"റാണി ഗൈഡിൻലിയു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത വനിത
Content deleted Content added
'റാണി ഗൈഡിൻലിയു (1915 - 1993) ബ്രിട്ടീഷുകാർക്കെതിരെ [[...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

07:52, 4 ഓഗസ്റ്റ് 2012-നു നിലവിലുണ്ടായിരുന്ന രൂപം

റാണി ഗൈഡിൻലിയു (1915 - 1993) ബ്രിട്ടീഷുകാർക്കെതിരെ മണിപ്പൂരിലെ നാഗാ വംശജരെ നയിച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. മണിപ്പൂരിലും മറ്റു നാഗാ പ്രദേശങ്ങളിലും ബ്രിട്ടീഷ് ഭരണം അവസാനിപ്പിക്കുന്നതിനായി 13-ആം വയസ്സിൽ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയാവുകയും, 1932 -ഇൽ ബ്രിട്ടീഷുകാർ അറസ്റ്റ് ചെയ്തു ജീവപര്യന്തം തടവ്‌ വിധിക്കുകയും ചെയ്തു. 1932 മുതൽ 1947 -ഇൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ ഗൈഡിൻലിയു തടവനുഭവിച്ചു.

സ്വാതന്ത്ര്യലബ്ധിക്കു ശേഷം മോചിതയായ അവർ നാഗ ഉന്നമനത്തിനായി പ്രവർത്തിച്ചു. നാഗാ നാഷണൽ കൌൺസിൽ നാഗാ സായുധകലാപം തുടങ്ങിയാപ്പോൾ അതിനെ എതിർത്ത ഗൈഡിൻലിയുവിനു കുറെ കാലം ഒളിവിൽ കഴിയേണ്ടിയും വന്നു. ബിർസാ മുണ്ട പുരസ്കാരം, താമരപത്ര സ്വാതന്ത്ര്യ സേനാനി പുരസ്കാരം, വിവേകാനന്ദ സേവാ പുരസ്കാരം, പദ്മഭൂഷൺ എന്നീ ബഹുമതികൾ നൽകി രാജ്യം അവരെ ആദരിച്ചിട്ടുണ്ട്.

മണിപ്പൂരിലെ താമെങ്ങ്ലോങ് ജില്ലയിൽ ലോതോനാങ് പാമേ, കച്ചക്ലെൻലിയു ദമ്പതികളുടെ എട്ടു മക്കളിൽ അഞ്ചാമത്തെ സന്താനമായി 1915 ജനുവരി 26നു ജനിച്ചു. 13-ആം വയസിൽ ഹൈപൂ ജടോനാങ് എന്നാ നാഗാ നേതാവിന്റെ ആദർശങ്ങളിൽ തല്പരയായി ബ്രിട്ടീഷ് സർക്കാരിനെതിരെ ഒളിപോർ യുദ്ധത്തിൽ പങ്കുചേർന്നു. 1919 ലെ കൂക്കി കലാപത്തിനു ശേഷം സെലിയാങ്റോങ് ജനവിഭാഗത്തെ അടിച്ചമർത്തിയ ബ്രിട്ടീഷ് നയത്തിനെതിരെയായിരുന്നു ജടോനാങ് തന്റെ യുദ്ധം ആരംഭിച്ചത്. മൂന്നു വര്ഷം കൊണ്ട്, 1932-ഇൽ , തന്റെ പതിനാറാം വയസിൽ ഗൈഡിൻലിയു ഒളിപോർ സംഘത്തിന്റെ നേതാവായി. 1931 -ഇൽ ഗൈഡിൻലിയുവിനെ പറ്റി വിവരം നൽകുന്നവർക്കായി 5൦൦ രൂപ ഇനാം പ്രഖ്യാപിച്ച ബ്രിട്ടീഷ് സർക്കാരിന് പക്ഷെ ഒന്നര വർഷം കാത്തിരിക്കേണ്ടിവന്നു. 1932- ഇൽ ക്യാപ്റ്റൻ മക് ഡോണൽഡിന്റെ നേതൃത്ത്വത്തിലുള്ള പട്ടാള സംഘം നാഗാലാൻഡിൽ നിന്ന് ഗൈഡിൻലിയുവിനെ അറസ്റ്റ് ചെയ്തു.

1933 -ഇൽ ജീവപര്യന്തതടവിനു വിധിക്കപ്പെട്ടു. 1933 -നും 1947 -നും മദ്ധ്യേ ഗുവഹാട്ടി, ഷില്ലോങ്ങ്, തുറാ ജയിലുകളിൽ പാർപ്പിക്കപ്പെടു. ഷില്ലോങ്ങിൽ കഴിയവെ പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റു ഗൈഡിൻലിയുവിനെ കാണുകയും അവരുടെ മോചനത്തിനായി ബ്രിട്ടീഷ് സർക്കാരിനോട് അപേക്ഷിക്കുകയും ചെയ്തു. നെഹ്‌റുവാണ് നാഗാ ജനതയുടെ റാണി എന്ന ബഹുമാനാർഥം 'റാണി' എന്ന ശീർഷകം ഗൈഡിൻലിയുവിനു നൽകിയത്.

സ്വാതന്ത്ര്യ ശേഷം പ്രധാന മന്ത്രിയായ നെഹ്രുവിന്റെ നിർദേശപ്രകാരം തുറാ ജയിലിൽ നിന്ന് മോചിതയായി. 1952 -ഇൽ സ്വന്തം ഗ്രാമമായ ലോങ്ങ്കാവോയിലേക്ക് അവർ മടങ്ങി. തന്റെ സെലിയാങ്റോങ് വംശജർക്കായി ഒരു ജില്ല എന്ന ആവശ്യം ഗൈഡിൻലിയു മുന്നോട്ടു വച്ച്. 1950 -കളിൽ ആരംഭിച്ച നാഗാ സായുധ കലാപം പക്ഷെ നാഗാലാൻഡിലെ രാഷ്ട്രീയാന്തരീക്ഷം കലുഷിതമാക്കി. പരമ്പരാഗത നാഗാ ധർമ്മമായ ഹെരാക്കയെ പുനരുജ്ജീവിപ്പിക്കാനായി ഗൈഡിൻലിയു നടത്തിയ ശ്രമങ്ങളെ നാഗാലാൻഡിലെ ബാപ്ടിസ്റ്റ് ക്രിസ്തീയ സഭകൾ എതിർത്തു. ഈ സഭകളിൽ നിന്നും, നാഗാ നാഷണൽ കൌൺസിലിൽ നിന്നും നേരിട്ട ഭീഷണികളെ തുടർന്ന് 1960 -ഇൽ റാണി ഗൈഡിൻലിയു ഒളിവിൽ പ്രവേശിച്ച് ഒരു സായുധ സേനക്ക് രൂപം നൽകി. 1966 -ഇൽ ഭാരത സർക്കാരുമായുണ്ടാക്കിയ ഉടമ്പടിയെ തുടർന്ൻ റാണി ഗൈഡിൻലിയു തന്റെ സമരം നിർത്തിവച്ചു.

രാജ്യം 1981-ഇൽ പദ്മഭൂഷൺ നൽകി ആദരിച്ചു. 1993 ഫെബ്രുവരി 17 -ആം തീയതി തന്റെ 78-ആം വയസിൽ റാണി ഗൈഡിൻലിയു നിര്യാതയായി. അവരുടെ ബഹുമാനാർഥം 1996-ഇൽ ഭാരത സർക്കാർ തപാൽ സ്റ്റാമ്പ്‌ പുറത്തിറക്കുകയുണ്ടായി.

"https://ml.wikipedia.org/w/index.php?title=റാണി_ഗൈഡിൻലിയു&oldid=1378390" എന്ന താളിൽനിന്ന് ശേഖരിച്ചത്