പോളിബ്യൂട്ടാഡൈയീൻ

ക്രിത്രിമ റബ്ബർ

1,3 ബ്യൂട്ടാഡൈയീൻ എന്ന ഏകകം പോളിമറീകരിച്ചാണ് പോളിബ്യൂട്ടാഡൈയീൻ ഉത്പാദിപ്പിക്കുന്നത്. പിബി(PB), പിബിആർ (PBR) എന്നീ പേരുകളിലും അറിയപ്പെടുന്നു. പോളിബ്യൂട്ടാഡൈയീൻ ഹോമോപോളിമറും,( ബ്യൂട്ടാഡൈയീൻ- - അക്രിലോനൈട്രൈൽ ) ,(സ്റ്റൈറീൻ- ബ്യൂട്ടാഡൈയീൻ--, ) ഇലാസ്റ്റോമറുകളും, അക്രിലോനൈട്രൈൽ, ബ്യൂട്ടാഡൈയീൻ- സ്റ്റൈറീൻ ഇവ മൂന്നും അടങ്ങുന്ന എബിഎസ് പ്ലാസ്റ്റിക്കുകളും (ABS Plastics) വളരെയേറെ വ്യാവസായിക പ്രാധാന്യമുളള ഉത്പന്നങ്ങളാണ്.

ചരിത്രം

തിരുത്തുക

റഷ്യൻ വൈജ്ഞാനികനായ ലെബേഡേവ് 1910-ൽ പോളിബ്യൂട്ടാഡൈയീൻ ഉണ്ടാക്കുന്ന രാസപ്രക്രിയ കണ്ടുപിടിച്ചെങ്കിലും,വ്യാവസായികതോതിലുളള ഉത്പാദനം 1930-ലേ ആരംഭിച്ചുളളു. [1]. അതിനുശേഷം, സോഡിയം (നാട്രിയം) രാസത്വരകമായി ഉപയോഗിച്ച് തയ്യാറാക്കിയ പോളിമറിനെ ബ്യൂണാ- എന്നപേരിൽ ജർമനി വിപണിയിലെത്തിച്ചു.[2]

രസതന്ത്രം

തിരുത്തുക

ഫ്രീറാഡിക്കൽ , ആനയോണിക്, കാറ്റയോണിക് , കോർഡിനേഷൻ വിധികളനുസരിച്ച് 1,3 ബ്യൂട്ടാഡൈയീനെ പോളിമറീകരിക്കാം.[3] [4]. പോളിമറീകരണത്തിനുപയോഗിക്കുന്ന രാസത്വരകം, വിധി എന്നിവ അതിമോത്പന്നത്തിൻറെ സ്വഭാവവിശേഷങ്ങളെ സ്വാധീനിക്കുന്നു. സിസ്(cis ),ട്രാൻസ് (trans ) വൈനൈൽ (vinyl ) എന്നിങ്ങനെ പ്രധാനമായും മൂന്നു തരങ്ങളിൽ പിബി ലഭ്യമാണ്.  

ഉപയോഗമേഖലകൾ

തിരുത്തുക
 
നിർമ്മിക്കപ്പെടുന്ന പോളിബ്യൂട്ടാഡൈയീന്റെ ഏകദേശം 70% ടയർ നിർമ്മാണത്തിന് ഉപയോഗിക്കപ്പെടുന്നു

മോട്ടോർ വാഹനങ്ങൾക്കായുളള ടയറുകൾ , ഗോൾഫ് പന്തുകൾ [5] എന്നിങ്ങനെ പല മേഖലകളിലും ഉപയോഗപ്പെടുന്നു.

  1. M. Morton, ed. (1987). Rubber Technology (3 ed.). Springer. ISBN 9780412539503. {{cite book}}: Cite has empty unknown parameter: |1= (help)
  2. Buna
  3. F.W Billmeyer (1962). Textbook of Polymer Science. Interscience Publishers.
  4. "Polybutadiene" (PDF). Archived from the original (PDF) on 2006-12-09. Retrieved 2006-12-09.
  5. How Golf balls are made
"https://ml.wikipedia.org/w/index.php?title=പോളിബ്യൂട്ടാഡൈയീൻ&oldid=3779850" എന്ന താളിൽനിന്ന് ശേഖരിച്ചത്