പോളി എഥിലീൻ

(പോളിത്തീൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എഥിലീൻ (CH2=CH2) എന്ന വാതകത്തെ രാസത്വരകത്തിൻറെ സാന്നിധ്യത്തിൽ താപവും സമ്മർദ്ദവും ഉപയോഗിച്ച് പോളിമറീകരികരിച്ചാണ് പോളിഎഥിലീൻ അഥവാ പോളിഥീൻ ഉണ്ടാക്കിയെടുക്കുന്നത്. ഈ രാസപ്രക്രിയയിൽ മാറ്റങ്ങൾ വരുത്തി, പല തരത്തിലുമുളള പോളിഎഥിലീൻ ഉണ്ടാക്കാം.[5]; [6] പോളിഎഥിലീൻ ഒരു തെർമോപ്ലാസ്റ്റിക് പോളിമറാണ്. വിവിധ രൂപങ്ങളിൽ വിവിധ മേഖലകളിൽ പോളിഎഥിലീൻ നമുക്ക് പ്രയോജനപ്പെടുന്നു.[7]

പോളി എഥിലീൻ
Skeletal formula of a polyethylene monomer
Spacefill model of polyethylene
Sample of granulated polyethylene
Names
IUPAC name
Polyethene or poly(methylene)[1]
Other names
Polyethene
Identifiers
Abbreviations PE
ChemSpider
  • none
ECHA InfoCard 100.121.698 വിക്കിഡാറ്റയിൽ തിരുത്തുക
KEGG
MeSH {{{value}}}
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
സാന്ദ്രത 0.88–0.96 g/cm3[2]
ദ്രവണാങ്കം
log P 1.02620[3]
−9.67×10−6 (HDPE, SI, 22°C) [4]
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
Granulated polyethylene.
A bag manufactured from polyethylene.
Space-filling model of a polyethylene chain.
The repeating unit of polyethylene, showing its stereochemistry

എൽ.എൽ.ഡിപിഇ (LLDPE)

തിരുത്തുക

Linear Low Density Poly Ethylene എന്നാണ് മുഴുവൻ പേര്. എഥിലീനിനോടൊപ്പം 1-ബ്യൂട്ടീൻ, 1-ഹെക്സീൻ, 1-ഒക്റ്റേൻ, എന്നീ സഹഏകകങ്ങളും ചേർത്ത് പോളിമറീകരിക്കുന്നു. ഋജുവായ അധികം ദൈർഘ്യമില്ലാത്ത ശൃംഖലകൾക്ക് വളരെ കുറിയ, ഏതാനും ശാഖകളും കാണുന്നു. 0.915 സാന്ദ്രത ഏതാണ്ട് 0.915–0.925 g/cm3. കനം കുറഞ്ഞ സഞ്ചികൾ, ഷീറ്റുകൾ, ഫിലിം എന്നിവ നിർമ്മിക്കാനുതകുന്നു. മുഖ്യമായും പാക്കിംഗിനാണ് എൽ.എൽ.ഡിപിഇ ഉപയോഗപ്പെടുന്നത്.

എൽ.ഡിപിഇ (LDPE)

തിരുത്തുക

നീണ്ടതും നിബിഡവുമായ ശാഖകളുളള ശൃംഖലകളാണ് എൽ.ഡിപിഇയുടെ (Low Density Poly Ethylene) പ്രത്യേകത. ശാഖകൾ കാരണമാണ് സാന്ദ്രത കുറയുന്നത്. ശരാശരി സാന്ദ്രത 0.910–0.940 g/cm3. മൃദുവെങ്കിലും ഉറപ്പുളള കുപ്പികളും ഡപ്പികളും, സഞ്ചികളും,ഷീറ്റുകളും, ഫിലിമും ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നു.

എച്ഡിപിഇ (HDPE)

തിരുത്തുക

മുഴുവൻ പേര് High Density Poly Ethylene എന്നാണ്. ദൈർഘ്യമേറിയ, ശാഖകളില്ലാത്ത ശൃംഖലകളാണ് ഈ ഇനത്തിൻറെ ലക്ഷണം. സാന്ദ്രത ഏതാണ്ട് 0.941 g/cm3. ഉറപ്പും കാഠിന്യവുമുളള കുപ്പികളും ഡപ്പികളും എച്ഡിപിഇ കൊണ്ടാണ് സാധാരണയായി ഉണ്ടാക്കുന്നത്.

യുഎച്എംഡബ്ല്യൂപിഇ (UHMWPE)

തിരുത്തുക

Ultra High Molecular Weight Poly Ethylene (അൾട്രാ ഹൈ മോളിക്യൂലാർ വെയ്റ്റ് പോളി എഥിലീൻ,) എന്നാണ് വിസ്തരിച്ച പേര്. ഒരു ലക്ഷത്തോളം എഥിലീൻ തന്മാത്രകളടങ്ങിയ ദൈർഘ്യമേറിയ ശൃംഖലകൾ ഈ പദാർത്ഥത്തിന് ഉറപ്പും ദൃഢതയും പ്രദാനം ചെയ്യുന്നു. ഭാരവാഹന ക്ഷമതയുളള ഉരുപ്പടികൾ നിർമ്മിക്കാൻ ഉതകുന്നു. ഉദാഹരണത്തിന് കൃത്രിമ ശ്രോണീ ഫലകം ( Hip bone implant) ഈ ഇനം പോളി എഥിലീൻ കൊണ്ടാണ് ഉണ്ടാക്കുന്നത്.

  1. Compendium of Polymer Terminology and Nomenclature - IUPAC Recommendations 2008 (pdf). Retrieved 2018-08-28.
  2. 2.0 2.1 Batra, Kamal (2014). Role of Additives in Linear Low Density Polyethylene (LLDPE) Films. p. 9. Retrieved 16 September 2014.
  3. "poly(ethylene)_msds".
  4. Wapler, M. C.; Leupold, J.; Dragonu, I.; von Elverfeldt, D.; Zaitsev, M.; Wallrabe, U. (2014). "Magnetic properties of materials for MR engineering, micro-MR and beyond". JMR. 242: 233–242. arXiv:1403.4760. Bibcode:2014JMagR.242..233W. doi:10.1016/j.jmr.2014.02.005. PMID 24705364.
  5. F.W. Billmeyer,Jr (1962). Text Book of Polymer Science. Interscience.
  6. Andrew Peacock (2000). Handbook of Polyethylene: Structures: Properties, and Applications (Plastics Engineering). CRC Press. ISBN 978-0824795467.
  7. "Polyethylene Grades and Uses" (PDF). Archived from the original (PDF) on 2012-04-17. Retrieved 2012-02-07.
"https://ml.wikipedia.org/w/index.php?title=പോളി_എഥിലീൻ&oldid=3637935" എന്ന താളിൽനിന്ന് ശേഖരിച്ചത്