"ആസാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) # കണ്ണി ചേർക്കുന്നു #
No edit summary
വരി 18:
}}
 
'''ആസാം''' [[ഇന്ത്യ|ഇന്ത്യയുടെ]] വടക്കുകിഴക്കുള്ള സംസ്ഥാനമാണ്‌. ഹിമാലയൻ താഴ്‌വരയുടെ കിഴക്കുഭാഗത്തായാണ്‌ ആസാമിന്റെ സ്ഥാനം. [[അരുണാചൽ പ്രദേശ്‌]], [[നാഗാലാൻഡ്‌]], [[മണിപ്പൂർ]], [[മിസോറം]], [[ത്രിപുര]], [[മേഘാലയ]] എന്നിവയാണ്‌ ആസാമിന്റെ അതിർത്തി സംസ്ഥാനങ്ങൾ. [[ഭൂട്ടാൻ]], [[ബംഗ്ലാദേശ്‌]] എന്നീ രാജ്യങ്ങളുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. ഇരുപത്തിയേഴു ജില്ലകൾ അടങ്ങിയ ആസാമിന്റെ തലസ്ഥാനം [[ദിസ്‌പൂർ]]ആണ്‌. ആസ്സാമിനേയും മറ്റു ആറു അയൽ സംസ്ഥാങ്ങളേയും ചേർത്തു ഏഴു സഹോദരിമാർ എന്നറിയപ്പെടുന്നു. [[ബ്രഹ്മപുത്ര]] നദി ഈ സംസ്ഥാനത്തു കൂടി ഒഴുകുന്നു.തീവ്രവാദ ഭീഷണി കൂടുതലായുള്ള പ്രദേശമായ നോർത്ത് കച്ചാർ ഹിൽസ് ജില്ലയിലൂടെയാണു ഭാരതത്തിലെ ഏക ബുള്ളറ്റ് പ്രൂഫ് തീവണ്ടി ഗതാഗതമുള്ളത് ([[ഗുവാഹത്തി]] മുതൽ [[സിൽച്ചാർ]] വരെ). സംസ്ഥാനത്തെ പ്രധാന പട്ടണം ഗുവാഹത്തിയാണ്.
 
== ചരിത്രം ==
വരി 25:
 
ഈ പ്രദേശം കീഴടക്കിയ ബർമ്മക്കാരിൽ നിന്ന് [[1826]]-ൽ ബ്രിട്ടീഷുകാർ [[യാന്തോബോ സന്ധിയിലൂടെ]] ഭരണം ഏറ്റെടുത്തു. [[1963]]-ൽ [[നാഗാലാ‌ൻഡ്|നാഗാലാൻഡും]], [[1972]]-ൽ [[മേഘാലയ]],[[മിസോറാം]] എന്നിവ അസമിൽ നിന്നും വേർപെടുത്തി രൂപീകരിച്ച സംസ്ഥാനങ്ങളാണ്‌.
 
 
==ഭരണസംവിധാനം==
ഭരണസൗകര്യത്തിനു വേണ്ടി അസമിനെ 27 ജില്ലകളായി വിഭജിച്ചിരിക്കുന്നു. തിൻസുകിയ, ദിബ്രുഗഡ്, ശിബ്സാഗർ, ധെമാജി, ജോർഹട്ട്, ലഖിംപൂർ, ഗോലാഘട്ട്, സോണിത്പൂർ, കർബി അംഗ്ലോംഗ്, നഗാവോൻ, മരിഗാവോൻ, ദാരാംഗ്, നൽബാരി, ബാർപെട്ട, ബൊംഗൈഗാവോൻ, ഗോൽപാറ, കൊക്രജാർ, ധുബ്രി, കച്ചാർ, നോർത്ത് കച്ചാർ ഹിൽസ്, ഹൈലകണ്ടി, കരിംഗഞ്ച്, കാംരൂപ് റൂറൽ, കാംരൂപ് മെട്രോപൊളിറ്റൻ, ബക്സ്, ഒഡാൽഗുരി, ചിരാംഗ് എന്നിവയാണ് ഈ ജില്ലകൾ. 126 അംഗങ്ങളുള്ള നിയമനിർമ്മാണസഭയുടെ ആസ്ഥാനം ദിസ്പൂർ ആണ്. ഏഴ് ലോകസംഭാമണ്ഡലങ്ങൾ ഉണ്ട്.
 
 
{{Assam-geo-stub}}
 
"https://ml.wikipedia.org/wiki/ആസാം" എന്ന താളിൽനിന്ന് ശേഖരിച്ചത്