പോർട്രെയ്റ്റ് ഓഫ് ബിയാട്രിസ് സെൻസി (ഗ്വിഡോ റെനി)

എണ്ണച്ചായാചിത്രം: ഗ്വിഡോ റെനി

ഇറ്റാലിയൻ ബറോക്ക് ചിത്രകാരനായ ഗ്വിഡോ റെനി ചിത്രീകരിച്ച ഒരു എണ്ണച്ചായാചിത്രമാണ് പോർട്രെയ്റ്റ് ഓഫ് ബിയാട്രിസ് സെൻസി. റോമിലെ പാലാസോ ബാർബെറിനിയിലെ ഗാലേരിയ നസിയോണേൽ ഡി ആർട്ടെ ആന്റിക്കയിലാണ് ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നത്. മാർപ്പാപ്പ അധികാരികൾ പ്രത്യേകിച്ച് പോപ്പ് ക്ലെമന്റ് എട്ടാമൻ അൽഡോബ്രാൻഡിനി വധിച്ച ഒരു സ്ത്രീ, ബിയാട്രിസ് സെൻസിയുടെ വിവാദ വിഷയമാണ് പെയിന്റിംഗിൽ ചിത്രീകരിച്ചിരിക്കുന്നത്.

പോർട്രെയ്റ്റ് ഓഫ് ബിയാട്രിസ് സെൻസി
കലാകാരൻഗ്വിഡോ റെനി
വർഷംcirca 1600
MediumOil on canvas
അളവുകൾ75 cm × 50 cm (30 ഇഞ്ച് × 20 ഇഞ്ച്)
സ്ഥാനംഗാലേരിയ നസിയോണേൽ ഡി ആർട്ടെ ആന്റിക്ക, Rome

ഈ ചിത്രത്തിന്റെ രചയിതാവിനെ മുമ്പ് വളരെയധികം ചർച്ച ചെയ്യപ്പെട്ടിരുന്നു. മുമ്പത്തെ പല വിമർശകരും ഈ ചിത്രത്തെ എലിസബറ്റ സിറാനിയുടേതാണെന്ന് വാദിക്കുകയും ഈ ചിത്രം പതിനേഴാം നൂറ്റാണ്ടിലെ ഫെമിനിസ്റ്റിന്റെ പ്രസ്താവനയായി വർഗ്ഗീകരിക്കുകയും ചെയ്തു. ഒരു റോമൻ സിബിലിന്റെ അല്ലെങ്കിൽ ഒരുപക്ഷേ ഒരു കന്യകയുടെ വെളുത്ത വസ്ത്രത്തിൽ സഹതാപം തോന്നുന്നവിധത്തിൽ അവളെ ചിത്രീകരിച്ചിരിക്കുന്നു. അവൾ പിന്നിലേക്ക് ഒരു കോണിൽ വിഷാദാവസ്ഥയിലേക്ക് നോക്കുന്നു. കർദിനാൾ അസ്കാനിയോ കൊളോണയ്ക്കായി അദ്ദേഹം ഈ ചിത്രം വരച്ചതായി പുരാവൃത്തം പറയുന്നു. സ്റ്റെൻ‌ഹാൽ, പേഴ്സി ഷെല്ലി, ഡുമാസ്, അർട്ടാഡ്, ഗ്വെറാസി എന്നിവരുൾപ്പെടെ നിരവധി റൊമാന്റിക് കലാകാരന്മാർക്ക് ഈ ചിത്രം പ്രചോദനമായി. [1]കർത്തൃത്വത്തെക്കുറിച്ചും അതിന്റെ സ്വാധീനത്തെക്കുറിച്ചും ഉള്ള സംവാദങ്ങൾ സൃഷ്ടിയെപ്പോലെ തന്നെ രസകരമാണ്. വസ്തുതാപരമായ ഡോക്യുമെന്റേഷൻ ഇല്ലാത്ത പാരമ്പര്യങ്ങൾ, വധശിക്ഷയുടെ തലേദിവസം റെനി അവളുടെ സെല്ലിൽ പ്രവേശിച്ചു. അല്ലെങ്കിൽ അവളെ സ്കാർഫോൾഡിലേക്കുള്ള വഴിയിൽ കണ്ടു. മറ്റുള്ള അഭിപ്രായങ്ങളിൽ അദ്ദേഹം ആ സമയത്ത് റോമിൽ പോലും ഉണ്ടായിരുന്നില്ല.[2]ആദ്യകാല ബാർബെറിനി കാറ്റലോഗ് പറയുന്നത്, ഒരു അജ്ഞാത ചിത്രകാരൻ സെൻസിയെന്ന പെൺകുട്ടിയെ ചിത്രീകരിക്കുന്നു. പിന്നീട് വരച്ച ചിത്രമാണ് റെനിയുടേതാണെന്ന് ആരോപിക്കപ്പെടുന്നത്.

ബിയാട്രിസ് സെൻസി തന്റെ പിതാവായിരുന്ന കൌണ്ട് ഫ്രാൻസെസ്കോ സെൻസിയെ കൊലപ്പെടുത്തിയ ഒരു റോമൻ കുലീന യുവതിയായിരുന്നു. തുടർന്ന് റോമിൽ നടന്ന കൊലപാതക വിചാരണ അവളെക്കുറിച്ച് നിലനിൽക്കുന്ന ഒരു ഇതിഹാസത്തിന് തുടക്കമിട്ടു. കുറ്റം ചുമത്തപ്പെട്ട അവളെ 1599-ൽ ശിരഛേദം ചെയ്തു. എർസിലിയ സാന്റാക്രോസിന്റെയും അക്രമാസക്തനും വിഷയാസക്തനുമായ കൌണ്ട് ഫ്രാൻസെസ്കോ സെൻസിയുടെയും പുത്രിയായിരുന്നു ബിയാട്രിസ്. ബിയാട്രീസിന് ഏഴു വയസ്സുള്ളപ്പോൾ മാതാവ് മരണമടയുകയും (ജൂൺ 1584); ബിയാട്രീസിനെയും മൂത്ത സഹോദരി അന്റോണിനയെയും റോമിലെ കൊളോണ ജില്ലയിലെ ഫ്രാൻസിസ്കൻ കന്യാസ്ത്രീകൾക്കായുള്ള സാന്താ ക്രോസ് എ മോണ്ടെസിറ്റോറിയോ എന്ന ചെറിയ മഠത്തിലേക്ക് അയക്കുകയും ചെയ്തു. ഇതിഹാസത്തിലേക്ക് നയിച്ച ചരിത്രവിവരങ്ങൾ അനുസരിച്ച്, ഫ്രാൻസെസ്കോ സെൻസി തന്റെ ആദ്യ ഭാര്യ എർസിലിയ സാന്താ ക്രോസിനെയും മക്കളെയും അധിക്ഷേപിക്കുകയും ബിയാട്രീസിനെ ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും അങ്ങനെ വ്യഭിചാരത്തിൽ കുറ്റക്കാരനാവുകയും ചെയ്തു. മറ്റ് കുറ്റങ്ങൾക്ക് ജയിലിലടയ്ക്കപ്പെട്ടു, എന്നാൽ അദ്ദേഹത്തിന്റെ മാന്യമായ പദവി കാരണം [3] നേരത്തെ മോചിതനായി. പതിവ് പോലെ മോശമായി പെരുമാറിയതിനെക്കുറിച്ച് ബിയാട്രിസ് അധികാരികളെ അറിയിക്കാൻ ശ്രമിച്ചു. പക്ഷേ ഒന്നും സംഭവിച്ചില്ല. റോമിലെ പലർക്കും അവളുടെ പിതാവ് എങ്ങനെയുള്ള ആളാണെന്ന് അറിയാമായിരുന്നു.[3] തന്റെ മകൾ തന്നെക്കുറിച്ച് പരാതി അറിയിച്ചതായി അറിഞ്ഞപ്പോൾ, ലാ പെട്രെല്ല ഡെൽ സാൾട്ടോയിലെ കുടുംബത്തിന്റെ കോട്ടയിൽ താമസിക്കാൻ ബിയാട്രീസിനെയും ലൂക്രെസിയയെയും റോമിൽ നിന്ന് അയച്ചു.

ചിത്രകാരനെക്കുറിച്ച്

തിരുത്തുക

ബറോക്ക് കാലഘട്ടത്തിലെ ഒരു ഇറ്റാലിയൻ ചിത്രകാരനായിരുന്നു ഗൈഡോ റെനി അദ്ദേഹം പ്രാഥമികമായി മതപരമായ ചിത്രങ്ങളും മാത്രമല്ല പുരാണ, സാങ്കൽപ്പിക വിഷയങ്ങളും വരച്ചു. റോം, നേപ്പിൾസ്, ജന്മനാടായ ബൊലോഗ്ന എന്നിവിടങ്ങളിൽ സജീവമായിരുന്ന അദ്ദേഹം കാരാച്ചിയുടെ സ്വാധീനത്തിൽ ഉയർന്നുവന്ന ബൊലോഗ്നീസ് സ്കൂളിലെ പ്രമുഖ വ്യക്തിയായി.

  1. Galleria Nazionale d'Arte Antica Archived 2016-12-20 at the Wayback Machine., Rome, entry on work.
  2. Frank Leslie's Sunday Magazine, Volume 4, page 635.
  3. 3.0 3.1 Naish, Camille, 1945- (2013). Death comes to the maiden sex and execution 1431-1933. London: Routledge. p. 67. ISBN 9780203104019. OCLC 1059033365.{{cite book}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)