"വള്ളത്തോൾ നഗർ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ചില ++
(ചെ.) cosmetic treatment
വരി 1:
മഹാകവി [[വള്ളത്തോള്‍ നാരായണ മേനോന്‍|വള്ളത്തോള്‍ നാരായണ മേനോന്റെ]] സമാധിയും അദ്ദേഹം സ്ഥാപിച്ച [[കേരള കലാമണ്ഡലം|കേരള കലാമണ്ഡലവും]] സ്ഥിതി ചെയ്യുന്ന [[ചെറുതുരുത്തി]], [[വെട്ടിക്കാട്ടിരി]] ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഞ്ചായത്തിന്റെ പേരാണ്‌ '''വള്ളത്തോള്‍ നഗര്‍'''. മഹാകവിയുടെ സ്‌മരണാര്‍ഥം ചെറുതുരുത്തി പഞ്ചായത്തിന്റെ പേര്‌ വള്ളത്തോള്‍ നഗര്‍ എന്നു മാറ്റുകയായിരുന്നു. [[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയുടെ]] അതിര്‍ത്തി പ്രദേശമാണ്‌ വള്ളത്തോള്‍ നഗര്‍. [[നിളാ നദി|നിളയുടെ]] തീരത്താണ്‌ ഗ്രാമം സ്ഥിതി ചെയ്യുന്നത്‌. നിളക്കു കുറുകെയുള്ള കൊച്ചി പാലം കടന്നാല്‍, [[പാലക്കാട് ജില്ല|പാലക്കാട്‌ ജില്ലയായി]]. [[ഷൊര്‍ണ്ണൂര്‍|ഷൊര്‍ണൂരാണ്‌]] തൊട്ടടുത്ത നഗരം.
 
വെട്ടിക്കാട്ടിരിയില്‍ സ്ഥിതി ചെയ്യുന്ന റെയില്‍വേ സ്‌റ്റേഷന്റെ പേരും വള്ളത്തോള്‍ നഗര്‍ എന്നാണ്‌. കേരള കലാമണ്ഡലം റെയില്‍വേ സ്‌റ്റേഷനില്‍നിന്നും നോക്കിയാല്‍ കാണുന്ന അകലത്തിലാണ്‌ നിലകൊള്ളുന്നത്‌. 75 വര്‍ഷം പിന്നിട്ട കലാമണ്ഡലം ഇപ്പോള്‍, കല്‍പ്പിത സര്‍വകലാശാലയാണ്‌.
 
ചെറുതുരുത്തി, പൈങ്കുളം, അത്തിക്കപ്പറമ്പ്‌, വെട്ടിക്കാട്ടിരി, താഴപ്ര, നെടുമ്പുര, പള്ളിക്കര, പുതുശ്ശേരി എന്നീ ഗ്രാമങ്ങളാണ്‌ വള്ളത്തോള്‍ നഗര്‍ പഞ്ചായത്തിലുള്ളത്‌.
കേന്ദ്ര സര്‍ക്കാറിനു കീഴിലുള്ള പഞ്ചകര്‍മ ആയുര്‍വേദ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ സ്ഥിതി ചെയ്യുന്നത്‌ പഞ്ചായത്തിലെ ചെറുതുരുത്തിയിലാണ്‌. ജ്യോതി എഞ്ചിനീയറിംഗ്‌ കോളജ്‌, നൂറുല്‍ ഹുദാ ഓര്‍ഫനേജ്‌ എന്നീ സ്ഥാപനങ്ങള്‍ ജില്ലക്കു പുറത്ത്‌ പ്രസിദ്ധമായ സ്ഥാപനങ്ങളാണ്‌.
 
ചെറുതുരുത്തി കോഴിമാം പറമ്പ്‌ ക്ഷേത്രം, വെട്ടിക്കാട്ടിരി കേന്ദ്ര ജുമുഅ മസ്‌്‌ജിദ്‌ എന്നിവ പഞ്ചായത്ത്‌ കേന്ദ്രീകൃതമായ പ്രധാന ആരാധനാലയങ്ങളാണ്‌. ചെറുതുരുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്‌ പഞ്ചായത്തിലെ ഏക പൊതു സര്‍ക്കാര്‍ ഹൈസ്‌കൂള്‍. പ്രാഥമിക ആരോഗ്യകേന്ദ്രം, ആയുര്‍വേദ ഡിസ്‌പെന്‍സറി, പി ഡബ്ലിയു ഡി റസ്റ്റ്‌ ഹൗസ്‌, പോലീസ്‌റ്റേഷന്‍, വില്ലേജ്‌ ഓഫീസ്‌ എന്നീ സ്ഥാപനങ്ങളും പ്രധാന സര്‍ക്കാര്‍ പൊതു കാര്യാലയങ്ങളാണ്‌.
{{Stub}}
"https://ml.wikipedia.org/wiki/വള്ളത്തോൾ_നഗർ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്