"കോൾനിലങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

- deprecated parameters
'സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ...' താൾ സൃഷ്ടിച്ചിരിക്കുന്നു
വരി 1:
സമുദ്ര നിരപ്പിൽ നിന്നും താഴെ കിടക്കുന്ന വയൽ പ്രദേശം.[[ആലപ്പുഴ]], [[ത്^ശ്ശൂർ]], [[മലപ്പുറം]] ജില്ലകളിൽ ഇത്തരം പാട ശേഖരങ്ങൾ ഉണ്ട്. കിഴക്കൻ മലകളിൽ നിന്നും മഴവെള്ളത്തോടൊപ്പം ഒഴികു വരുന്ന ഫലഭൂയിഷ്ടമായ മണ്ണ് ഇവിടെ അടിഞ്ഞു കൂടുകയും കൃഷിക്ക് അനുയോജ്യമാവുകയും ചെയ്യുന്നു. മഴക്കാലത്ത് ആളൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന ഈ കോൾപ്പാടങ്ങൾ നിരവധി ദേശാടന പക്ഷികളൂടെ ആവാസ കേന്ദ്രങ്ങളാണ്.പല തരം മത്സ്യങ്ങളും പാടങ്ങളിൽ പെറ്റു പെരുകും.മഴക്കാലത്തിനു ശേഷം പാടത്തെ വെള്ളം പുറത്തേക്ക് (ഉയർന്ന പ്രദേശത്തേക്ക്) പമ്പ് ചെയ്ത് കളഞ്ഞാണു കൃഷിക്ക് നിലമൊരുക്കുന്നത്. പഴയ കാലത്ത് പൽ ചക്രങ്ങൾ ഘടിപ്പിച്ച [[തേവ് യന്ത്രങ്ങൾ]] ചവിട്ടിയാണു കൃഷിക്കാർ ഇതു സാധ്യമാക്കിയിരുന്നത്. ഇപ്പോൾ വലിയ [[പറ]] മോട്ടോറുകൾ ഉപയോഗിച്ച് കുറേയേറെ കൃഷി സ്ഥലങ്ങൾ ഒന്നിച്ചാണു ഇങ്ങനെ വെള്ളം തേവി മാറ്റുന്നത്.തേവി മാറ്റിയ വെള്ളം തിരിച്ച് പാടത്തേക്ക് വരാതെ തടയാൻ വലിയ മൺ വരമ്പുകൾ പണിയും. ചില സമയങ്ങളിൽ ഈ വരമ്പുകളിൽ [[മട]]വീണാൽ വെള്ളം തിരിച്ച് പാടത്തേക്കിറങ്ങി കൃഷി മുഴുവൻ നശിച്ച് പോകും.മഴക്കാലത്ത് നശിച്ച് പോകാത്ത [[പൊക്കാളി]] കൃഷി ഇവിടെ ചെയ്തു വരുന്നു.
{{Orphan|date=നവംബർ 2010}}
==പ്രത്യേകതകൾ==
[[ചിത്രം:Koal agriculture kerala.jpg|thumb|250px| കോൾനിലത്തെ നെൽകൃഷി]]
ജൈവ വൈവിധ്യ പ്രധാനമായ ഈ പ്രദേശങ്ങൾ പലതും [[റംസർ സൈറ്റ്|റംസർ സൈറ്റുകളായി]] പ്രക്യാപിക്കപ്പെട്ടിട്ടുണ്ട്.
[[തൃശൂർ]], [[മലപ്പുറം]] എന്നീ ജില്ലകളിലായി പതിമൂവായിരത്തോളം ഹെക്റ്റർ ഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന ആഴം കുറഞ്ഞ കായൽ‌പ്പാടങ്ങളാണ്‌ കോൾ നിലങ്ങൾ. കേരളത്തിന്റെ പ്രധാനപ്പെട്ട നെല്ലുല്പാദനമേഖലയാണിവ. സമുദ്രനിരപ്പിൽ നിന്നും0.5 മീറ്റർ മുതൽ 1 മീറ്റർ വരെ താഴ്ന്നാണ്‌ സ്ഥിതിചെയ്യുന്നത് ഇവാ സമ്പന്നമായ തണ്ണീർത്തട ജൈവവ്യവസ്ഥ (Wetland eco-system) കൂടിയായ ഇവ ഒട്ടനവധി ജനുസ്സുക്കളിലെ ശുദ്ധജലമത്സ്യങ്ങൾക്കും ചെമ്മീൻ, തവള, ഞവിണി, കക്ക, ഞണ്ട് എന്നിവക്കും പാമ്പ്, കീരി, നീർനായ് പോലുള്ള സസ്തനികൾക്കും സ്ഥിരവാസികളും ദേശാടനക്കാരുമായ നിരവധി പക്ഷികൾക്കും ആവാസകേന്ദ്രമാണ്. <ref> {{cite book |last= സുജിത്കുമാർ|first=സി.കെ.|authorlink=സി.കെ. സുജിത്കുമാർ|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാർച്ച് |url= |format= |accessdate= ഓഗസ്റ്റ് 2008|edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂർ|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
== ചരിത്രം ==
 
== ഭൂമിശാസ്ത്രം ==
[[ചിത്രം:Koal fileds of Thrissur.jpg|thumb|250px| തൃശൂരിലെ തൊമ്മാനയിലെ കോൾ പാടങ്ങൾ, കൃഷിയിറക്കുന്നതിനു മുൻപ്]]
 
കിഴക്ക് പശ്ശ്ചിമഘട്ടത്തിൻറെ കുന്നിൻ നിരകൾ (Spur hills) പടിഞ്ഞാറ് അറബിക്കടലിനാലും വലയം ചെയ്യപ്പെട്ടു കിടക്കുന്നു. തൃശൂർ, മലപ്പുറം ജില്ലകളിലായാണ്‌ ഇത് പടർന്നു കിടക്കുന്നത്. ജൈവ സമ്പുഷ്ടമായ ഹൂമസിനാൽ ആവരണം ചെയ്യപ്പെട്ട കളിയുള്ള മണ്ണാണ്‌ കോൾ നിലങ്ങളിലേത്. വർഷത്തിൽ ഏകദേശം 7 മാസവും കോൾ നിലങ്ങളിൽ വെള്ളം കെട്ടിക്കിടക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന് കിടക്കുന്നതിനാൽ ഉപ്പുവെള്ളം കയറാനുള്ള സാധ്യതയുണ്ടാകും. വടക്കുപടിഞ്ഞാറൻ മൺസൂൺ മേഘങ്ങൾ മടങ്ങിപ്പോകുന്നതുവരെ ജലനിരപ്പ് താഴാറില്ല. അതിനുശേഷം കുറേശെയായി ജലനിരപ്പ് താഴുകയും ധനു മാസം അവസാനത്തോടെ [[ജലചക്രം|ജലചക്രങ്ങൾ]] ഉപയോഗിച്ച് വറ്റിക്കാവുന്ന തരത്തിലെത്തിച്ചേരാറുമുണ്ട്.
== കേരളത്തിലെ മറ്റു കൃഷിഭൂമികൾ ==
[[ചിത്രം:Koal fileds fishing.JPG|thumb|250px|കോൾനിലങ്ങൾ മഴക്കാലത്തിനുശേഷം വറ്റിച്ച് കുട്ട ഉപയോഗിച്ച് മീൻ പിടിക്കുന്നു]]
*[[പാണ്ടിനിലങ്ങൾ]]
*[[പടുവം]]
*[[പുതയൽ നിലങ്ങൾ]]
*[[കരപ്പുറം]]
*[[കുട്ടാടൻ പാടങ്ങൾ]]
*[[കരഞ്ഞാലുകൾ]]
*[[മ്രരംകൊളമ്പുകൾ]]
*[[ആത്തി]]
*[[കയ്പാട് നിലങ്ങൾ]]
*[[തിടിൽ നിലങ്ങൾ]]
*[[കൊളേക്ക]]
== പരാമർശങ്ങൾ ==
<References/>
[[വിഭാഗം:കേരളത്തിലെ നെൽപ്പാടങ്ങൾ]]
"https://ml.wikipedia.org/wiki/കോൾനിലങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്