ഷവോമി

(പോക്കോ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ചൈനയിലേ ബെയ്‌ജിങ്ങ്‌ ആസ്ഥാനമായ ഒരു സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ആണ് ഷവോമി ഇൻക്. ലോകത്തിലെ അഞ്ചാമത്തെ ഏറ്റവും വലിയ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ അവർ 2015 -ൽ 70.8 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. സ്മാർട്ട്‌ഫോണുകളുടെയും അനുബന്ധ ഉപകരണങ്ങളുടെ രൂപകല്പന, ഉത്പാദനം, വില്പന എന്നിവയിൽ ഏർപ്പെട്ടിരുന്ന കമ്പനിക്ക് ലോകമെമ്പാടും അഞ്ച് ശതമാനം വിപണി വിഹിതമാണുള്ളത്. ഷവോമി മി 4, മി നോട്ട്, റെഡ്‌മി നോട്ട്, മി പാഡ് തുടങ്ങിയ ഉപകരണങ്ങൾ ആണ് കമ്പനിയെ ശ്രദ്ധേയമാക്കിയത്

ഷവോമി ടെക്നോളജി കമ്പനി ലിമിറ്റഡ്.
സ്വകാര്യ കമ്പനി
വ്യവസായംഉപഭോകൃത ഇലക്ട്രോണിക്സ് ഉല്പന്നങ്ങൾ
,കമ്പ്യൂട്ടർ ഹാർഡ്‌വെയറുകൾ
സ്ഥാപിതം6 ഏപ്രിൽ 2010; 14 വർഷങ്ങൾക്ക് മുമ്പ് (2010-04-06)
സ്ഥാപകൻLei Jun (ലീ ജുൻ)
ആസ്ഥാനം,
സേവന മേഖല(കൾ)Selected markets
പ്രധാന വ്യക്തി
ലീ ജുൻ (സി.ഈ. ഒ)
ലിൻ ബിൻ (പ്രസിഡന്റ്)
മനു കുമാർ ജയിൻ(മാനേജിങ് ഡയറക്ടർ ഇന്ത്യ)
ഉത്പന്നങ്ങൾസ്മാർട്ഫോൺ
ടാബ്ലറ്റ് കമ്പ്യൂട്ടർ
സ്മാർട് ഹോം ഡിവൈസ്
വരുമാനംIncrease US$20 billion (2015)
ജീവനക്കാരുടെ എണ്ണം
Approximately 8,100[1]
വെബ്സൈറ്റ്Xiaomi Global
Xiaomi Mainland China
Xiaomi Hong Kong
Xiaomi Taiwan
Xiaomi Singapore
Xiaomi Malaysia
Xiaomi Philippines
Xiaomi India
Xiaomi Indonesia
Xiaomi Brazil
ഷവോമി
Chinese
Literal meaning"foxtail millet"

ആഗസ്റ്റ് 2011-ൽ ആദ്യ സ്മാർട്ട്‌ഫോൺ പുറത്തിറങ്ങിയ ശേഷം ഷവോമി ചൈനയിൽ വലിയ രീതിയിൽ വിപണി പിടിച്ചെടുത്തു. കമ്പനിയുടെ സ്ഥാപകനും സി.ഇ.ഒയുമായ ലീ ജുൻ, ചൈനയിലേ ഇരുപതിമൂന്നാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ്. ചൈന, മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലായി എണ്ണായിരത്തോളം ജോലിക്കാർ ഷാവോമിക്കുണ്ട്,[അവലംബം ആവശ്യമാണ്] കൂടാതെ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് പിന്നെ ബ്രസീൽ എന്നിവിടങ്ങളിൽ തങ്ങളുടെ പ്രവർത്തനം വികസിപ്പിക്കുവാനുള്ള ശ്രമത്തിലാണ്.

ജൂലായ് 2014-ൽ ഇന്ത്യൻ വിപണിയിൽ എത്തിയ ഷവോമി വളരെ വേഗം വികസിച്ചു. ഫ്ലിപ്കാർട്ടുമായി സഹകരിച്ചു വിപണനം ആരംഭിച്ച അവർ തുടർന്ന് ആമസോണും, സ്നാപ്ഡീലുമായി ധാരണയിൽ എത്തി. 2015 -ന്റെ ഒന്നാം പാദത്തിൽ ഷവോമി സ്വന്തമായി ഓൺലൈൻ വിപണനം ആരംഭിക്കുകയും അനുബന്ധ ഉപകരണങ്ങൾ മറ്റ് ഓൺലൈൻ സ്റ്റോറുകൾ വഴി വിൽക്കുന്നത് നിർത്തലാക്കുകയും ചെയ്തു. ആഗസ്റ്റ് 11, 2015 -ന് ഫോക്സ്കോണുമായി സഹകരിച്ച് ഇന്ത്യയിലെ ആദ്യ ഫാക്ടറി ആന്ധ്രാ പ്രദേശിലെ ശ്രീ സിറ്റിയിൽ ആരംഭിച്ചു.

സബ് ബ്രാന്റുകൾ

തിരുത്തുക

പോക്കോ:ഷവോമിയുടെ ഉടമസ്ഥതയിലുള്ള ഒരു സബ് ബ്രാൻഡാണ് പോക്കോ. ഇത് ആദ്യമായി 2018 ഓഗസ്റ്റിൽ സാമ്പത്തികമായി ഒരു മധ്യനിരയിലുള്ള സ്മാർട്ട്‌ഫോൺ വിഭാഗമായി പ്രഖ്യാപിക്കപ്പെട്ടു. 2020 ജനുവരി 17-ന് എൻട്രി ലെവൽ, മിഡ് റേഞ്ച് വിഭാഗങ്ങളിലൂടെ ഷവോമിയുടെ പ്രത്യേക ഉപ ബ്രാൻഡായി മാറി. POCO ഫോണുകൾ ആൻഡ്രോയിഡിലുള്ള Xiaomi MIUI യൂസർ ഇന്റർഫേസ് ഉപയോഗിക്കുന്നു.

  1. "About Us". mi.com. Xiaomi. 2014-06-05. Retrieved 2014-06-05.
"https://ml.wikipedia.org/w/index.php?title=ഷവോമി&oldid=3979441#സബ്_ബ്രാന്റുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്