"പ്രശ്ലേഷം (ചിഹ്നനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ചിഹ്നനം|}}
രണ്ടു പദങ്ങളുടെ [[സന്ധി (വ്യാകരണം)|സന്ധിയിൽ]] ഉത്തരപദാദിയായ 'അ'കാരം പൂർവവർണത്തോടു ചേർന്നതിനാൽ കാണ്മാനില്ല എന്ന് ബോധിപ്പാൻ ചേർക്കുന്ന ചിഹ്നമാണ് '''പ്രശ്ലേഷം''' (ऽ). ഇതിന് '''അവഗ്രഹം''' എന്നും പേരുണ്ട്. സന്ധിയിൽ ഒരു 'അ'കാരം മറഞ്ഞുകിടക്കുന്നു എന്ന് സൂചിപ്പിക്കാനാണ് ഈ ചിഹ്നം ചേർക്കുന്നത്. സന്ധിയിൽ 'ആ'കാരമാണ് മറഞ്ഞിരിക്കുന്നതെങ്കിൽ രണ്ട് പ്രശ്ലേഷചിഹ്നം ചേർക്കണം.
 
==നിരുക്തം==
'പ്രശ്ലേഷഃ' എന്ന സംസ്കൃതപദത്തിൽനിന്നാണ് 'പ്രശ്ലേഷം' എന്ന പദത്തിന്റെ ഉത്പത്തി. 'ശ്ലേഷഃ' എന്ന പദത്തിന് ചേരൽ എന്നർഥം. 'പ്രശ്ലേഷഃ' എന്നാൽ 'നന്നായി ചേരൽ'. 'അ'കാരത്തിന്റെ ചേർച്ചയെ സൂചിപ്പിക്കുന്നതിനാൽ 'പ്രശ്ലേഷം' എന്ന് പേർ.
"https://ml.wikipedia.org/wiki/പ്രശ്ലേഷം_(ചിഹ്നനം)" എന്ന താളിൽനിന്ന് ശേഖരിച്ചത്