"ഐ.എം. വിജയൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ചില തിരുത്തലുകള്‍
വരി 17:
| nationalcaps(goals) = 79 (39) |
}}
'''ഐ.എം. വിജയന്‍''' അഥവാ '''അയനിവളപ്പില്‍ മണി വിജയന്‍''' (ജ. [[ഏപ്രില്‍ 25]], [[1969]]) ഇന്ത്യന്‍ ഫുട്ബോളിലെ ശ്രദ്ധേയനായ താരമാണ്. [[കേരളം]] ജന്മം നല്‍കിയ [[ഫുട്ബോള്‍]] പ്രതിഭകളില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടതും ഇദ്ദേഹമാണ്. 1999ലെ[[1999]]ലെ [[സാഫ് ഗെയിംസ്|സാഫ് ഗെയിംസില്‍]] [[ഭൂട്ടാന്‍|ഭൂട്ടാനെതിരെ]] പന്ത്രണ്ടാം സെക്കന്റില്‍ ഗോള്‍ നേടി ഏറ്റവും വേഗത്തില്‍ ഗോള്‍ നേടുന്നയാള്‍ എന്ന രാ‍ജ്യാന്തര റെക്കോര്‍ഡ് കരസ്ഥമാക്കി{{തെളിവ്}}. പ്രധാനമായും മുന്നേറ്റ നിരയില്‍ കളിച്ചിരുന്ന വിജയന്‍ മിഡ്‌ഫീല്‍ഡറായും തിളങ്ങിയിട്ടുണ്ട്.
 
[[തൃശൂര്‍|തൃശൂരിലാണ്]] വിജയന്‍ ജനിച്ചതും കളിച്ചു വളര്‍ന്നതും. അവിടത്തെ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ ശീതള പാനീയങ്ങള്‍ വിറ്റാണ് ഈ ദരിദ്ര ബാലന്‍ ഉപജീവനമാര്‍ഗം തേടിയത്. സ്കൂള്‍ വിദ്യഭ്യാസവും ഇടയ്ക്കുവച്ചു നിര്‍ത്തി. എന്നാല്‍ കളിക്കളത്തിലെ അസാമാന്യ പ്രകടനം ഈ ബാലന്റെ ജീവിതരേഖ മാറ്റിവരച്ചു. പതിനെട്ടാം വയസില്‍ കേരളാ പൊലീസിന്റെ ഫുട്ബോള്‍ ടീ‍മില്‍ അംഗമായി. [[ഫെഡറേഷന്‍ കപ്പ്]] ഉള്‍പ്പടെയുള്ള കിരീടങ്ങള്‍ നേടി പൊലീസ് ടീം ഇന്ത്യന്‍ ഫുട്ബോളില്‍ വന്‍ശക്തിയായിരുന്ന കാലമായിരുന്നു അത്. പൊലീസില്‍ ജോലി നല്‍കാന്‍ വിജയനുവേണ്ടി കേരള സര്‍ക്കാര്‍ ഔദ്യോഗിക നിയമങ്ങളില്‍ ഇളവു വരുത്തിയിരുന്നു. പൊലീസ് ടീമിലെത്തി നാലാം വര്‍ഷം കൊല്‍ക്കത്തയിലെ വമ്പന്മാരായ [[മോഹന്‍ ബഗാന്‍]] ഈ പ്രതിഭയെ സ്വന്തമാക്കി. [[ജെ സി ടി മില്‍‌സ് ഫഗ്വാര]], [[എഫ്.സി കൊച്ചിന്‍]], [[ഈസ്റ്റ് ബംഗാള്‍]], [[ചര്‍ച്ചില്‍ ബ്രദേഴ്സ്]] എന്നിങ്ങനെ ഇന്ത്യയിലെ പ്രശസ്തമായ ഫുട്ബോള്‍ ക്ലബുകളില്‍ വിജയന്‍ കളിച്ചിട്ടുണ്ട്.
 
1992ല്‍[[1992]]ല്‍ ഇന്ത്യന്‍ ദേശീയ ടീമിലെത്തിയ വിജയന്‍ ഇന്ത്യയ്ക്കുവേണ്ടി 79 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചു. 39 ഗോളുകള്‍ നേടി. 2003ലെ[[2003]]ലെ [[ആഫ്രോ - ഏഷ്യന്‍ ഗെയിംസ്|ആഫ്രോ - ഏഷ്യന്‍ ഗെയിംസില്‍]] നാലു ഗോളുകള്‍ നേടി ടോപ് സ്കോറര്‍ ആയി.
 
ഇന്ത്യയില്‍ വിശേഷിച്ചും കേരളത്തില്‍ ഫുട്ബോള്‍ താരമെന്നതിലുപരിയായ പരിഗണനകള്‍ ലഭിക്കുന്ന വ്യക്തിയാണു വിജയന്‍. പല മേഖലകളിലും ഒരു പ്രതീകമായി മാറപ്പെട്ടു ഈ താരം. വിജയന്റെ ഫുട്ബോള്‍ ജീവിതത്തെപ്പറ്റി ''കാലാഹിരണ്‍'' (काला हिरण्)(black deer) എന്ന ഹ്രസ്വ ചലച്ചിത്രം തന്നെ പുറത്തിറങ്ങി. ഇതിനുശേഷം അവിചാരിതമായി ചലച്ചിത്രതാരവുമായി വിജയന്‍. [[ജയരാജ്]] സംവിധാനം ചെയ്തു രാജ്യാന്തര ശ്രദ്ധനേടിയ ''ശാന്തം'' എന്ന ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
"https://ml.wikipedia.org/wiki/ഐ.എം._വിജയൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്