ചെമ്മാപ്പിള്ളി

തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ചെമ്മാപ്പിള്ളി

ചെമ്മാപ്പിള്ളി
10°25′34″N 76°06′58″E / 10.426°N 76.116°E / 10.426; 76.116
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല തൃശൂർ
ഭരണസ്ഥാപനം(ങ്ങൾ) പഞ്ചായത്ത്
'
'
'
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
680570
+91 487
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ തൂക്കുപാലം, ശ്രീരാമൻചിറ, ആനേശ്വരം ശിവക്ഷേത്രം

തൃശ്ശൂർ ജില്ല കേന്ദ്രത്തിൽ നിന്നും നിന്നും 23 കിമീ പടിഞ്ഞാറു മാറി സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് ചെമ്മാപ്പിള്ളി. താന്ന്യം ഗ്രാമപഞ്ചായത്തിലെ ഈ ഗ്രാമം അന്തിക്കാട് പോലീസ് സ്റ്റേഷൻ അതിർത്തിയിൽ പെട്ടതാണ്. എ.ൽ.പി.എസ് സ്കൂൾ, പ്രശസ്തമായ ശ്രീരാമൻചിറ, തൂക്കുപാലം എന്നിവ സ്ഥിതി ചെയ്യുന്നത് ഈ ഗ്രാമത്തിലാണ്.

ആകർഷണങ്ങൾ തിരുത്തുക

തൂക്കുപാലം തിരുത്തുക

 
തൂക്കുപാലം

കനോലി കനാലിനു കുറുകെ നാട്ടിക, താന്ന്യം ഗ്രാമപ്പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിന്റെ നീളം 150 മീറ്ററാണ്. 2013 മെയ് 31നു റവന്യൂമന്ത്രി അടൂർ പ്രകാശ് ആണ് അത് ഉദ്ഘാടനം ചെയ്തത്.

ശ്രീരാമൻ ചിറ തിരുത്തുക

 
ശ്രീരാമൻ ചിറ.

സീതാദേവിയെ വീണ്ടെടുക്കുന്നതിനു വേണ്ടി കടലിനു കുറുകെ ചിറകെട്ടിയതിന്റെ ഓർമ്മക്ക് എല്ലാവർഷവും ചിറകെട്ടി സേതുബന്ധന സ്മരണ ആഘോഷിക്കുന്ന ഭൂമിയിലെ ഒരേഒരിടം ആണ് ശ്രീരാമൻ ചിറ. താന്ന്യം പഞ്ചായത്തിലെ ഏക സ്വാഭാവിക ശുദ്ധജലസംഭരണിയാണ് ശ്രീരാമൻ ചിറയെന്നറിയപ്പെടുന്ന 900 പറ പാടശേഖരം.[1]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുത്തുക

എ.എൽ.പി.എസ് സ്കൂൾ തിരുത്തുക

സ്വകാര്യ ഐഡഡ് മാനേജ്മെന്റിന്റെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഐഡഡ് ലോവർ പ്രൈമറി സ്കൂൾ, ചെമ്മാപ്പിള്ളി. 1928 മുതൽ കേരള വിദ്യാഭ്യാസ വകുപ്പ് അംഗീകൄത സ്ഥാപനമായി മാറി.[2]

ചിത്രശാല തിരുത്തുക

അവലംബങ്ങൾ തിരുത്തുക

10°25′34″N 76°06′58″E / 10.426°N 76.116°E / 10.426; 76.116

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-02. Retrieved 2014-08-18.
  2. http://liko.in/schools-in-india/school-id-628081/
"https://ml.wikipedia.org/w/index.php?title=ചെമ്മാപ്പിള്ളി&oldid=3781829" എന്ന താളിൽനിന്ന് ശേഖരിച്ചത്