലെ പോർത്തുഗീസ്പോർച്ചുഗീസ് ഗവർണ്ണറുടെ കയ്യിൽ പ്രസിദ്ധമായ ക്നായി തൊമ്മൻ ചെപ്പേട് അടക്കമുള്ള രേഖകൾക്കൊപ്പം സൂക്ഷിക്കാനേല്പിച്ച ഈ അമൂല്യരേഖകൾ, പിൽക്കാലങ്ങളിൽ ലഭ്യമല്ലാതായി. ഇതിനെ പറ്റി ചാർളി സ്വാൻസ്റ്റൺ എന്ന ബ്രിട്ടിഷ് കപ്പിത്താൻ 1883-ലെ റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുടെ ജേർണലിൽ പരാമർശിക്കുന്നുണ്ട്. അതിപ്രകാരമാണ്‌. <ref>
Captain Charles Swanston Vol.1 (old Series) Journal of the Royal Asiatic Society. January 1833
</ref>"ഏതാണ്ട് 300 വർഷങ്ങൾക്ക് മുൻപ് ഈ ശാസനങ്ങൾ [[അങ്കമാലി|അങ്കമാലിയിലെ]] (കേരള ക്രിസ്ത്യാനികളുടെ)മെത്രാനായിരുന്ന ജേക്കബ് അന്നത്തെ പോർത്തുഗീസ് ഗോവർണ്ണദോറ്ടെ കൈവശം സൂക്ഷിക്കാനേല്പിച്ചു. എന്നാൽ നാടിനെ നടുക്കം കൊള്ളിക്കുമാറ് ഇവ നഷ്ടപ്പെട്ട വാർത്തയാണ്‌ പിന്നീടുണ്ടായത്. ഇവ നഷ്ടപ്പെട്ടശേഷം ക്രിസ്ത്യാനികൾക്ക് അവരുടെ അവകാശങ്ങൾ തെളിയിക്കാനുള്ള ഒരു രേഖയും ഇല്ലാതായി. ആകെയുണ്ടായിരുന്നത് പാരമ്പര്യമായി കൈമാറിപ്പോന്ന അവകാശങ്ങളായിരുന്നു. ഈ അവകാശങ്ങൾ അക്കാലത്ത് സംശയത്തിന്റെ നിഴലിലുമാവാൻ തുടങ്ങി. [[മെക്കാളെ|കേണൽ മെക്കാളെ]] തിരുവിതാംകൂർ റസിഡന്റായി വന്ന ശേഷമാണ്‌ ഈ ചേപ്പേടുകൾക്കായി എന്തെങ്കിലും അന്വേഷണം നടന്നത്. 1806-ൽ ക്ലാഡ് ബുക്കാനന്റെ നിർദ്ദേശമനുസരിച്ച് ബ്രിട്ടീഷ് റെസിഡന്റ് കേണൽ മക്കാളേ ഉത്തരവിട്ട തെരച്ചിലിൽ ക്നായി തൊമ്മൻ ചേപ്പേട് കണ്ടു കിട്ടിയില്ലെങ്കിലും, കൊച്ചിയിലെ റെക്കോർഡ് കേന്ദ്രത്തിൽ തരിസപള്ളിശാസനങ്ങളിലെ ചേപ്പേടുകളിൽ ഒന്നൊഴികെ എല്ലാം കണ്ടുകിട്ടി."<ref>കത്തോലിക്കാ വിജ്ഞാനകോശത്തിലെ, St. Thomas Christians എന്ന ലേഖനം - http://www.newadvent.org/cathen/14678a.htm#VII</ref> <ref>NSC Network - The Plates and the Privileges of Syrian Christians</ref>
എന്നാൽ [[കാപ്റ്റൻ സ്വാൻസൺ]] ചെപ്പേടുകൾ എങ്ങനെ കണ്ടെത്തി എന്ന് പറയുന്നില്ല. പോർത്തുഗീസുകാരെ[[പോർച്ചുഗൽ|പോർത്ച്ചുഗീസുകാരെ]] പരാജയപ്പെടുത്തി [[ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി|ഡച്ചുകാർ]] [[കൊച്ചികോട്ട]] കീഴടക്കിയപ്പോൾ പോർത്തുഗീസുകാർക്ക് വീരോചിതമായ പിൻവാങ്ങൽ അനുവദിച്ചു നൽകിയിരുന്നു. പള്ളിയുടെ വകയായ സാധങ്ങൾ ഒഴിച്ച് തോക്കും മറ്റു വിലപിടിപ്പുള്ള സാധനങ്ങളും അവർക്ക് കൊണ്ടുപോകാനനുവാദം നൽകിയിരുന്നു. ഈ സമയത്ത് ശാസനങ്ങൾ സിറിയൻ ക്രിസ്ത്യാനികൾക്കോ ഡച്ചുകാർകക്കോ കൈമാറ്റം ചെയ്തിരിക്കാം എന്നാണ്‌ കരുതുന്നത്. ഡച്ചുകാരെ തോല്പിച്ച് [[ഇംഗ്ലണ്ട്|ഇംഗ്ലീഷുകാർ]] കൊച്ചി കീഴടക്കിയപ്പോൾ ഇതേ ശാസനങ്ങൾ അവരുടെ കയ്യിലുമെത്തിയിരിക്കണം. എന്നാൽ ഇതിനുള്ളിൽ ശാസനങ്ങൾ നഷ്ടപ്പെട്ടതും മെക്കാളെ തിരച്ചിൽ നടത്തിയതും സംശയത്തിനിടവരുത്തുന്നു.
 
മെക്കാളെ ശാസങ്ങൾ തിരഞ്ഞു പിടിച്ചശേഷം [[ബുക്കാനൻ|ബുക്കാനനെ]] അവയൂടെ ഫാസിമിലി കോപ്പി എടുക്കാനനുവദിക്കുകയും അതിനുശേഷം അവ സൂക്ഷിക്കാനായി സുറിയാനി മെത്രാപ്പോലീത്തയുടെ പക്കൽ ഏല്പിക്കുകയുമായിരുന്നു. ഇത് കോട്ടയത്തെ സെമിനാരിയിൽ സൂക്ഷിക്കപ്പെട്ടു. [[മാത്യൂസ് മാർ അത്തനാസിയോസ്|മാത്യൂസ് മാർ അത്തനാസിയോസിന്റെ]] കാലം വരെ ഇവ ഭദ്രമായിരുന്നു എന്നു കരുതപ്പെടുന്നു. എന്നാൽ നിർഭാഗ്യവശാൽ ഈ ശാസനങ്ങളിൽ ചിലത് വീണ്ടും നഷ്ടപ്പെടുകയുണ്ടായി. അത്തനാസിയോസും ദിവന്ന്യാസോസും തമ്മിലുണ്ടായ കോടതി വ്യവഹാരത്തിനിടയിൽ അത്തനാസിയോസ് നാല് ചെപ്പേടുകൾ മാത്രമാണ്‌ ഹാജരാക്കിയത്. മറ്റുള്ളവ നഷ്ടപ്പെട്ടു എന്നായിരുന്നു അദ്ദേഹത്തിന്റെ ഭാഷ്യം. കോടതി വ്യവഹാരത്തിന്റെ ഗതി നിർണ്ണയിക്കാൻ ചില തല്പര കക്ഷികൾ അവ കൈവശപ്പെടുത്തിയതോ യഥാർത്ഥത്തിൽ തന്നെ നഷ്ടപ്പെട്ടതോ ആവാനാണ്‌ സാധ്യതയെന്ന് ചില സഭാചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.<ref>C.M. Agur B.A. Church Histroy of Travancore</ref> ഇതുമൂലം [[ഗുണ്ടർട്ട്]], [[ബുർണൽ]], [[ഹോഗ്]], തുടങ്ങിയ മഹാരഥൻമാർക്ക് ശാസനങ്ങളെ അവയുടെ പൂർണ്ണരൂപത്തിൽ പരിചയപ്പെടാനായില്ല.
 
=== ഒന്നാം ശാസനം ===
വരി 36:
=== രണ്ടാം ശാസനം ===
<!-- [[ചിത്രം:Tharisappalli coppor plate3.jpg|thumb|right| രണ്ടാം ശാസനം]] -->
രണ്ടാം ശാസനം മരപ്പണിക്കാരുടേയും (തച്ചർ), ഉഴവുകാരുടേയും (വെള്ളാളർ) മറ്റും ഏതാനും കുടുംബങ്ങളുടെ സേവനവും, നികുതിയിളവായി അടിമകളെ വച്ചുകൊണ്ടിരിക്കാനുള്ള അനുവാദവും തരിസാപ്പള്ളിക്ക് നൽകി. ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്'ആയി അനുഭവിക്കേണ്ടതാണെന്നും പറയുന്നു. പള്ളിയുടെ ഉയർന്ന സാമൂഹ്യസ്ഥിതിയെ പ്രതിഫലിപ്പിക്കുന്ന 72 പ്രത്യേകാവകാവകാശങ്ങൾ വിശേഷാവസരങ്ങളിലേക്കും മറ്റുമായി രണ്ടാം ശാസനം അനുവദിച്ചു. ആ അവകാശങ്ങളുടെ പട്ടിക ഇതാണ്:
 
{{quote|അടിമ, അന്മൂലം, അറപ്പുര, ആനമേൽ, ആർപ്പ്, ആലവട്ടം, ഇടുപടി, ഉച്ചിപ്പൂവ്, എടമ്പിരിശംഖ്, കച്ച, കച്ചപ്പുറം, കനകമുടി, കാൽച്ചിലമ്പ്, കുതിരസവാരി, കുഴൽ, കൈത്തള, കൊടി, ചണ്ണമേൽക്കട്ടി, ചെങ്കൊമ്പ്, ചെല്ലി, തകിൽ, തണ്ട്, തഴ, തീണ്ടലകറ്റൽ, തൂക്കുമഞ്ചം, തൊങ്ങൽ, തോൾവള, നഗരത്തോരണം, നടയും നടത്തും, നന്താവിളക്ക്, നാങ്കുപ്പരിഷക്കുടമ, നായാട്ടുഭോഗം, നാലുവാക്കുരവ, നിർമണ്ണ്, നെടിയകുട, നെട്ടൂർപെട്ടി, നെറ്റിപ്പട്ടം, നേർവാൾ, പകൽവിളക്ക്, പഞ്ചവട്ടം, പഞ്ചവർണ്ണക്കുട, പഞ്ചവാദ്യം, പട്ടുചട്ട, പട്ടുമുണ്ട്, പട്ടുറുമാൽ, പണിപ്പുടവ, പതക്കം, പന്തൽവിതാനം, പരവതാനി, പതിനേഴുപരിഷക്കുടമ, പല്ലക്ക്, പാവാട, മണക്കോലം, മദ്ദളം, മുടിക്കീഴാഭരണം, മുൻകൈയ്, മുൻകയ്യിൽ പതക്കം, മുൻചൊല്ല്, മുൻമൂലം, മുരശ്, മെതിയടി, രാജഭോഗം, രാജസമക്ഷം ഇരിപ്പ്, വലം‌പിരിശംഖ്, വിരിപന്തൽ, വീണ, വീരശൃംഖല, വീരത്തണ്ട്, വീരമദ്ദളം, വീരവാദ്യം, വെഞ്ചാമരം, ശംഖ്, ഹസ്തകടകം.<ref>ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകൾ, ഉപോത്ഘാതം (പുറം 28)- സ്കറിയ സക്കറിയ</ref>‍}}
വരി 55:
 
==ചരിത്രപരമായ പ്രസക്തിയും പ്രാധാന്യവും ==
പ്രാചീന [[ഭാഷാശാസ്ത്രം|ഭാഷാഗവേഷണത്തിലും]] [[ചരിത്രം|ചരിത്രഗവേഷണത്തിലും]] തരിസാപ്പള്ളി ശാസനത്തിന് വളരെയേറെ പ്രാധാന്യമുണ്ട്. കൃത്യ മായി ആണ്ട് അറിയാവുന്ന ആദ്യത്തെ ശാസനമാണിത്. [[മഹോദയപുരം]] തലസ്ഥാനമാക്കി [[കേരളം]] വാണിരുന്ന സ്ഥാണുരവിയുടെ സാമന്തനായിരുന്നു വേണാട്ടിലെ നാടുവാഴികളായ അയ്യനടികളും രാമനടികളും. ചാലൂക്യരുടെയും രാഷ്ട്രകൂടരുടെയുമിടയിൽ ഉണ്ടായിരുന്ന ഭരണരീതി കേരളത്തിലും ആരംഭിച്ചു കഴിഞ്ഞിരുന്നുവെന്ന് പ്രകൃതികളേയും അറുനൂറ്റുവരേയും കുറിച്ചുള്ള പ്രസ്താവനകൾ തെളിയിക്കുന്നു. പ്രധാനപ്പെട്ട കാര്യങ്ങൾ നടത്താൻ നാടുവാഴികൾക്ക് അധികാരമുണ്ടായിരുന്നില്ല എന്നാണ് സ്ഥാണുരവിയുടെ പ്രതിനിധിയായി വിജയരാഗദേവൻ സന്നിഹിതനായത് വ്യക്തമാക്കുന്നത്.
 
[[അഞ്ചുവണ്ണം]], [[മണിഗ്രാമം]] എന്നിവയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശങ്ങളും ഈ ശാസനങ്ങളിലാണുള്ളത്. ഒൻപതാം ശതകത്തിൽ തെക്കേ ഇന്ത്യയിൽ വ്യാപാരം നടത്തിയിരുന്ന [[യഹൂദമതം|ജൂത]] വ്യാപാര സംഘങ്ങളാണ് അഞ്ചുവണ്ണവും മണിഗ്രാമവും. അഞ്ചു വിധം സാധനങ്ങളുടെ വ്യാപാരം നടത്തുന്ന സംഘം എന്ന അർഥത്തിലാകാം അഞ്ചുവണ്ണം എന്നു പറയുന്നത്. അഞ്ചുവണ്ണത്തോടും മണിഗ്രാമത്തോടും ആലോചിച്ചതിനു ശേഷമായിരുന്നു അയ്യനടികൾ കൊല്ലത്തെ തരിസാപ്പള്ളിക്ക് വ്യാപാര സൌജന്യങ്ങളും പള്ളി വയ്ക്കാനുള്ള അവകാശങ്ങളും നല്കിയത്.
 
[[ഈഴവർ|ഈഴവരെക്കുറിച്ചു]] പരാമർശമുള്ള ആദ്യത്തെ ശാസനവും ഇതു തന്നെയാണ്. അന്ന് ഈ പദം [[ജാതി (വിവക്ഷകൾ)|ജാതിനാമമായിരുന്നില്ല]]. [[മദ്യം]] സംഭരിക്കുന്നവൻ, മദ്യം വില്ക്കുന്നവൻ എന്നെല്ലാമേ അർഥമുണ്ടായിരുന്നുള്ളൂ എന്നാണ് പണ്ഡിതന്മാരുടെ അഭിപ്രായം. ക്രിസ്ത്യാനികൾക്കും പള്ളിച്ചന്തത്തിനും കരവും മറ്റും ഇളവുചെയ്യുകയും ആനമേൽ, മണ്ണുനീർ തുടങ്ങി എഴുപത്തിരണ്ട് വിടുപേറുകൾ നല്കുകയും ചെയ്തിരുന്നു. മാത്രമല്ല ലോകവും ചന്ദ്രനും ഉള്ള കാലത്തോളം അഞ്ചുവണ്ണം 'അനന്തരപ്പാട്'ആയി അനുഭവിക്കേണ്ടതാണെന്നും പറയുന്നു.
 
തരിസാപ്പള്ളി ശാസനങ്ങൾ അവ എഴുതപ്പെട്ട കാലത്തെ കേരളത്തിലെ ഭരണസം‌വിധാനത്തേയും, സമൂഹത്തേയും, വിശ്വാസവ്യവസ്ഥകളേയും സംബന്ധിച്ച് വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. വേണാട്ടരചനൻ അയ്യനടികൾ തിരുവടികൾ സ്വതന്ത്രഭരണാധികാരിയായിരുന്നില്ലെന്നും ചേരചക്രവർത്തിയുടെ സാമന്തനായ നാടുവാഴിയായിരുന്നെന്നും ചെപ്പേടുകളിൽ നിന്ന് മനസ്സിലാക്കാം. ജീവിതത്തിന്റെ വിവിധമേഖലകളിലെ നേതൃത്വങ്ങൾക്കിടയിൽ വിഭജനം നിർബന്ധമായിരുന്നില്ല. പുരോഹിതനായിരുന്ന സപർ ഈശോ, വ്യാപാരപ്രമുഖനും സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയമേകലകളിൽ പ്രഭാവം ചെലുത്തുന്നവനും ആയിരുന്നു. [[കൊല്ലം]] നഗരം, രാഷ്ട്രാന്തരപ്രസക്തിയുള്ള ഒരു തുറമുഖവും വ്യാപ്രാരകേന്ദ്രവുമായിരുന്നുവെന്ന് ചെപ്പേടുകൾ വ്യക്തമാക്കുന്നു. വികേന്ദ്രീകൃതമായ ഒരു ഭരണസം‌വിധാനത്തിന്റെ സൂചനകളും ചെപ്പേടുകളിലുണ്ട്. അറുനൂറ്റുവർ എന്ന നഗരസഭയും, അഞ്ചുവണ്ണം, മണിഗ്രാമം എന്നീ വർത്തകസംഘങ്ങളും ഏറെ അധികാരങ്ങൾ കയ്യാളിയിരുന്നതായും ബഹുമാനിക്കപ്പെട്ടിരുന്നതായും കാണാം. നഗരത്തിന്റെ സുരക്ഷ ഈ സംഘങ്ങളെയാണ് ഭരമേല്പ്പിച്ചിരുന്നത്. <ref name=Menon />
"https://ml.wikipedia.org/wiki/തരിസാപ്പള്ളി_ശാസനങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്