"ലാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46:
[[ദക്ഷിണേന്ത്യ|തെന്നിന്ത്യൻ]] ചലച്ചിത്ര നടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവും വിതരണക്കാരനുമാണ് '''ലാൽ'''.
എറണാകുളം സ്വദേശിയാണ്.[[മിമിക്രി|മിമിക്രിയിലൂടെ]] കലാരംഗത്ത് എത്തിയ ലാൽ [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവന്റെ]] മിമിക്സ് പരേഡിലൂടെ ശ്രദ്ധപിടിച്ചുപറ്റി. മിമിക്രിയിലെ സഹപ്രവർത്തകനായ [[സിദ്ദിഖ് (സംവിധായകൻ)|സിദ്ദിഖുമൊത്ത്]] ചലച്ചിത്രസംവിധാനരംഗത്തെത്തിയ [[സിദ്ദിഖ്-ലാൽ|ഈ കൂട്ടുകെട്ടിന്റെ]] എല്ലാ ചിത്രങ്ങളും വൻ‌വിജയങ്ങളായിരുന്നു. തുടർന്ന് നിർമ്മാണരംഗത്തും അഭിനയരംഗത്തും ശ്രദ്ധപതിപ്പിച്ച് ലാൽ പടിപടിയായി വളർന്ന് ഇന്ന് [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] മുൻനിര വ്യവസായികളിൽ ഒരാളാണ്. അഭിനേതാവ് എന്ന നിലയിൽ തമിഴ് സിനിമയിലും സജീവസാന്നിധ്യമറിയിക്കുന്നു. മലയാളത്തിൽ ഏറ്റവുമധികം ചലച്ചിത്ര സംഘടനകളിൽ അംഗത്വമുള്ള അപൂർവം ചിലരിൽ ഒരാളെന്ന സവിശേഷതയും ലാലിന് സ്വന്തം.
 
== പശ്ചാത്തലം ==
കലാപാരമ്പര്യമുള്ള കുടുംബത്തിൽനിന്നാണ് ലാലിന്റെ വരവ്. പിതാവ്‌ പോൾ [[കൊച്ചിൻ കലാഭവൻ|കൊച്ചിൻ കലാഭവനിലെ]] [[തബല]] അദ്ധ്യാപകനായിരുന്നു. പിതാവിനൊപ്പം കലാഭവനിൽ ഇടയ്ക്കിടെ സന്ദർശനം നടത്തിയിരുന്ന ലാൽ പിൽക്കാലത്ത്‌ തബല പഠിക്കുന്നതിന് അവിടെ ചേർന്നു.
കലാഭവൻ കേരളത്തിനു പരിചയപ്പെടുത്തിയ മിമിക്സ്‌ പരേഡ്‌ എന്ന ചിരിവിരുന്നിന്റെ ആദ്യ പതിപ്പിൽ അണിനിരന്ന കലാകാരൻമാരിൽ ലാലും ഉണ്ടായിരുന്നു.
 
== സിനിമയിൽ ==
"https://ml.wikipedia.org/wiki/ലാൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്