അക്രിലോനൈട്രൈൽ, ബ്യൂട്ടാഡൈയീൻ എന്നി ഏകകങ്ങൾ കോപോളിറീകരിച്ചാണ്, നൈട്രൈൽ റബ്ബർ ഉണ്ടാക്കുന്നത്. [1]

രാസപ്രക്രിയ തിരുത്തുക

സാധാരണ, എമൾഷൻ വിധി പ്രകാരം നടത്തുന്ന, കോപോളിമറീകരണത്തിലൂടെ അടുക്കും ചിട്ടയുമില്ലാതെ, രണ്ട് ഏകകങ്ങളും കൂട്ടിയിണക്കിയ റാൻഡം കോപോളിമറാണ് ലഭ്യമാകുക. നടത്തുക. ഏകകങ്ങളുടെ തോതനുസരിച്ച്, അന്തിമ ഉത്പന്നത്തിൻറെ സ്വഭാവവിശേഷതകളിൽ മാറ്റങ്ങൾ വരുമെന്നതിനാൽ അന്തിമോപയോഗം മുന്നിൽ കണ്ടുകൊണ്ടു് ഏകകങ്ങളുടെ അളവു ക്രമീകരിക്കണം.

സ്വഭാവവിശേഷതകൾ തിരുത്തുക

അക്രിലോനൈട്രൈലിൻറെ അനുപാതം കൂടുന്തോറും, അന്തിമപദാർത്ഥത്തിൻറെ രാസപ്രതിരോധനശക്തി കൂടുമെങ്കിലും, ഇലാസ്തികത അതോടൊപ്പം കറയും.trans1-4, cis1-4 ഘടനകളോടുകൂടിയ ബ്യൂട്ടാഡൈയീൻ ഏകകങ്ങളിലെ ശേഷിപ്പുളള അപൂരിതബോണ്ടുകൾ സൂര്യതാപവും വെളിച്ചവുമേറ്റ് എളുപ്പം രാസപരിണാമങ്ങൾക്ക് വിധേയമാകുന്നതിനാലും കാലക്രമേണ ഇലാസ്തികത നഷ്ടപ്പെടുന്നു. ഉരുപ്പടികൾ രൂപപ്പെടുത്തിയെടുക്കാൻ തയ്യാറാക്കുന്ന കൂട്ടുകളിൽ , പ്ലാസ്റ്റിസൈസർ , ആൻറി ഓക്സിഡൻറ് . യുവി സ്റ്റെബിലൈസർ എന്നിങ്ങനെ ഒട്ടനവധി ചേരുവകൾ കൂട്ടിയോജിപ്പിക്കേണ്ടിയിരിക്കുന്നു.[2]


അവലംബം തിരുത്തുക

  1. "Nitrile Rubber" (PDF). Archived from the original (PDF) on 2015-06-15. Retrieved 2012-08-11.
  2. Mackey, D. and Jorgensen, A.H. (1999). Kirk-Othmer Concise Encyclopedia of Chemical Technology, Elastomers, Synthetic (Nitrile Rubber) (4 ed.). pp. 687–688. {{cite book}}: line feed character in |title= at position 13 (help)CS1 maint: multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=നൈട്രൈൽ_റബ്ബർ&oldid=3635814" എന്ന താളിൽനിന്ന് ശേഖരിച്ചത്