"തവിട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎പോഷകം: ++
(ചെ.) ചില അല്ലറ ചില്ലറ മാറ്റങ്ങള്‍
വരി 1:
[[നെല്ല് |നെല്ലില്‍ ]] നിന്നും [[അരി]] വേര്‍തിരിക്കുമ്പോള്‍ ലഭിക്കുന്ന രണ്ട് ഉപോത്പന്നങ്ങളാണ്‌ ഉമി, തവിട് എന്നിവ. ഉമി കരിച്ച് പല്ലുതേയ്ക്കുന്നതിന്‌ ഉപയോഗിക്കുന്നു<ref name="ref1">[[കര്‍ഷകശ്രീ]] മാസിക ആഗസ്റ്റ് 2007. ഡോ.കെ.അനിലകുമാര്‍, ഡോ.വി.ശ്രീകുമാര്‍ എന്നിവരുടെ ലേഖനം. താള്‍ 46-47</ref>. തവിട് സാധാരണ [[കാലിത്തീറ്റ|കാലിത്തീറ്റയായും]] ഉപയോഗിക്കുന്നു. പഴയ നെല്ലുകുത്ത് യന്ത്രങ്ങളില്‍ നെല്ലുകുത്തുമ്പോള്‍ അരിയുടെ കൂടെ കുറച്ച് ഉമിയും തവിടും കലര്‍ന്നായിരുന്നു ലഭിച്ചിരുന്നത്. അതിനാല്‍ ഉമി [[മുറം]] ഉപയോഗിച്ച് പാറ്റിയായിരുന്നു തവിട് വേര്‍തിരിച്ചിരുന്നത്. ആധുനിക രീതിയില്‍ നെല്ലുകുത്തുയന്ത്രങ്ങള്‍ ആവിര്‍ഭവിച്ചതോടെ കൂടുതല്‍ തവിട് ലഭിക്കുവാന്‍ തുടങ്ങി. 100 കിലോഗ്രാം നെല്ല് കുത്തുമ്പോള്‍ 73 കിലോഗാം അരിയും 22.8 കിലോഗ്രാം ഉമിയും ലഭിക്കുന്നു<ref name="ref1"/>. ഇങ്ങനെ ലഭിക്കുന്ന അരി മിനുസപ്പെടുത്തുമ്പോഴാണ്‌ തവിട് ലഭിക്കുന്നത്. മിനുസപ്പെടുത്തലിന്റെ തീവ്രത അനുസരിച്ച് 5% മുതല്‍ 10% വരെ തവിട് ലഭിക്കുന്നു<ref name="ref1"/>. ഭാരതത്തില്‍ അരി 5% മാത്രമേ ‍മിനുസപ്പെടുത്താവൂ എന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്<ref name="ref1"/>. തവിടില്‍ അനേകം [[പോഷകം|പോഷകങ്ങള്‍]] അടങ്ങിയിരിക്കുന്നു. കൂടാതെ തവിടില്‍ നിന്നും നിര്‍മ്മിക്കുന്ന തവിടെണ്ണ ഭക്ഷ്യ എണ്ണയായും ഉപയോഗിക്കുന്നു<ref name="ref1"/>.
==പോഷകം==
[[കൊഴുപ്പ്]] നീക്കം ചെയ്തതും അല്ലാത്തതുമായ തവിട് ഒരു ഉത്തമ പോഷകാഹാരമാണ്‌. തവിടില്‍ [[മാംസ്യം]] , കൊഴുപ്പ്, [[നാര്‌|നാരുകള്‍]], [[ധാതു|ധാതുക്കള്‍]] എന്നിവ അടങ്ങിയിരിക്കുന്നു. അരി, [[ഗോതമ്പ്]] എന്നിവയില്‍ അടങ്ങിയിരിക്കുന്ന മാംസ്യത്തിനെക്കാള്‍ ഉയര്‍ന്നതോതില്‍ [[ലൈസിന്‍|ലൈസിനും]] കുറഞ്ഞതോതില്‍‍ [[ഗ്ലൂട്ടാമിക് ആസിഡ്|ഗ്ലൂട്ടാമിക് ആസിഡും]] അടങ്ങിയിരിക്കുന്നു<ref name="ref1"/>. കൂടാതെ ശുദ്ധമായ തവിടില്‍ [[അന്നജം]] ഉണ്ടായിരിക്കില്ല. പക്ഷേ ആധുനിക യന്ത്രങ്ങളില്‍ നിന്നും ലഭിക്കുന്ന തവിടില്‍ 25% വരെ അന്നജം അടങ്ങിയിരിക്കുന്നു. ഇതിനെക്കാള്‍ ഉപരി [[കാത്സ്യം]], [[ഇരുമ്പ്]], [[നാകം]] എന്നീ ധാതുക്കളുടെ നാരുകള്‍ 25.3% വരെ അടങ്ങിയിരിക്കുന്നു<ref name="ref1"/>.
 
==പട്ടിക==
വരി 98:
 
==തവിടെണ്ണ==
ഏകദേശം 18% മുതല്‍ 20% വരെ എണ്ണ തവിടില്‍ നിന്നും ഉത്പാദിപ്പിക്കുന്നു. തവിടിന്‌ മനുഷ്യന്റെ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള കഴിവില്ല എങ്കിലും തവിടെണ്ണയ്ക്ക് അത്തരം കഴിവുണ്ട്. കൊളസ്ട്രോള്‍ ആഗിരണത്തെ തടയുന്ന ''സിറ്റോസ്റ്റിറോള്‍, ആല്‍ഫാ ലിനോലിക് ആസിഡ്'' എന്നീ ഘടകങ്ങള്‍ തവിടെണ്ണയില്‍ അടങ്ങിയിരിക്കുന്നു<ref name="ref1"/>. ആഭ്യന്തര നെല്ലുത്പാദനത്തില്‍ 12 ലക്ഷം ടണ്‍ എണ്ണ ഉത്പാദിപ്പിക്കുന്നതിനുള്ള തവിടാണ്‌ ലഭിക്കുന്നത്. എന്നാല്‍ 7.5 ലക്ഷം ടണ്‍ തവിടെണ്ണ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂ<ref name="ref1"/>. സാധാരണ ഭക്ഷ്യ എണ്ണകളെക്കാള്‍ ഹൃദയത്തിനെ സം രക്ഷിക്കുന്ന തവിടെണ്ണ കൂടുതലായും വ്യാവസായിക ആവശ്യങ്ങള്‍ക്കാണ്‌ ഉപയോഗിക്കുന്നത്. ആകെ ഉത്പാദിപ്പിക്കുന്ന എണ്ണയില്‍ 1.5 ലക്ഷം ടണ്‍ എണ്ണ മാത്രമേ പാചകാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുള്ളൂ<ref name="ref1"/>. വിപണിയില്‍ ഇന്നു ലഭ്യമായ മിക്കവാറും ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പലതിലും പ്രധാന ചേരുവ തവിടെണ്ണയാണ്‌<ref name="ref1"/>.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/തവിട്" എന്ന താളിൽനിന്ന് ശേഖരിച്ചത്