"ലീലാ ദാമോദര മേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
ഒന്നും, രണ്ടും കേരളനിയമസഭകളിൽ കുന്ദമംഗലം നിയോജകമണ്ഡലത്തേയും എട്ടാം നിയമസഭയിൽ പട്ടാമ്പി നിയോജകമണ്ഡലത്തേയും<ref>http://niyamasabha.org/codes/members/m375.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ലീല ദാമോദര മേനോൻ (4 ജനുവരി 1923 - 10 ഒക്ടോബർ 1995). കോൺഗ്രസ് പ്രതിനിധിയായാണ് ലീല ദാമോദര മേനോൻ കേരള നിയമസഭയിലേക്കെത്തിയത്. 1923 ജനുവരി 4ന് ജനിച്ചു. കെ.യു. കൃഷ്ണൻ നായാരായിരുന്നു പിതാവ്, മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.എ. ദാമോദരനെയാണ് ഇവർ വിവാഹം ചെയ്തത്. 1974-80 കാലഘട്ടങ്ങളിൽ രാജ്യസഭാംഗമായിരുന്ന ലീല ദാമോദര മേനോൻ 1957-58 വരെ അഷുറൻസ് കമ്മിറ്റിയുടെ ചെയർമാനുമായിരുന്നു.
 
കോൺഗ്രസ് നിയമസഭാപാർട്ടി ഖജാൻജി (1957-59), എ.ഐ.സി.സി.യുടെ കൺവീനർ, മദ്രാസ് സർവകലാശാല സെനറ്റംഗം, കേരളസർവകലാശാല സെനറ്റംഗം, മനുഷ്യാവകാശമകമ്മീഷന്റെ ഇന്ത്യൻ പ്രതിനിധി, മനുഷ്യാവകാശ കമ്മീഷന്റെ (ഇന്ത്യ) വൈസ് ചെയർമാൻ, അഖിലേന്ത്യ വനിതാ കോൺഫറൻസിന്റെ ജനറൽ സെക്രട്ടരി എന്നീ നിലകളിലും ലീലാ ദാമോദരൻ പ്രവർത്തിച്ചിട്ടുണ്ട്.
 
 
ചേട്ടന്റെ നിഴലിൽ എന്ന ഗ്രന്ഥത്തിന്(ജീവചരിത്രം) കേരളസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
 
== അവലംബം ==
{{Reflist}}
"https://ml.wikipedia.org/wiki/ലീലാ_ദാമോദര_മേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്