പോർട്ട് കൊല്ലം പരിശുദ്ധ ശുദ്ധീകരണ മാതാ ദൈവാലയം

കേരളത്തിലെ കൊല്ലം ജില്ലയിലെ തുറമുഖത്തിനടുത്തുള്ള ചരിത്രപ്രസിദ്ധമായ റോമൻ കത്തോലിക്കാ ദേവാലയമാണ് പരിശുദ്ധ ശുദ്ധീകരണ മാതാവിൻ്റെ നാമദേയത്തിൽ ഉള്ള പോർട്ട് കൊല്ലം പള്ളി. എ .ഡി 52-ൽ ക്രിസ്തു ശിഷ്യൻ ആയ തോമാശ്ലീഹായാൽ സ്ഥാപിതമായ പള്ളി എന്നാണ് പരമ്പരാഗത വിശ്വാസം. റോമൻ കാതോലിക്ക കൊല്ലം രൂപതയുടെ കീഴിൽ ലത്തീൻ റീത്തു ആരാധന ക്രമം പിന്തുടരുന്ന ദൈവാലയം ആണ് പോർട്ട് കൊല്ലം പള്ളി. സഭാ പാരമ്പര്യമനുസരിച്ച്, കേരളത്തിലെ മറ്റ് ആറ് പള്ളികളോടൊപ്പം CE 52-ൽ തോമസ് അപ്പോസ്തലനാണ് ഈ പള്ളി സ്ഥാപിച്ചത്. ഈ പള്ളികളെ ഒന്നിച്ച് ഏഴരപ്പള്ളികൾ എന്ന് വിളിക്കുന്നു.[1][2][3]

Our Lady of Purification Church
സ്ഥാനംKollam, Kerala
രാജ്യംIndia
ക്രിസ്തുമത വിഭാഗംRoman Catholic
ചരിത്രം
സ്ഥാപിതംCE 52
സ്ഥാപകർThomas the Apostle
സമർപ്പിച്ചിരിക്കുന്നത്Our Lady Of Purification
തിരുശേഷിപ്പുകൾThomas the Apostle
Mother Teresa
സ്ഥിതിThe feast of presentation (February 2)
Feast of Saint Thomas (July 3)
Assumption of Mary (August 15)
വാസ്തുവിദ്യ
പ്രവർത്തന നിലActive
ഭരണസമിതി
ഇടവകPort Kollam
അതിരൂപതArchdiocese of Trivandrum
രൂപതDiocese of Quilon
ജില്ലKollam
മതാചാര്യന്മാർ
മെത്രാപ്പോലീത്തThomas J. Netto
മെത്രാൻPaul Antony Mullassery
വികാരിFr. Jackson James
അസി. വികാരി(മാർ)Fr. Aneesh Ansel

ചരിത്രം

തിരുത്തുക

എ.ഡി. 52-ൽ തോമാശ്ലീഹാ കേരള തീരത്ത് എത്തിയെന്നാണ് പരമ്പരാഗത ക്രിസ്തീയ വിശ്വാസം. തോമാശ്ലീഹയിൽ നിന്നും സ്നാനം സ്വീകരിച്ചവർ ക്രിസ്തു വർഷം 52 നും 78 നും ഇടയ്ക്കു ആരാധനക്കായി ഒരു ദൈവാലയം സ്ഥാപിച്ചു എന്നാൽ ശക്തമായ തിരമാലയിൽ ഈ പള്ളി നശിച്ചു പോവുകയാണ് ഉണ്ടായത്. കൊല്ലത്തെ രാജാവിൻ്റെ അനുമതിയോടെ വിശ്വാസികൾ രണ്ടാമത് പള്ളി പണിയുകയും ആ പള്ളിയും കടലെടുത്തു പോവുകയും ചെയ്തു. വേലിയിറക്കസമയത്തു രണ്ടാമത്തെ പള്ളിയുടെ അവശിഷ്ടം ഇന്നും കടലിൽ കാണാൻ സാദിക്കും. ഈ കല്ലിനെ "പള്ളികല്ല് " എന്നാണ് അറിയപ്പെടുന്നത്. 2021 ഫെബ്രുവരിയിൽ ഇടവകയിലെ മുങ്ങൽ വിദക്തർ അടങ്ങുന്ന സംഘം പള്ളിക്കല്ലിൻ്റെ ഒരു ചെറിയ ഭാഗം കൊണ്ട് വരികയും ദൈവാലയത്തിൽ പ്രതിഷ്ഠിക്കുകയും ചയ്തു.
പോർട്ടുഗീസ്‌കാരുടെ വരവിനു മുൻപ് "കൊല്ലം പള്ളി" എന്നാണ് അറിയപ്പെട്ടിരുന്നത് എന്നാൽ അവരുടെ വരവിനു ശേഷം കൊല്ലം തീരത്തുടനീളം പുതിയ പള്ളികൾ സ്ഥാപിച്ചതിനാൽ, കൊല്ലം പള്ളി എന്നത് പോർട്ട് കൊല്ലം പള്ളി എന്ന നാമധേയത്തിൽ ആയി മാറി. പോർട്ടുഗീസ് പ്രേഷിത പ്രവർത്തനത്തിന്റെ ഭാഗമായി ഫ്രാൻസിസ് സേവ്യർ പുണ്യാളന്റെ പാദസ്പർശമേറ്റ ഭൂമി കൂടിയാണ് പോർട്ട് കൊല്ലം ഇടവക. 1912 ആണ് പരിശുദ്ധ ശുദ്ധീകരണ മാതാവിനെ മധ്യസ്ഥ ആക്കിയുള്ള ദൈവാലയം പണിയുന്നത്. ഈ ദൈവാലയം 70-ൽ കൂടുതൽ വർഷം നിലനിന്നു. ഇരുപതാം നൂറ്റാണ്ടിൻെ അവസാനം ആയപ്പോയേക്കും ഇന്ന് കാണുന്ന പുതിയ ദൈവാലയം പണിയാനുള്ള നടപടി ആരംഭിച്ചു. അങ്ങനെ 23 ജനുവരി 1993-ൽ അന്നത്തെ കൊല്ലം മെത്രാൻ ആയിരുന്ന ജോസഫ് ജി ഫെർണാണ്ടസ് പിതാവ് ദൈവാലയം ആശിർവദിച്ച് ഇടവക മക്കൾക്കായി തുറന്നു കൊടുത്തു.

ചിത്രശാല

തിരുത്തുക
  1. William, Logan (1887). "The People: Religion: Christianity". Malabar Manual. I: 199. ISBN 9781976845260.
  2. "St Thomas the Apostle and His Seven and a Half Churches". Archived from the original on 2022-01-17. Retrieved 2022-08-09.
  3. "Parish details of Diocese of Quilon". Archived from the original on 2023-09-01. Retrieved 2022-08-09.