ബിയാട്രിസ് സെൻസി
ബിയാട്രിസ് സെൻസി (ഇറ്റാലിയൻ: [beaˈtriːtʃe ˈtʃɛntʃi]; ജീവിതകാലം: 6 ഫെബ്രുവരി 1577 - 11 സെപ്റ്റംബർ 1599) തന്റെ പിതാവായിരുന്ന കൌണ്ട് ഫ്രാൻസെസ്കോ സെൻസിയെ കൊലപ്പെടുത്തിയ ഒരു റോമൻ കുലീന യുവതിയായിരുന്നു. തുടർന്ന് റോമിൽ നടന്ന കൊലപാതക വിചാരണ അവളെക്കുറിച്ച് നിലനിൽക്കുന്ന ഒരു ഇതിഹാസത്തിന് തുടക്കമിട്ടു. കുറ്റം ചുമത്തപ്പെട്ട അവളെ 1599 ൽ ശിരഛേദം ചെയ്തു.
ചരിത്രം
തിരുത്തുകഎർസിലിയ സാന്റാക്രോസിന്റെയും അക്രമാസക്തനും വിഷയാസക്തനുമായ കൌണ്ട് ഫ്രാൻസെസ്കോ സെൻസിയുടെയും പുത്രിയായിരുന്നു ബിയാട്രിസ്. ബിയാട്രീസിന് ഏഴു വയസ്സുള്ളപ്പോൾ മാതാവ് മരണമടയുകയും (ജൂൺ 1584); ബിയാട്രീസിനെയും മൂത്ത സഹോദരി അന്റോണിനയെയും റോമിലെ കൊളോണ ജില്ലയിലെ ഫ്രാൻസിസ്കൻ കന്യാസ്ത്രീകൾക്കായുള്ള സാന്താ ക്രോസ് എ മോണ്ടെസിറ്റോറിയോ എന്ന ചെറിയ മഠത്തിലേക്ക് അയക്കുകയും ചെയ്തു.
അവലംബം
തിരുത്തുക- ↑ 1.0 1.1 Nicholl (1998).
കുറിപ്പുകൾ
തിരുത്തുക
ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗുകൾ "lower-roman" സംഘത്തിൽ ഉണ്ട്, പക്ഷേ ബന്ധപ്പെട്ട <references group="lower-roman"/>
റ്റാഗ് കണ്ടെത്താനായില്ല