മലയാള ചാനൽ വാർത്താ വിശകലന പരിപാടി. മലയാള ദൃശ്യമാധ്യമരംഗത്തെ പ്രതിദിന ചാനൽ ചർച്ചകൾ ഏറെ ശ്രദ്ധിക്കപ്പെടുന്ന പരിപാടിയാണ്. മലയാളത്തിലെ ആദ്യ ന്യൂസ് ചാനലായ ഇന്ത്യാവിഷന്റെ ദിവസവും രാത്രി 9 മണിക്കുള്ള ന്യൂസ് നൈറ്റ് ആണ് ഈ വിശകലന പരിപാടി കേരളത്തിൽ തുടക്കം കുറിച്ചത്[അവലംബം ആവശ്യമാണ്].

പ്രതിദിന ചാനൽ ചർച്ച
സൃഷ്ടിച്ചത്ന്യൂസ് എഡിറ്റേഴ്സ്
അവതരണംവിവിധ വാർത്താവതാരകർ
രാജ്യംഇന്ത്യ
ഒറിജിനൽ ഭാഷ(കൾ)മലയാളം
നിർമ്മാണം
സമയദൈർഘ്യം30-45 മിനുട്ട്
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്വിവിധ ചാനലുകൾ

വിഷയങ്ങൾ

തിരുത്തുക

ആനുകാലിക സംഭവങ്ങൾ, ദൈനംദിന രാഷ്ട്രീയ മാറ്റങ്ങൾ, സാമൂഹിക വിഷയങ്ങൾ, അന്താരാഷ്ട്ര സംഭവവികാസങ്ങൾ, പ്രേക്ഷക ശ്രദ്ധ ആവശ്യമായ മറ്റു വിഷയങ്ങൾ മുതലായവയാണ് ഈ സമയം ചർച്ചക്കെടുക്കാറുള്ളത്. സാമൂഹിക-സാസ്കാരിക-രാഷ്ട്രീയ-മാധ്യമരംഗത്തെ പ്രമുഖരാണ് ഈ ചർച്ചകളിൽ പങ്കെടുക്കാറുള്ളത്[അവലംബം ആവശ്യമാണ്].

പരിപാടികൾ

തിരുത്തുക
ചാനൽ പരിപാടി ദിവസം സമയം മുഖ്യ അവതാരകർ
ഇന്ത്യാവിഷൻ ന്യൂസ് നൈറ്റ് ദിവസവും രാത്രി 9:00 വീണ ജോർജ്ജ്[1]
റിപ്പോർട്ടർ എഡിറ്റേഴ്സ് അവർ ദിവസവും രാത്രി 9:00 എം.വി.നികേഷ് കുമാർ, അനുപമ
ഏഷ്യാനെറ്റ് ന്യൂസ് അവർ ദിവസവും രാത്രി 9:00 വേണു
മീഡിയാവൺ ന്യൂസ് വൺ സ്പെഷ്യൽ എഡിഷൻ ദിവസവും രാത്രി 9:00 ഗോപീ കൃഷ്ണൻ, ഇ.സനീഷ്
മാതൃഭൂമി ന്യൂസ് ബിഗ് ഡിബേറ്റ് ദിവസവും രാത്രി 9:00 വേണു
മനോരമ ന്യൂസ് കൌണ്ടർപോയിൻറ് ദിവസവും രാത്രി 9.00 ഷാനി, പ്രമോദ് രാമൻ
കൈരളി പിപ്പിൾ ന്യൂസ് ൻ വ്യൂസ് ദിവസവും രാത്രി 9:00

നേട്ടങ്ങൾ

തിരുത്തുക
 
റിപ്പോർട്ടേഴ്സ് ടിവി

ഓരോ ദിവസത്തെ സംഭവങ്ങളെ കുറിച്ച് പ്രേക്ഷകന് കൃത്യമായ വീക്ഷണം രൂപപ്പെടുത്താൻ സഹായകമാവുന്നു. വാർത്തകളുമായി നേരിട്ട് ബന്ധമുള്ള വ്യക്തികൾ പങ്കെടുക്കുന്നത് കൊണ്ട് വിശകലനം കൃത്യമായ ദിശയിലേക്ക് നീങ്ങാൻ സഹായകവാവുന്നു. പെട്ടെന്ന് കത്തിപ്പടരുന്ന വാർത്തകളുമായി ബന്ധപ്പെട്ട് ഉത്തരവാദപ്പെട്ടവർക്ക് നേരിട്ട് വിശദീകരണം നൽകാനും നിർദ്ദേശങ്ങൾ സമർപ്പിക്കാനും അവസരമുണ്ടാവുന്നു. സർവോപരി ഒന്നും ഒളിപ്പിച്ചു വെക്കാനാവാതെയുള്ള ഇഴകീറിയുള്ള വിശകലനങ്ങൾ കാര്യങ്ങളുടെ നിജസ്ഥിതി പ്രേക്ഷകരിലെത്താൻ സഹായകമാവുന്നു[അവലംബം ആവശ്യമാണ്].

പോരായ്മകൾ

തിരുത്തുക

ചാനൽ മേധാവികളുടെ താല്പര്യങ്ങൾ ആണ് മുൻതൂക്കം കൽപ്പിക്കുന്നതെന്നും ചർച്ചകളിൽ തങ്ങളുടെ നിലപാടുകൾക്ക് സഹായകരമായവരെ മാത്രം പങ്കെടുപ്പിക്കുന്നു എന്തും സംസാരിക്കാൻ അവസരം കൊടുക്കുന്ന കലാപരിപാടിയാണെന്നു ആക്ഷേപം ഉയരാറുണ്ട്.[2] വിപരീതാഭിപ്രായങ്ങൾക്ക് സമയം അനുവദിക്കാതിരിക്കുകയോ ചാനൽ താല്പര്യങ്ങൾക്ക് അനുസരിച്ച് സംസാരിക്കുന്നവർക്ക് കൂടുതൽ സമയം അനുവദിക്കുകയോ ചെയ്യുന്നു. ചർച്ചക്ക് വിളിച്ചവരെയെല്ലാം തൃപതിപ്പെടുത്താനുതകുന്ന രീതിയിൽ സമയം ലഭിക്കാറില്ല. വ്യക്തിഹത്യ നടക്കുന്നു എന്ന ആക്ഷേപയും ഉയരാറുണ്ട്.[3]

പങ്കാളിത്തം

തിരുത്തുക

ചർച്ചയിൽ പങ്കെടുക്കുന്നവർ ചാനൽ സ്റ്റുഡിയോകളിൽ നേരിട്ടെത്തിയോ അതിഥികളുടെ അടുത്ത് നേരിട്ട് ചെന്നോ ടെലിഫോൺ മുഖേനയോ ആണ് പങ്കെടുപ്പിക്കാറുള്ളത്. ടെലിവിഷൻ പ്രേക്ഷകരുടെ തോത് കണക്കാക്കുന്ന ടാം റേറ്റിങ് പ്രകാരം ചാനലുകൾ പ്രേക്ഷകസാന്നിദ്ധ്യം തങ്ങൾക്കാണെന്ന് അവകാശപ്പെടാറുണ്ട്.[4]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-02-07. Retrieved 2013-05-04.
  2. പിണറായി വിജയൻറെ പ്രസ്താവന‍
  3. http://www.mangalam.com/print-edition/keralam/35295
  4. http://indiareckoner.net/2014/10/mediaone-special-edition-leading-to-the-first-in-tam-rating-promo/
"https://ml.wikipedia.org/w/index.php?title=പ്രതിദിന_ചാനൽ_ചർച്ച&oldid=3638071" എന്ന താളിൽനിന്ന് ശേഖരിച്ചത്