"ഡ്വാർത്തേ ബാർബോസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
പോര്‍ത്തുഗീസ് വ്യാപാരിയും കപ്പല്‍ സഞ്ചാരസാഹിത്യകാരനും. വാസ്കോ ഡ ഗാമക്കുശേഷം കേരളത്തിലേക്ക് വന്ന പോര്‍ത്തുഗീസ് വൈസ്രോയിയായ [[പെഡ്രോ അല്‍‌വാരസ് കബ്രാള്‍|കബ്രാളിന്റെ]] കൂടെ കേരളത്തിലെത്തുകയും 1500 മുതല്‍ 1516 വരെ കേരളത്തില്‍ താമസിച്ച് രേഖപ്പെടുത്തിയ വിവരങ്ങള്‍ ഇന്ന് വളരെ വിലപ്പെട്ട ചരിത്രസാമഗ്രിയാണ്‌. കേരളത്തെക്കുറിച്ച് ആദ്ദേഹം എഴുതിയിട്ടുള്ള ഗ്രന്ഥം “A Description of the coasts of East Africa and Malabar" എന്ന പേരിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭാരതത്തെക്കുറിച്ച് ആദ്യത്തെ പോര്‍ത്തുഗീസ് വിവരണഗ്രന്ഥം ഇതായിരുന്നു. പോര്‍ത്തുഗീസുകാരുടെ പ്രധാന [[ദ്വിഭാഷി]]യായി സേവനം അനുഷ്ഠിച്ച അദ്ദേഹം കേരളത്തിലെ എല്ലായിടങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. കേരളത്തിലെ രാജാക്കന്മാരുടെ മാത്രമല്ല സാധാരണക്കാരുടേയും സാമൂഹിക ജീവിതത്തിന്റെ എല്ലാ ഉള്ളറകളും അദ്ദേഹം തുറന്നു നോക്കിക്കണ്ടതെല്ലാം അദ്ദേഹം ഒന്നൊഴിയാതെ രേഖപ്പെടുത്തി. പിന്നീട് മാഗല്ലനൊപ്പവും അദ്ദേഹം പല രാജ്യങ്ങളിലും സഞ്ചരിച്ച് അവിടങ്ങളിലെ സംസ്കാരങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. <ref> {{cite web | url =http://www.africahistory.net/Swahili.htm | title =സ്വാഹീലിയുടെ സംസ്കാരം| accessdate = | accessmonthday = | accessyear = | author =ഡ്വാര്‍ത്തേ ബാര്‍ബോസ | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher = africahistory.net| pages = | language = | archiveurl = | archivedate = | quote = }} </ref> ഡ്വാര്‍ത്തേ ബാര്‍ബൊസയുടെ ഗ്രന്ഥം എന്ന പേരില്‍ പോര്‍ത്തുഗീസ് ഭാഷയില്‍ അവയെല്ലാം ക്രോഡീകരിച്ചു പ്രസിദ്ധീകരിച്ചു. മാഗല്ലനുമൊന്നിച്ച്, ഫിലിപ്പൈന്‍സില്‍ വച്ച് അവിടത്തെ നടുവാഴിയായ [[ലാപു-ലാപു]]വിന്റെ സൈന്യവുമായി ഉണ്ടായ മക്ടാന്‍ യുദ്ധഹ്ത്തിലും ബാര്‍ബോസ പങ്കെടുത്തു ([[1518]]). മാഗല്ലനടക്കം നിരവധി പ്രമുഖര്‍ കൊല്ലപ്പെട്ട ആ യുദ്ധത്തില്‍ രക്ഷപ്പെട്ട ഏതാനും പേരില്‍ ബാര്‍ബോസയുമുണ്ടായിരുന്നു. <ref> {{cite web | url = http://www.ucalgary.ca/applied_history/tutor/eurvoya/magellan.html| title =FERDINAND MAGELLAN‌‌Circumnavigating the Globe| accessdate = | accessmonthday = | accessyear = | author = | last = | first = | authorlink = | coauthors = | date = | year = | month = | format = | work = | publisher =The University of Calgary | pages = | language = | archiveurl = | archivedate = | quote = }} </ref>
==ജീവചരിത്രം==
പോര്‍ത്തുഗലിലെ ലിസ്ബണ്‍കാരനായ ബാര്‍ബോസയുടെ ബാല്യകാലത്തെക്കുറിച്ച് അധികം വിവരങ്ങള്‍ ലഭിച്ചിട്ടില്ല. അദ്ദേഹം 1480 ലാണ്‌ ജനിച്ചത് എന്ന് ചിലര്‍ വിശ്വസിക്കുന്നു.<ref> Históriae de Portugal – Dicionário de Personalidades” (coordenação de José Hermano Saraiva), edição QuidNovi, 2004 </ref> ഉന്നതകുലജാതനായ ദ്വാര്‍ത്തേയുടെ പിതാവായ ദിയോഗൊ ബാര്‍ബോസ ബ്രഗാങ്കായിലെ പ്രഭുവിനുകീഴിലാണ്‌ ജോലി ചെയ്തിരുന്നത്. അദ്ദേഹം 1501 ല്‍ ഇന്ത്യയിലേക്ക് വന്ന നാവികവ്യൂഹത്തിലുണ്ടയിരുന്നു. ദ്വാര്‍ത്തേയുടെ അമ്മാവനായ ഗോണ്ചാലോ ഗില്‍ ബാര്‍ബോസ 1503 ല്‍ [[പെഡ്റോ അല്‍‌വാരസ് കബ്രാള്‍|കബ്രാളിനൊപ്പം]] ഇന്ത്യയിലേക്ക് വ്യാപാരത്തിനു വന്നവരില്പ്പെടുന്നു. അദ്ദേഹത്തെ കൊച്ചിയിലെ പോര്‍ത്തുഗീസ് ഉദ്യോഗസ്ഥനായി നിയമിക്കുകയുണ്ടായി. ദ്വാര്ത്തേയും ഈ സംഘത്തിനൊപ്പം ഉണ്ടായിരുന്നു എന്നും തന്റെ അമ്മാവനൊപ്പം ഇവിടെ ദീര്‍ഘകാലം തങ്ങി എന്നും വിശ്വസിക്കപ്പെടുന്നു. ഒന്നോ രണ്ടൊ വര്‍ഷം കൊണ്ട് അദ്ദേഹം മലയാളം പഠിക്കുകയും ചെയ്തു. ഇത് അല്‍ബുക്കെര്‍ക്ക് കണ്ണൂര്‍ സന്ദര്‍ശിച്ചപ്പോള്‍ ദ്വിഭാഷിയായി ജോലി ലഭിക്കാന്‍ കാരണമാക്കി. പിന്നീട് അദ്ദേഹത്തെ മാനുവല്‍ രാജാവിന് വിവരങ്ങള്‍ അറിയിക്കുന്ന എഴുത്തുദ്യോഗസ്ഥനായി നിയമിച്ചു ([[1513]]).
 
===ചരിത്രം രേഖപ്പെടുത്തുന്നു===
കേരളത്തില്‍ തങ്ങിയ കാലമത്രയും ബാര്‍ബോസ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയും കേരളീയ രാജാക്കന്മരുടേയും സാധാരണ ജനങ്ങളുടേയും ജീവിത രീതികള്‍ കണ്ട് മനസ്സിലാക്കുകയും അതിന്റെ എല്ലാ വിശദാംശങ്ങളും രേഖപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം അദ്ദേഹം പോര്‍ത്തുഗലിലേക്ക് തപാലായി അയച്ച് മാനുവല്‍ രാജാവിനെ കൃത്യമായി അറിയിക്കുകയും ചെയ്തിരുന്നു. [[1515]] ഓടെ അദ്ദേഹം പോര്‍ത്തുഗലിലേക്ക് മടങ്ങിപ്പോവുകയും [[1518]] താന്‍ ശേഖരിച്ച വിവരങ്ങള്‍ എല്ലാം ക്രോഡീകരിച്ച് പുസ്തകം പ്രസാധകം ചെയ്യുകയും ചെയ്തു.
 
==മാഗല്ലനൊപ്പം==
ദ്വാര്‍ത്തെ [[1519]] ല്‍ തന്റെ സ്യാലനായ [[മാഗല്ലന്‍|മാഗല്ലനുമൊത്ത്]] ഫിലിപ്പീന്‍ ദ്വീപുകളിലേക്ക് യാത്ര തിരിച്ചു. മാഗല്ലന്‍ മാക്ടന്‍ യുദ്ധത്തില്‍ വച്ച് മരണമടയുകയും ബാര്‍ബോസയേയും കൂട്ടരേയും സെബുവിലെ രാജാവ് വധിക്കുകയുമാണ്‌ ഉണ്ടായത്.
 
==കൃതികള്‍==
"https://ml.wikipedia.org/wiki/ഡ്വാർത്തേ_ബാർബോസ" എന്ന താളിൽനിന്ന് ശേഖരിച്ചത്