സ്നാപ്ഡീൽ

ഇന്ത്യൻ ഇ-വ്യാപാര കമ്പനി

ന്യൂഡൽഹി ആസ്ഥാനമായുള്ള ഒരു ഇന്ത്യൻ ഇ-കൊമേഴ്‌സ് കമ്പനിയാണ് സ്‌നാപ്ഡീൽ. 2010 ഫെബ്രുവരിയിൽ ദി വാർട്ടൺ സ്കൂളിലെയും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡെൽഹിയിലെയും പൂർവ്വ വിദ്യാർത്ഥികളായ കുനാൽ ബഹലും രോഹിത് ബൻസലും ചേർന്നാണ് കമ്പനി സ്ഥാപിച്ചത്.[2] ദിനേനയുള്ള ഡീൽ രീതിയിലുള്ള കച്ചവടവുമായി 2010 ഫെബ്രുവരി 4 ന് സ്ഥാപിതമായ സ്നാപ്ഡീൽ 2011 സെപ്റ്റംബറിൽ ഒരു ഓൺലൈൻ വിപണന കേന്ദ്രമായി വികസിപ്പിച്ചു.[3] ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ വിപണന കേന്ദ്രങ്ങളിലൊന്നായി സ്നാപ്ഡീൽ വളർന്നു.[4]

സ്നാപ്ഡീൽ
Type of businessPrivate
വിഭാഗം
E-commerce
ലഭ്യമായ ഭാഷകൾEnglish
സ്ഥാപിതം2010; 14 വർഷങ്ങൾ മുമ്പ് (2010) [1]
ആസ്ഥാനംNew Delhi, India
സേവന മേഖലIndia
സ്ഥാപകൻ(ർ)
പ്രധാന ആളുകൾKunal Bahl
(CEO)
വ്യവസായ തരംE-commerce
സേവനങ്ങള്Online shopping
വരുമാനംDecrease 510 കോടി (US$80 million) (FY 2021)
യുആർഎൽwww.snapdeal.com
വാണിജ്യപരംYes
അംഗത്വംRequired
നിജസ്ഥിതിActive
Native client(s) oniOS, Android, Windows

സ്‌നാപ്ഡീലിലെ വിൽപ്പനക്കാർ, നഗരങ്ങളിലെ പ്രാദേശിക വിപണികളിൽ കാണുന്നതിന് സമാനമായി പണത്തിന് മൂല്യമുള്ളതും നല്ല നിലവാരമുള്ളതുമായ ഉൽപ്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു. സ്‌നാപ്ഡീലിൽ 500,000-ത്തിലധികം വിൽപ്പനക്കാർ വിറ്റഴിച്ച ഉൽപ്പന്നങ്ങളിൽ ഭൂരിഭാഗവും ഫാഷൻ, വീട്, ജനറൽ മെർക്കൻഡൈസ് എന്നിവയാണ്.[5] ഇന്ത്യയിലെ 3,700-ലധികം പട്ടണങ്ങളിൽ നിന്നുള്ള ഉപഭോക്താക്കൾ സ്‌നാപ്ഡീലിൽ ഷോപ്പിംഗ് നടത്തുന്നു.[6]

ചരിത്രം

തിരുത്തുക

സ്ഥാപനം

തിരുത്തുക

2011 ഒക്ടോബറിൽ ഒരു ഓൺലൈൻ വിപണനകേന്ദ്രമായി വികസിപ്പിക്കുന്നതിന് മുമ്പ്, സ്‌നാപ്ഡീൽ 2010 ഫെബ്രുവരി 4-ന് ഒരു പ്രതിദിന ഡീൽ പ്ലാറ്റ്‌ഫോമായി സ്ഥാപിതമായി.[7]

ഫ്ലിപ്കാർട്ടുമായുള്ള ലയനം വിജയിച്ചില്ല

തിരുത്തുക

സ്‌നാപ്ഡീലും ഫ്ലിപ്കാർട്ടും തമ്മിൽ ഒരു ലയനം നടത്താൻ സ്ഫോറ്റ്ബാങ്ക്(SoftBank) ഗ്രൂപ്പ് പദ്ധതിയിട്ടിരുന്നതായി 2016 Q2-ൽ റിപ്പോർട്ടുകൾ പുറത്തുവന്നു.[8][9]മാസങ്ങളോളം ചർച്ചകൾ നടന്നുവെങ്കിലും സ്‌നാപ്ഡീലിന്റെ ബോർഡ് അംഗങ്ങൾക്കിടയിൽ സമവായമില്ലാത്തതിനാൽ കരാർ പരാജയപ്പെട്ടതിനെത്തുടർന്ന് 2017 ജൂലൈയിൽ അവസാനിച്ചു. മൂല്യനിർണ്ണയത്തിലെ അഭിപ്രായവ്യത്യാസങ്ങളും ആദ്യകാല നിക്ഷേപകർക്ക്-നെക്‌സസ് വെഞ്ച്വർ പാർട്‌ണേഴ്‌സിനും കളരി ക്യാപിറ്റലിനും(Kalaari Capital) പ്രത്യേക പേഔട്ടുകൾ നിർദ്ദേശിച്ചതും ഇതിൽ ഉൾപ്പെടുന്നു.[10][11]

  1. Chakraborty, Alokananda (18 July 2014). "Lunch with BS: Sachin Bansal". Business Standard Ltd. Retrieved 16 November 2014.
  2. Gooptu, Biswarup (28 February 2014). "Snapdeal co-founder Kunal Bahl: A rising star of India's e-commerce space". The Economic Times. Archived from the original on 2014-12-18. Retrieved 16 November 2014.
  3. Agrawal, Shrija; Rai, Anand. "We should do a billion dollar in gross merchandise value by 2015: Snapdeal's Shyam Bahl". techcircle.vccircle.com/. Retrieved 16 November 2014.
  4. Bhattacharjee, Nivedita; PM, Indulal. "Japan's SoftBank kicks off $10 billion India online spree, buys stake in Snapdeal". Reuters. Archived from the original on 2014-11-07. Retrieved 16 November 2014.
  5. "Snapdeal to add another 5000 manufacturer-sellers to its platform in 2020". The Economic Times. 10 January 2020. Retrieved 2021-02-05.
  6. Tiwary, Avanish (4 February 2021). "India's Snapdeal staged a comeback by diving into small cities | Tales from India's Towns". KrASIA (in ഇംഗ്ലീഷ്). Retrieved 2021-02-05.
  7. Agrawal, Shrija; Rai, Anand (15 November 2012). "We should do a billion dollar in gross merchandise value by 2015: Snapdeal's Shyam Bahl". VCCircle. Retrieved 16 November 2014.
  8. Bidkar, Chinmay (5 April 2017). "SoftBank Aiming for Flipkart-Snapdeal Merger, Rest of the Investors in a Disagreement - TechStory". TechStory (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-08-01.
  9. Stacey, Kiran; Massoudi, Arash; Inagaki, Kana (2017-04-09). "SoftBank pushes for merger of India's Snapdeal and Flipkart". Financial Times. Retrieved 2022-07-30.
  10. Pitchiah, Vijayakumar (2017-06-13). "SoftBank steers Flipkart-Snapdeal merger talks to broad agreement". VCCircle (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-02-05.
  11. Gooptu, Biswarup (1 August 2017). "How Kunal Bahl sold the idea of Snapdeal 2.0 and what's in store". The Economic Times.
"https://ml.wikipedia.org/w/index.php?title=സ്നാപ്ഡീൽ&oldid=3769603" എന്ന താളിൽനിന്ന് ശേഖരിച്ചത്