പോളിന സുസ്ലോവ (Поли́на Су́слова) എന്ന പേരിൽ പൊതുവെ അറിയപ്പെട്ടിരുന്ന ഒരു റഷ്യൻ ചെറുകഥാകൃത്ത് ആയിരുന്നു അപ്പോളിനാരിയ പ്രോകോഫിയേവ്ന സുസ്ലോവ (Russian: Аполлина́рия Проко́фьевна Су́слова; 1839-1918). പ്രശസ്ത സാഹിത്യകാരൻ ഫിയോദർ ദസ്തയേവ്സ്കിയുടെ കാമുകി,[1] വാസിലി റോസനോവിൻറെ പത്നി, റഷ്യയിലെ ആദ്യ വനിതാ വൈദ്യൻ നദേഷ്ദ സുസ്ലോവയുടെ സഹോദരി എന്നീ നിലകളിലാവും ഒരുപക്ഷേ അവർ ഏറ്റവും കൂടുതലായി അറിയപ്പെടുന്നത്.[2][3] ദി ഗാംബ്ലറിലെ പോളിന, ദി ഇഡിയറ്റിലെ നസ്താസ്യ ഫിലിപോവ്ന, ക്രൈം ആൻറ് പണിഷ്മെൻറിലെ കാറ്റെറിന ഇവാനോവ്ന മാർമെലാഡോവ,[4] ദ പൊസസെസ്ഡിലെ ലിസാവെറ്റ നിക്കോളേവ്ന, കൂടാതെ ദ ബ്രദേർസ് കരാമസോവിലെ കാറ്ററീന, ഗ്രുഷേങ്ക എന്നിങ്ങനെ ദസ്തയേവ്സ്കിയുടെ നോവലുകളിലെ നിരവധി വനിതാ കഥാപാത്രങ്ങളുടെ മാതൃകയായി അവർ കണക്കാക്കപ്പെടുന്നു.[5][6][7] സുസ്ലോവ പലപ്പോഴും ഒരു സർപ്പസുന്ദരിയായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്.[8] ഫിയോദർ ദസ്തയേവ്സ്കി തന്റെ കാലത്തെ ഏറ്റവും ശ്രദ്ധേയയായ വനിതകളിലൊരാളെന്ന് അവരെ വിശേഷിപ്പിച്ചു.[9]

പോളിന സുസ്ലോവ
Аполлина́рия Проко́фьевна Су́слова
P Suslova 1.jpg
പോളിന സുസ്ലോവ c. 1890ൽ
ജനനം1839 (1839)
മരണം1918
വിദ്യാഭ്യാസംസെൻറ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി
തൊഴിൽwriter
സജീവ കാലം1861—?
ജീവിതപങ്കാളി(കൾ)വാസിലി റൊസാനോവ് (1880—)
പങ്കാളി(കൾ)ഫിയോദർ ദസ്തയേവ്സ്കി

ആദ്യകാലംതിരുത്തുക

 
സുസ്ലോവ 1867ൽ

പോളിന സുസ്ലോവ നിസ്നി നോവ്ഗൊറോഡ് ഗവർണറേറ്റിലെ പാനിനോയിലാണ് ജനിച്ചത്.[10] പോളിനയുടെ പിതാവ് പ്രോക്കോഫി സുസ്ലോവ് ഷെറെമെറ്റേവ്സ് കുടുംബത്തിലെ ഒരു അടിയാനായിരുന്നുവെങ്കിലും ഒരു കച്ചവടക്കാരനും ഉൽപാദകനുമായി ജീവിതവിജയം നേടാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ പെൺമക്കളായ പോളിനയ്ക്കും (അപ്പോളിനാരിയ എന്ന പേരിന്റെ ചുരുക്കം) നദേഷ്ദയ്ക്കും ശരിയായ വിദ്യാഭ്യാസം നൽകാൻ അദ്ദേഹം തീരുമാനിച്ചു. പെൺകുട്ടികൾക്ക് ഒരു ഗൃഹാദ്ധ്യാപികയും ഒരു നൃത്ത അധ്യാപികയും ഉണ്ടായിരുന്നു.[11]

ഒരു ഫിനിഷിംഗ് സ്കൂളിൽ പഠനത്തിന്ചേർന്ന പോളിന, സുസ്ലോവ് കുടുംബം സെന്റ് പീറ്റേഴ്സ്ബർഗിലേക്ക് മാറിയപ്പോൾ സെന്റ് പീറ്റേഴ്സ്ബർഗ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. രാഷ്ട്രീയ സമരം, പ്രകടനങ്ങൾ, വിദ്യാർത്ഥി സമ്മേളനങ്ങൾ എന്നിവ അവർ അക്കാലത്ത് ആസ്വദിച്ചിരുന്നു. അക്കാലത്തെ മൗലികമായ കാഴ്ചപ്പാടുകളോട്, പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് അവൾ പരിതപിച്ചിരുന്നു[12][13]

ദസ്തയേവ്സ്കിയുമായുള്ള ബന്ധംതിരുത്തുക

1861 -ൽ, പ്രശസ്ത എഴുത്തുകാരനായിരുന്ന ഫിയോദർ ദസ്തയേവ്സ്കി പഠിപ്പിച്ച ക്ലാസുകളിൽ സുസ്ലോവ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ യുവാക്കൾക്കിടയിൽ അക്കാലത്ത് വളരെ പ്രചാരത്തിലുണ്ടായിരുന്നു. ആ സമയത്ത്, ദസ്തയേവ്സ്കിക്ക് 40 വയസും അവർക്ക് 21 വയസുമായിരുന്നു പ്രായം. മകൾ ല്യൂബോവ് ദസ്തയേവ്സ്കയുടെ (ബന്ധം അവസാനിച്ച് വർഷങ്ങൾക്ക് ശേഷം ജനിച്ച) അഭിപ്രായമനുസരിച്ച്, "ദസ്തയേവ്സ്കിയെ ചുറ്റിപ്പറ്റി നിന്ന സുസ്ലോവ എല്ലാവിധത്തിലും അദ്ദേഹത്തെ പ്രസാദിപ്പിക്കാൻ ശ്രമിച്ചു, പക്ഷേ ദസ്തയേവ്സ്കി അവളെ ശ്രദ്ധിച്ചതേയില്ല. പിന്നീട് അവർ അദ്ദേഹത്തിന് ഒരു പ്രേമലേഖനം എഴുതി".[14] മറ്റൊരു വ്യാഖ്യാനം സുസ്ലോവ തന്റെ രചനകൾ ദസ്തയേവ്സ്കിയുടെ അടുത്തു കൊണ്ടുവന്ന് ഉപദേശം തേടി എന്നതാണ്. അവളുടെ കഥ മോശമായിരുന്നുവെങ്കിലും ദസ്തയേവ്സ്കി സുന്ദരിയായ ഈ പെൺകുട്ടിയാൽ ആകർഷിക്കപ്പെടുകയും അവളെ എഴുത്ത് പഠിപ്പിക്കാമെന്ന് വാഗ്ദാനം നടത്തുകയും ചെയ്തു.[15] മറ്റൊരു വിശദീകരണപ്രകാരം സുസ്ലോവയുടെ കഥകൾ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്ത ദസ്തയേവ്സ്കി രചയിതാവിനെ കാണാൻ ആഗ്രഹിച്ചുവെന്നതാണ്.[16]

ഈ ബന്ധം ഇരുവർക്കിടയിലും പ്രത്യേകിച്ച് ദസ്തയേവ്സ്കിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായിരുന്നു.[17] ജോലിഭാരം, മോശം ആരോഗ്യാവസ്ഥ, വർദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ട് എന്നിവയാൽ അദ്ദേഹം അവശനായിരുന്നു.[18] അഹങ്കാരിയും കൗശലക്കാരിയും അസൂയാലുവുമായ സുസ്ലോവ,[19][20] അദ്ദേഹത്തിന്റെ അസുഖബാധിതയായ ഭാര്യ മരിയ ഇസയേവയെ വിവാഹമോചനം ചെയ്യണമെന്ന് നിരന്തരം അദ്ദേഹത്തിൽ സമ്മർദ്ദം ചെലുത്തി.[21] ദസ്തയേവ്സ്കി പിന്നീട്, അവർ ഒരു മനോരോഗിയായ സ്വാർത്ഥ സ്ത്രീ ആണെന്നും അവരുടെ സ്വാർത്ഥതയും അഹങ്കാരവും ഏറെ വലുതാണെന്നും മറ്റുള്ളവരുടെ ന്യൂനത ഒട്ടും സഹിക്കാത്തവളും ആണെന്ന് പിന്നീട് ശ്രദ്ധിച്ചു. 1865 -ൽ മരിയയുടെ മരണശേഷം അദ്ദേഹം സുസ്ലോവയോട് വിവാഹാലോചന നടത്തയെങ്കിലും സുസ്ലോവ അത് നിരസിച്ചു.[22]

ദസ്തയേവ്സ്കിയുടെ രണ്ടാമത്തെ ഭാര്യ അന്ന സ്നിറ്റ്കിനയിൽ നിന്ന് വ്യത്യസ്തമായി, പോളിന സുസ്ലോവ അപൂർവ്വമായി മാത്രം അദ്ദേഹത്തിന്റെ പുസ്തകങ്ങൾ വായിക്കുകയും അദ്ദേഹത്തിന്റെ കൃതികളെ ബഹുമാനിക്കാതിരിക്കുകയും ഒരു സാധാരണ ആരാധകനായി മാത്രം കണക്കാക്കുകയും ചെയ്തു. ദസ്തയേവ്സ്കി ഒരിക്കൽ അവൾക്ക് എഴുതി: “എന്റെ പ്രിയേ, ഞാൻ നിന്നെ വിലകുറഞ്ഞ അവശ്യ സന്തോഷത്തിലേക്ക് ക്ഷണിക്കുന്നില്ല.”  വേർപിരിയലിന് ശേഷം, അവരുടെ കത്തിടപാടുകൾ ഉൾപ്പെടെയുള്ള അനുരഞ്ജന രേഖകൾ മുഴുവനും അവർ ചുട്ടുകരിച്ചു. 1867 ൽ ഫ്യോഡർ ദസ്തയേവ്സ്കി അന്ന സ്നിറ്റ്കിനയെ വിവാഹം കഴിച്ചു.[23]

പിൽക്കാലജീവിതംതിരുത്തുക

ഒരു സ്കൂൾ വിദ്യാർത്ഥിയായിരുന്ന വാസിലി റോസനോവ്  ഇതിനകം മുപ്പത് വയസ്സിനു മുകളിൽ പ്രായമുണ്ടായിരുന്ന സുസ്ലോവയുമായി കണ്ടുമുട്ടി. ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹം അവരുമായി പ്രണയത്തിലായി.[24] ഫിയോദോർ ദസ്തയേവ്സ്കിയുടെ മുൻ കാമുകി എന്ന നിലയിലാണ് റോസനോവ് അവളെ അറിഞ്ഞിരുന്നത്. റോസനോവ് ഏറ്റവുമധികം ആദരിച്ചിരുന്ന എഴുത്തുകാരൻ ദസ്തയേവ്സ്കി ആയിരുന്നതിനൽ അദ്ദേഹത്തിന് അവളിൽ താൽപര്യം ജ്വലിപ്പിക്കാൻ ഇതുതന്നെ പര്യാപ്തമായിരുന്നു.[25] റോസനോവ് തന്റെ ഡയറിയിൽ ഒരു ഹ്രസ്വമായ കുറിപ്പ് മാത്രമാണ് ഇതേക്കുറിച്ച് നൽകിയത്: "അപ്പോളിനാരിയ പ്രോകോഫിയേവ്ന സുസ്ലോവയെ കണ്ടുമുട്ടി. എന്റെ സ്നേഹം അവളോടുണ്ട്. സുസ്ലോവ എന്നെ സ്നേഹിക്കുകയും ഞാൻ അവളെ വളരെയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും അത്ഭുതകരമായ വനിതയാണ് അവൾ." മൂന്ന് വർഷത്തോളം പ്രണയ ബന്ധത്തിലായിരുന്ന അവർ, 1880 നവംബർ മാസത്തിൽ വിവാഹിതരായി.[26][27] ആ സമയത്ത് സുസ്ലോവയ്ക്ക് 40 വയസും റോസനോവിന് 24 വയസുമായിരുന്നു പ്രായം.

1886 -ൽ അവർ വേർപിരിഞ്ഞു.[28] റോസനോവിന്റെ വ്യക്തിപരമായ കത്തിടപാടുകളിൽ നിന്ന് വ്യക്തമാകുന്നത്, അവർ ഒരുമിച്ചുള്ള ജീവിതം അദ്ദേഹത്തിന് ഒരു പീഡനകാലമായിരുന്നുവെന്നാണ്.[29] സുസ്ലോവ പരസ്യമായി അസൂയ നിറഞ്ഞ രംഗങ്ങൾ സൃഷ്ടിക്കുകയും അതേ സമയംതന്നെ സുഹൃത്തുക്കളുമായി ഉല്ലസിക്കുകയും ചെയ്തു. റോസനോവിന്റെ മകൾ ടാറ്റിയാന തന്റെ ഓർമ്മക്കുറിപ്പുകളിൽ ഇങ്ങനെ പ്രസ്താവിച്ചു: "സുസ്ലോവ അദ്ദേഹത്തെ പരിഹസിച്ചു, അദ്ദേഹം എഴുതുന്നത് ചില മണ്ടത്തരങ്ങൾ മാത്രമാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അപമാനിക്കുകയും ഒടുവിൽ തള്ളിക്കളയുകയും ചെയ്തു". സുസ്ലോവ റോസനോവുമായി രണ്ടുതവണ വേർപിരിഞ്ഞുവെങ്കിലും അദ്ദേഹം എപ്പോഴും അവളോട് ക്ഷമിക്കുകയും വീട്ടിലേക്ക് മടങ്ങാൻ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഒടുവിൽ അവർ പിരിഞ്ഞതിനുശേഷം, റോസനോവ് സമ്മതിച്ചു: "എല്ലാ കഷ്ടപ്പാടുകൾക്കിടയിലും അവളെ അന്ധമായും ശങ്കയോടെയും സ്നേഹിക്കാൻ എന്നെ പ്രേരിപ്പിച്ച (അവളുടെ സ്വഭാവത്തിൽ) എന്തോ ഉണ്ടായിരുന്നു."[30]

റോസനോവ് തന്റെ ഭാവി ഭാര്യ വർവരയെ കണ്ടതിനുശേഷം, പോളിന 20 വർഷത്തേക്ക് അദ്ദേഹത്തെ വിവാഹമോചനം ചെയ്യാൻ വിസമ്മതിച്ചു. 1900 -കളുടെ തുടക്കത്തിൽ പോളിന സുസ്ലോവ സെവാസ്റ്റോപോളിൽ തനിച്ചായിരുന്നു താമസിച്ചിരുന്നത്.[31] 1918 ൽ 78 ആം വയസ്സിൽ സുസ്ലോവ അന്തരിച്ചു.

അവലംബംതിരുത്തുക

 1. Breger, Louis (2008). Dostoevsky: the author as psychoanalyst. Transaction Publishers. പുറം. 15. ISBN 978-1-4128-0843-9.
 2. Knapp, Liza (1998). Dostoevsky's The Idiot: a critical companion. Northwestern University Press. പുറം. 10. ISBN 978-0-8101-1533-0.
 3. Zhuk, Sergei (Winter 2001). "Science, Women and Revolution in Russia". Bulletin of the History of Medicine. 75 (4): 802–803. doi:10.1353/bhm.2001.0204. ISSN 0007-5140. S2CID 72251062.
 4. Gippius, Zinaida (1923). "Zadumchivyj strannik (O Rozanove)" (ഭാഷ: Russian). ശേഖരിച്ചത് 21 September 2010.CS1 maint: unrecognized language (link)
 5. Simmons, Ernest J (2007). Dostoevsky - The Making of a Novelist. Read Books. പുറം. 175. ISBN 978-1-4067-6362-1.
 6. Payne, Robert (1961). Dostoyevsky: a human portrait. Knopf. പുറങ്ങൾ. 323.
 7. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 8. Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. പുറം. 155. ISBN 0-313-30384-3.
 9. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 10. (Russian) "Apollinaria Prokofyevna Suslova". Deyateli revolyutsionnogo dvizheniya v Rossii: Bibliographic Dictionary. slovari.yandex.ru: Izd-vo Vsesoyuznogo obshestva politicheskih katorzhan i ssylno-poselentsev. 1927–1934. മൂലതാളിൽ നിന്നും 2012-11-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2010-09-21.
 11. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 12. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 13. Moss, Walter (2002). Russia in the age of Alexander II, Tolstoy and Dostoevsky. Anthem Press. പുറം. 105. ISBN 978-1-898855-59-0.
 14. Dostoyevskaya, Lyubov (1920). Dostoyevsky as Portrayed by His Daughter (Dostoejewski geschildert von seiner Tochter).
 15. Anisimov, Evgeniy (4 February 2008). "Apollinaria Suslova, zhrica russkoy lyubvi" (ഭാഷ: Russian). Delo. ശേഖരിച്ചത് 21 September 2010.CS1 maint: unrecognized language (link)
 16. Korneichuk, Dmitry. "Life of Fyodor Dostoyevsky: Women's motives" (ഭാഷ: Russian). Chronos. ശേഖരിച്ചത് 21 June 2010.CS1 maint: unrecognized language (link)
 17. Lantz, Kenneth (2004). The Dostoevsky Encyclopedia. Greenwood Publishing Group. പുറം. 155. ISBN 0-313-30384-3.
 18. "Book Information: Gambler with the Diary of Polina Suslova, the". Internet Book List. മൂലതാളിൽ നിന്നും 26 August 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 22 September 2010.
 19. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 20. Payne, Robert (1961). Dostoyevsky: a human portrait. Knopf. പുറങ്ങൾ. 162.
 21. Moss, Walter (2002). Russia in the age of Alexander II, Tolstoy and Dostoevsky. Anthem Press. പുറം. 105. ISBN 978-1-898855-59-0.
 22. "Dostoevsky Research Station: Chronology". ശേഖരിച്ചത് 21 September 2010.
 23. Lantz, K. A. (2004). "Chronology". The Dostoevsky Encyclopedia. Greenwood Publishing Group. ISBN 0-313-30384-3.
 24. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 25. Ivask, George (1961). "Rozanov". Slavic and East European Journal. American Association of Teachers of Slavic and Eastern European Languages. 5 (2): 110–122. doi:10.2307/304459. JSTOR 304459.
 26. Gippius, Zinaida (1923). "Zadumchivyj strannik (O Rozanove)" (ഭാഷ: Russian). ശേഖരിച്ചത് 21 September 2010.CS1 maint: unrecognized language (link)
 27. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 28. Gippius, Zinaida (1923). "Zadumchivyj strannik (O Rozanove)" (ഭാഷ: Russian). ശേഖരിച്ചത് 21 September 2010.CS1 maint: unrecognized language (link)
 29. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 30. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
 31. Nevskaya, Elena (February 2003). "Sense and sensibility". Vokrug sveta (ഭാഷ: Russian). 40 (2). ISSN 0321-0669.CS1 maint: unrecognized language (link)
"https://ml.wikipedia.org/w/index.php?title=പോളിന_സുസ്ലോവ&oldid=3779164" എന്ന താളിൽനിന്ന് ശേഖരിച്ചത്