"എം.എസ്. സുബ്ബുലക്ഷ്മി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടിയ തീയതി കൂട്ടിച്ചേര്ത്തു
വരി 13:
 
സദാശിവവുമായുള്ള ബന്ധം [[മഹാത്മാഗാന്ധി|ഗാന്ധിജി]], [[ജവഹർലാൽ നെഹ്‌റു|നെഹ്‌റു]] തുടങ്ങിയ ദേശീയനേതാക്കളുമായി കണ്ടുമുട്ടുന്നതിനും സഹായകമായി. എം എസിന്റെ മീരഭജനകളുടെ ആരാധകനായിരുന്ന ഗാന്ധിജി ഒരിക്കൽ ''ഹരി തും ഹരോ ജാൻ കി ഭീർ'' എന്ന കീർത്തനം ആലപിക്കാൻ ആവശ്യപ്പെട്ടു. കനത്ത ജലദോഷമായതിനാൽ മഹാത്മായുടെ ആഗ്രഹം നിറവേറ്റാൻ എം എസിനായില്ല. ഇതവരെ ദുഃഖിതയാക്കി. 'സുബലക്ഷ്മി ആ കീർത്തനം പറയുന്നതാണ്‌, മറ്റുള്ളവർ പാടികേൾക്കുന്നതിലുമിഷ്ടം' എന്നു പറഞ്ഞാണ്‌ ഗാന്ധിജി ആശ്വസിപ്പിച്ചത്‌.
ഇന്ത്യ1952 സ്വതന്ത്രയായതിനുശേഷം ഒരിക്കൽനവംബര് 29ന് [[ഡൽഹി|ഡൽഹിയിലെ]] രാമകൃഷ്ണാശ്രമത്തിൽ സുബലക്ഷ്മി പാടുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്‌റുവും കേൾവിക്കാരനായുണ്ടായിരുന്നു. ആ സ്വരമാധുരിയിൽ ലയിച്ചുപോയ നെഹ്‌റു എം എസിനെ വണങ്ങി നൽകിയ അഭിനന്ദനവാക്കുകൾ പ്രശസ്തമാണ്‌. " ഈ സ്വര രാജ്ഞിക്കുമുമ്പിൽ ഞാനാര്‌?, വെറുമൊരു പ്രധാനമന്ത്രി".
== രാജ്യാന്തര വേദികളിൽ ==
ഒട്ടേറെ രാജ്യാന്തര വേദികളിലും സുബ്ബലക്ഷ്മി പാടി. 1966ലെ [[ഐക്യരാഷ്ട്ര സഭ|ഐക്യ രാഷ്ട്ര സഭാദിനത്തിൽ]] ഐക്യരാഷ്ട്ര പൊതുസഭയ്ക്കു മുന്നിൽ പാടാനും അവർക്ക്‌ നിയോഗമുണ്ടായി. 1977-ൽ [[ന്യൂയോർക്ക്|ന്യൂയോർക്കിലെ]] കർണീഗ്‌ ഹാളിലെ കച്ചേരിയും 1987-ൽ ഇന്ത്യയുടെയും സോവ്യറ്റ്‌യൂണിയന്റെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ ക്രെംലിൻ പാലസിൽ അവതരിപ്പിച്ച കച്ചേരിയും ഏറെ പ്രധാനമാണ്‌. [[കാനഡ]], [[ലണ്ടൻ]] എന്നിവിടങ്ങളിലും എം എസ്‌ പാടിയിട്ടിണ്ട്‌. രാജ്യാന്തരവേദികളിൽ സുബ്ബലക്ഷ്മി ''ഇന്ത്യയുടെ സാംസ്കാരിക അംബാസഡറാ''യി അറിയപ്പെട്ടു.
"https://ml.wikipedia.org/wiki/എം.എസ്._സുബ്ബുലക്ഷ്മി" എന്ന താളിൽനിന്ന് ശേഖരിച്ചത്