"ചന്ദ്രഗ്രഹണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10:
ചാന്ദ്രികപ്രതിഫലനത്തിനുശേഷം തിരിച്ചുവരുന്ന ചുവന്ന വെളിച്ചത്തിന്റെ തീവ്രതയും നിറവും ഒരു വലിയ നിരക്കിൽ തന്നെ, നമ്മുടെ അന്തരീക്ഷത്തിലെ പൊടിയുടേയും മേഘങ്ങളുടേയും അളവിനെ ആശ്രയിച്ചിരിക്കുന്നു. കൂടുതൽ കലങ്ങിയിരിക്കുന്ന അന്തരീക്ഷത്തിൽ മറ്റു ആവൃത്തികളിലുള്ള പ്രകാശം കൂടുതൽ ചിതറിപ്പോവുകയും, അതുമൂലം ചുവപ്പുരാശി കൂടുതലായി കാണപ്പെടുകയും ചെയ്യും. ഉയർന്ന അന്തരീക്ഷത്തിലെ പൊടിപടലങ്ങളിൽ പ്രധാനപങ്കുവഹിക്കുന്നതു് അഗ്നിപർവ്വതവിസ്ഫോടനങ്ങളാണു്. അതിനാൽ, ഒരു ചന്ദ്രഗ്രഹണത്തിനു തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുകയോ ധൂളി വമിക്കുകയോ ചെയ്താൽ ആ ഗ്രഹണത്തിൽ ചന്ദ്രബിംബത്തിന്റെ നിറം കൂടുതൽ ചുവപ്പായി കാണാം.
 
==സൂര്യഗ്രഹണവും ചന്ദ്രഗ്രഗ്രഹണവുംചന്ദ്രഗ്രഹണവും - പ്രധാന വ്യത്യാസങ്ങൾ==
# സൂര്യഗ്രഹണം എപ്പോഴും [[അമാവാസി]] ദിനങ്ങളിൽ ആണു് ഉണ്ടാവുക. അമാവാസി ദിവസങ്ങളിൽ മാത്രമേ സൂര്യഗ്രഹണം സംഭവിക്കാൻ തക്ക വിധത്തിൽ സൂര്യനും ഭൂമിക്കുമിടയിൽ ചന്ദ്രനു് എത്തിപ്പെടാനുള്ള സാദ്ധ്യതയുള്ളൂ. മറിച്ച്, ചന്ദ്രഗ്രഹണം എപ്പോഴും [[പൌർണ്ണമി]] (വെളുത്ത വാവ്)നാളിൽ മാത്രം (സൂര്യനും ചന്ദ്രനും ഇടയിൽ ഭൂമി എത്തിപ്പെടുമ്പോൾ) സംഭവിക്കുന്നു.
 
# ചന്ദ്രഗ്രഹണം സൂര്യഗ്രഹണത്തെ അപേക്ഷിച്ച് കൂടുതൽ നേരത്തേക്ക് നീണ്ടുനിൽക്കും. ഒരു സൂര്യഗ്രഹണത്തിന്റെ സമ്പൂർണ്ണദശ ഏതാനും മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുമ്പോൾ പൂർണ്ണചന്ദ്രഗ്രഹണവേള മണിക്കൂറുകളോളം തുടർന്നെന്നുവരാം. ഭൂമിയുടെ കൂടുതൽ വ്യാപകമായ മേഖലകളിൽനിന്നും ചന്ദ്രഗ്രഹണം കാണാവുന്നതുമാണു്. ഇതിനും പുറമേ, പൂർണ്ണസൂര്യഗ്രഹണങ്ങളേക്കാൾ കൂടുതൽ പൂർണ്ണചന്ദ്രഗ്രഹണങ്ങൾ അനുഭവപ്പെടാനും സാദ്ധ്യത കൂടുതലാണു്. ഭൂമി ചന്ദ്രനെ അപേക്ഷിച്ച് വളരെ വലിയ ഒരു ഗ്രഹമായതുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്.
 
# സൂര്യഗ്രഹണത്തിൽ ഒരിക്കലും സൂര്യബിംബത്തിന്റെ മൊത്തം വ്യാസം പൂർണ്ണമായും ഗ്രഹണബാധിതമാവുന്നില്ല. ഭൂമിയിൽ നിന്നും നോക്കുമ്പോൾ സൂര്യബിംബവ്യാസവും സൂര്യനിലേക്കുള്ള അകലവും ചന്ദ്രബിംബവ്യാസവും ചന്ദ്രനിലേക്കുള്ള അകലവും താരതമ്യപ്പെടുത്തുമ്പോൾ ചന്ദ്രബിംബത്തിനുള്ള നേരിയ വലിപ്പക്കുറവുകൊണ്ടാണു് ഇങ്ങനെ സംഭവിക്കുന്നതു്. ഇതുമൂലം, ഏറ്റവും മൂർദ്ധന്യമായിരിക്കുന്ന സമ്പൂർണ്ണസൂര്യഗ്രഹണസമയത്ത് പൂർണ്ണമായും ഇരുണ്ടുപോകേണ്ടതിനു പകരം സൂര്യൻ ഒരു വജ്രമോതിരം പോലെയാണു കാണപ്പെടുക. ഇതിനു പുറമെ, സൂര്യന്റെ [[കൊറോണ]]യും ഭൂമിയുടെ അന്തരീക്ഷത്തിലൂടെയുള്ള അപവർത്തനവും മൂലം പൂർണ്ണസൂ‍ര്യഗ്രഹണസമയത്ത് ഭൂമിയിൽ ഒരിക്കലും കൂരിരുട്ട് ഉണ്ടാവുന്നില്ല.
 
==തിരശ്ചീനഗ്രഹണം==
"https://ml.wikipedia.org/wiki/ചന്ദ്രഗ്രഹണം" എന്ന താളിൽനിന്ന് ശേഖരിച്ചത്