മലയാളത്തിലെ ഒരു എഴുത്തുകാരനാണ്‌ ജി. വിവേകാനന്ദൻ.

ജീവിതരേഖ തിരുത്തുക

1932-ൽ തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്ത് കോളിയൂർ ഗ്രാമത്തിൽ ജനിച്ചു. അച്ഛൻ: എൻ. ഗോവിന്ദൻ. അമ്മ: കെ. ലക്ഷ്മി. എം.എ. ജയിച്ചശേഷം ആകാശവാണിയിൽ അനൌൺസറായി ഉദ്യോഗത്തിൽ പ്രവേശിച്ചു. പിന്നീട് ന്യൂസ് റീഡർ ആയി. അതിനുശേഷം സംസ്ഥാന പബ്ലിക്ക് റിലേഷൻസ് വകുപ്പിൽ സാംസ്കാരിക വികസന ആഫീസണറും (കൾച്ചറൽ ഡെവലപ്മെന്റ് ഓഫീസറും) പിന്നാലെ ഡയറക്ടറുമായി. കേരള സ്റ്റേറ്റ് ഫിലിം ഡെവെലപ്മെന്റ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടറായി സർക്കാർ സേവനത്തിൽ നിന്നും വിരമിച്ചു. അദ്ദേഹം ഡയറക്ടറായിരിക്കുമ്പൊഴാണ് ചിത്രാഞ്ജലി സ്റ്റുഡിയോ സ്ഥാപിച്ചത്. വിരമിച്ചശേഷം കേരള കൗമുദിയിൽ അസിസ്റ്റന്റ് എഡിറ്ററായി ജോലിചെയ്തു.

ചെറുകഥ, നോവൽ, നാടകം എന്നീ‍ വിഭാ‍ഗങ്ങളിലായി 50-ഓളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ശ്രുതിഭംഗം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികൾ തിരുത്തുക

  • ശ്രുതിഭംഗം
  • പോക്കുവെയിൽ
  • വാർഡ് നമ്പർ 7
  • കള്ളിച്ചെല്ലമ്മ
  • അമ്മ
  • യക്ഷിപ്പറമ്പ്

അവലംബങ്ങൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ജി._വിവേകാനന്ദൻ&oldid=3421762" എന്ന താളിൽനിന്ന് ശേഖരിച്ചത്