"വിജയലക്ഷ്മി പണ്ഡിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 44:
മോത്തിലാലിന്റെയും സ്വരൂപ്റാണിയുടെയും പുത്രിയായി 1900 ഓഗസ്റ്റ് 18-ന് ജനിച്ചു. സ്വരൂപ് കുമാരി എന്നായിരുന്നു ആദ്യ പേര്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കാൻ രാഷ്ട്രീയത്തിൽ മുങ്ങിയ ഗൃഹാന്തരീക്ഷത്തിൽ സാധിച്ചില്ല. മുപ്പത്തഞ്ചാംവയസിൽ അലഹബാദ് മുനിസിപ്പൽ ബോർഡിൽ കോൺഗ്രസ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതോടെ രാഷ്ട്രീയത്തിൽ ശ്രദ്ധേയയായി. ആ വർഷം മുൻസിപ്പൽ ബോർഡ് പ്രസിഡന്റായി വിജയലക്ഷ്മിയെത്തന്നെ തിരഞ്ഞെടുത്തു.35-ാമത്തെ വയസിൽ അലഹബാദ് മുനിസിപ്പൽ ബോർഡ് പ്രസിഡന്റായാണ് ജനസേവനം ആരംഭിച്ചത്.
 
ബാരിസ്റ്ററായ രൺജിത് സിതാറാം പണ്ഡിറ്റിനെ 21-ാംഇരുപത്തിയൊന്നാം വയസിൽ വിവാഹം കഴിച്ചതോടെ, പേരുമാറ്റി വിജയലക്ഷ്മി പണ്ഡിറ്റായി. സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങളിൽ ജയിലിൽ കഴിയേണ്ടി വന്ന രൺജിത്ത് പണ്ഡിറ്റിന്റെ ആരോഗ്യം തകർന്നു. അദ്ദേഹം 1944 ജനുവരി 14-ാ തീയതി അന്തരിച്ചു. ഈ ദമ്പതികൾക്കു മൂന്നു പുത്രിമാരുണ്ട്. ചന്ദ്രലേഖ,പ്രസിദ്ധ നോവലിസ്റ്റ് [[നയനതാര സഗാൾ]], റീത്താ[[ഗീതാസഗാൾ]]. 1980-ൽ സാമൂഹികജീവിതത്തിൽ നിന്നു വിരമിച്ചു.1990 ഡിസംബർ 1ാം തീയതി അന്തരിച്ചു.
 
==രാഷ്ട്രീയത്തിൽ==
1930-ൽ നെഹ്റു അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ അവർ നടത്തിയ ഉജ്വലമായ പ്രസംഗങ്ങൾ അലഹബാദിൽ സ്വാതന്ത്ര്യ സമരപ്രസ്ഥാനത്തിനു വീര്യം പകർന്നു.നിരോധനാജ്ഞ ലംഘിച്ചു യോഗങ്ങളിൽ പ്രസംഗിച്ചതിനു 1932-ൽ രണ്ടു സഹോദരിമാരെയും അറസ്റ്റ് ചെയ്തു. രണ്ടുവർഷം കഠിനതടവും പിഴയും ആയിരുന്നു ശിക്ഷ. അന്നു വിജയലക്ഷ്മി ജയിലിൽ പോകുമ്പോൾ ഒക്കത്തു രണ്ടരവയസായ പുത്രി റീത്തയും ഉണ്ടായിരുന്നു. ഒരു വർഷത്തിനുശേഷം മോചിതയായ അവർ 1941, 1942 വർഷങ്ങളിൽ വീണ്ടും ജയിലിൽ കിടക്കേണ്ടിവന്നു.
"https://ml.wikipedia.org/wiki/വിജയലക്ഷ്മി_പണ്ഡിറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്