പോളി വൈനൈൽ ആൽക്കഹോൾ
PVOH, PVA എന്നീ പേരുകളിലും അറിയപ്പെടുന്ന, ജലത്തിൽ ലയിക്കുന്നപോളിമറുകളിലൊന്നാണ് പോളി വൈനൈൽ ആൽക്കഹോൾ. പരൽ ഘടനയില്ലെങ്കിലും, നാരുകളായി വലിച്ചു നീട്ടാൻ പറ്റും. ചൂടാക്കുമ്പോൾ, 150oC നോടടുത്ത്, ഉരുകുന്നതിനു മുമ്പു തന്നെ വിഘടിക്കുന്നതിനാൽ തെർമോപ്ലാസ്റ്റിക് എന്ന നിലയിൽ ഉപകാരപ്പെടുന്നില്ല.
![]() | |
Names | |
---|---|
Other names
PVOH; Poly(Ethenol), Ethenol, homopolymer; PVA; Polyviol; Vinol; Alvyl; Alkotex; Covol; Gelvatol; Lemol; Mowiol
| |
Identifiers | |
ChEMBL | |
ChemSpider | |
ECHA InfoCard | 100.121.648 |
E number | E1203 (additional chemicals) |
KEGG | |
RTECS number |
|
CompTox Dashboard (EPA)
|
|
Properties | |
(C2H4O)x | |
സാന്ദ്രത | 1.19-1.31 g/cm³ |
ദ്രവണാങ്കം | |
ക്വഥനാങ്കം | 228°C |
Hazards | |
NFPA 704 (fire diamond) | |
Flash point | 79.44°C |
Lethal dose or concentration (LD, LC): | |
LD50 (median dose)
|
14,700 mg/kg (Mouse) |
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
തണുത്ത വെളളത്തിൽ പതുക്കേയും ചൂടു വെളളത്തിൽ വേഗത്തിലും ലയിക്കുന്നു. ഈ ജലലായനികൾക്ക് സ്ഥിരത പോര. അമ്ലത്തിൻറെയോ, ക്ഷാരത്തിൻറെയോ വളരെ കുറഞ്ഞ അംശം ഉണ്ടായാൽ മതി, സങ്കീർണ്ണവും, മാറ്റാനൊക്കാത്തതുമായ ഒട്ടനവധി രാസപ്രക്രിയകളുടെ ( രാസകുരുക്കുകളടക്കം) ഫലമായി ഹൈഡ്രോജെൽ ആയി മാറുന്നു.
പല എമൾഷനുകളിലും പോളി വൈനൈൽ ആൽക്കഹോൾ സാന്ദ്രകാരകമായി ( thickening agent)ഉപയോഗിക്കുന്നു. വൈനൽ( vinal)എന്ന പേരിൽ വിപണിയിലുളള നാരുകൾ, രാസപരിണാമത്തിനു വിധേയമാക്കപ്പെട്ട പോളി വൈനൈൽ ആൽക്കഹോൾ നാരുകളാണ്. നനഞ്ഞ അവസ്ഥയിലുളള ശുദ്ധപോളി വൈനൈൽ ആൽക്കഹോൾ നാരുകൾ ഫോർമാൽഡിഹൈഡുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ സമീപസ്ഥരായ ഹൈഡ്രോക്സിൽ ഗ്രൂപ്പുകൾ ബന്ധിപ്പിക്കപ്പെടുന്നു. ഈ രാസപരിണാമം മൂലം ജലവിലയനം അസാദ്ധ്യമാകുന്നു.
അവലംബം
തിരുത്തുക- Billmeyer, FW Jr (1962). Textbook of Polymer Science. Wiley International.
- [Polyvinyl Alcohol]
- [[https://web.archive.org/web/20120412215025/http://www2.dupont.com/Elvanol/en_US/ Archived 2012-04-12 at the Wayback Machine Elvanol]]
- C.A. Finch (1973). Polyvinyl Alcohol: Properties and Applications. John Wiley & Sons Ltd. ISBN 978-0471258926.
- I. Sakurada (1985). Polyvinyl Alcohol Fibers (International Fiber Science and Technology) (1 ed.). CRC Press. ISBN 978-0824774349.