"ബറാക്ക് ഒബാമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 117.204.94.0 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള
വരി 46:
[[ഹവായി|ഹവായിയിലെ]] [[ഹൊണോലൂലു|ഹൊണോലൂലുവിലാണ്]] ഒബാമ ജനിച്ചത്. മിശ്രവിവാഹിതരായിരുന്നു മാതാപിതാക്കൾ. പിതാവ് ബറാക്ക് ഹുസൈൻ ഒബാമ [[കെനിയ|കെനിയൻ]] മുസ്ലീമും മാതാവ് ആൻ ഡൺഹം [[കൻസാസ്]] സ്വദേശിനിയായ വെള്ളക്കാരിയും. ഹവായ് സർവകലാശാലയിലെ പഠനത്തിനിടയിലാണ് ഒബാമയുടെ മാതാപിതാക്കൾ വിവാഹിതരാകുന്നത്. അച്ഛൻ അവിടെ വിദേശ വിദ്യാർത്ഥിയായിരുന്നു.
 
ഒബാമയ്ക്കു രണ്ടു വയസ് മാത്രമുള്ളപ്പോൾ മാതാപിതാക്കൾ വിവാഹബന്ധം വേർപെടുത്തി. അച്ഛൻ കെനിയയിലേക്കു മടങ്ങുകയും ചെയ്തു. അമ്മ ഹവായ് സർവകലാശാലയിലെ തന്നെ ഒരു [[ഇന്തോനേഷ്യ|ഇന്തോനേഷ്യൻ]] വിദ്യാർത്ഥിയെ വിവാഹം ചെയ്തു. ഈ ബന്ധത്തിൽ ഒബാമയ്ക്ക് ഒരു അർദ്ധ സഹോദരിയുണ്ട്. അമ്മയുടെ രണ്ടാം വിവാഹശേഷം [[ജക്കാർത്ത|ജക്കാർത്തയിലേക്കു]] പോയ ഒബാമ പത്താം വയസുവരെ അവിടെയാണു പഠിച്ചത്. പിന്നീട് ഹൊണോലൂലുവിൽ തിരിച്ചെത്തി അമ്മയുടെ കുടുംബത്തോടൊപ്പം വളർന്നു. ഒബാമയ്ക്ക് 21 വയസുള്ളപ്പോൾ പിതാവ് കെനിയയിൽ വച്ച് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു.
 
തന്റെ ബാല്യയൌവനങ്ങളെക്കുറിച്ച് “അച്ഛൻ നൽകിയ സ്വപ്നങ്ങൾ” ''(Dreams from My Father)'' എന്ന പേരിൽ ഒബാമ 1995-ൽ ഒരു ഓർമ്മപുസ്തകമിറക്കി. ബഹുവംശ പൈതൃകം ഒബാമയിൽ വരുത്തിയ മാറ്റങ്ങൾ പ്രസ്തുത പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. വെള്ളക്കാരിയായ അമ്മയുടെയും ബന്ധുക്കളുടെയും ഇടയിൽ കറുത്തവനായി വളർന്ന തന്റെ ബാല്യകാലത്ത് ബഹുവംശപൈതൃകം വലിയ പ്രശ്നമായിരുന്നില്ലെന്ന് ഒബാമ പറയുന്നു. എങ്കിലും ചിത്രങ്ങളിൽ മാത്രം കണ്ടു പരിചയമുള്ള അച്ഛനെക്കുറിച്ചുള്ള ചിന്ത അലട്ടിയിരുന്നു. അസ്ഥിത്വത്തെക്കുറിച്ചുള്ള സങ്കീർണ്ണമായ സംശയങ്ങൾ മൂലം കൌമാരകാലത്ത് [[കൊക്കെയിൻ]] [[മാരിജുവാന]] തുടങ്ങിയ ലഹരികൾക്ക് അടിമയായിരുന്നതായും അദ്ദേഹം പുസ്തകത്തിൽ തുറന്നു പറയുന്നു.
"https://ml.wikipedia.org/wiki/ബറാക്ക്_ഒബാമ" എന്ന താളിൽനിന്ന് ശേഖരിച്ചത്