"ചെത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 18:
}}
''ഇക്സോറ കൊക്കീനിയ'' (''Ixora coccinea'') എന്ന [[ശാസ്ത്രനാമം|ശാസ്ത്രനാമമുള്ള]] [[ഇക്സോറ]] ജനുസ്സിലെ ഒരു വിഭാഗമാണ് '''[[ചെത്തി]]'''. [[ഏഷ്യ|ഏഷ്യൻ]] സ്വദേശിയും മനോഹരമായ പുഷ്പങ്ങളുണ്ടാവുന്നതുമയ ഒരു കുറ്റിച്ചെടിയാണിത്. (ആംഗലേയം:Junge Geranium,Ixora എന്നും പൊതുവായി വിളിയ്ക്കുന്നു). കേരളത്തിന്റെ പല ഭാഗങ്ങളിലും ഇതിനെ [[തെച്ചി]] എന്ന പേരിലും വിളിയ്ക്കുന്നു. ചുവന്ന പൂക്കളുണ്ടാവുന്ന ചെത്തിയാണ്‌ കൂടുതലായി കാണപ്പെടുന്നതെങ്കിലും ഇളം ചുവപ്പ്, കടും ചുവപ്പ്, റോസ്, ഓറഞ്ച്, മഞ്ഞ, വെളുപ്പ് തുടങ്ങിയ പലനിറത്തിലുള്ള പൂക്കളുണ്ടാവുന്ന ചെത്തി ചെടികൾ ഉണ്ട്. ആഫ്രിക്കൻ മുതൽ തെക്കു കിഴക്ക് ഏഷ്യ വരെ ഈ ചെടിയുടെ ഏകദേശം നാനൂറോളം വിവിധ വർഗ്ഗങ്ങൾ(species) കണ്ടുവരുന്നു. ഉയരത്തിന്റെ അടിസ്ഥാനത്തിൽ ചെത്തികളെ രണ്ടായി തരം തിരിയ്ക്കാം ഏകദേശം 1.2മീ മുതൽ 2മീ(4-6 അടി) വരെ ഉയരത്തിൽ വളരുന്ന വലിയ ചെത്തിച്ചെടികളും. ഇത്രയും ഉയരത്തിൽ വളരാത്ത കുള്ളന്‌മാരായ ചെത്തിച്ചെടികളുമാണവ. ഉയരം കൂടിയ ചെത്തികൾ പരമാവധി 3.6മീ (12 അടി) ഉയരത്തിൽ വരെ വളരാറുണ്ട്. ചെത്തിച്ചെടികൾ നന്നായി പടർന്ന് പന്തലിച്ച് ഉണ്ടാവുന്നതരം കുറ്റിച്ചെടികളാണ്‌. മിക്കവാറും ഉയരത്തെ തോല്പിയ്ക്കുന്ന തരത്തിൽ ഇവ പടർന്ന് നിൽക്കാറുണ്ട്. ഇതു രണ്ടും കൂടാതെ പൂങ്കുലയിൽ തീരെ കുറവ് പൂക്കൾ ഉള്ളതും പൂവിന് അല്പം വലുപ്പം കൂടിയതുമായ കാട്ടു ചെത്തിയും ഉണ്ട്. ഔഷധ ഗുണമുള്ള ഇത് ചുവപ്പ്, മഞ്ഞ നിറങ്ങളിലാണ് സാധാരണ കണ്ടുവരുന്നത്.
[[File:File:കാട്ടുതെച്ചി.ogv|thumb|കാട്ടുചെത്തി(വീഡീയോ)]]
 
== ഉപയോഗങ്ങൾ ==
"https://ml.wikipedia.org/wiki/ചെത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്