പ്രകാശവൈദ്യുതവിശ്ലേഷണം
സൂര്യ പ്രകാശത്തെ മനുഷ്യനു ഉപയോഗപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗമാണു പ്രകാശവൈദ്യുതവിശ്ലേഷണം(photoelectrolysis). ഇവിടെ, സൗരോർജ്ജത്തെ ഉപയോഗിച്ച് വൈദ്യുതവിശ്ലേഷണം നടത്തുകയാണ് ചെയ്യുന്നത്.
ജലത്തെ ഹൈഡ്രജൻ, ഓക്സിജൻ എന്നിവയാക്കി മാറ്റുന്ന പ്രക്രിയയാണ് പ്രകാശവൈദ്യുതവിശ്ലേഷണത്തിന്റെ ഒരു പ്രധാന ആകർഷണമായി കാണുന്നത്.