1780 സെപ്റ്റംബർ 10 ന് ഇന്ത്യൻ സംസ്ഥാനമായ തമിഴ്നാട്ടിലെ കാഞ്ചീപുരം പട്ടണത്തിനടുത്തുള്ള പുളലൂരിൽ വച്ചാണ് രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗമായി പൊളിലൂർ യുദ്ധം അല്ലെങ്കിൽ പേരമ്പാക്കം യുദ്ധം എന്നും അറിയപ്പെടുന്ന ഈ യുദ്ധം നടന്നത്. ഹൈദരാലിയുടെ നേതൃത്വത്തിലുള്ള മൈസൂർ സൈന്യവും കേണൽ വില്യം ബെയ്‌ലിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സേനയും തമ്മിലാണ് ഈ യുദ്ധം നടന്നത്. കീഴടങ്ങുന്നതിന് മുമ്പ് ബ്രിട്ടീഷ് സൈന്യത്തിന് വളരെയധികം നാശനഷ്ടങ്ങൾ സംഭവിച്ചു. ചില്ലിയൻവാലയ്ക്ക് മുൻപ് ഉപഭൂഖണ്ഡത്തിൽ ഈസ്റ്റ് ഇന്ത്യാ കമ്പനിക്കുണ്ടായ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്.

പൊളിലൂർ യുദ്ധം
രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ ഭാഗം

യുദ്ധത്തിന്റെ ചിത്രീകരണം
തിയതി10 September 1780
സ്ഥലംപുളലൂർ, കാഞ്ചീപുരം
ഫലംമൈസൂർ വിജയം
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
മൈസൂർ സാമ്രാജ്യംബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി
പടനായകരും മറ്റു നേതാക്കളും
ഹൈദർ അലി
ടിപ്പു സുൽത്താൻ
വില്യം ബെയ്‌ലി

പശ്ചാത്തലം

തിരുത്തുക

ഹൈദരാലി ആർക്കോട്ട് ഉപരോധിച്ചപ്പോൾ ഈ അധിനിവേശത്തെ ചെറുക്കാൻ സർ ഹെക്ടർ മൺറോയുടെ നേതൃത്വത്തിൽ ശക്തമായ ഒരു ബ്രിട്ടീഷ് സൈന്യം കാഞ്ചീപുരത്ത് ഒത്തുകൂടി. ഗുണ്ടൂരിൽ നിന്നും ബെയ്‌ലിയുടെ സൈന്യം കൂടി എത്തിയതിനു ശേഷം ഹൈദറെ അക്രമിക്കാൻ മൺറോ പദ്ധതിയിട്ടു. എന്നാൽ ഹൈദരാലിയും മകൻ ടിപ്പുവും ഫ്രഞ്ചുകാരുടെ സഹായത്തോടെ മൺറോയുമായി ചേരുന്നതിനു മുമ്പ് ബെയ്‌ലിയെ പരാജയപ്പെടുത്തി. ഈ തോൽവിയുടെ വാർത്ത കേട്ട മൺറോ കാഞ്ചീപുരത്തെ വാട്ടർ ടാങ്കിൽ പീരങ്കികൾ ഉപേക്ഷിച്ചു മദ്രാസിലേക്ക് മടങ്ങാൻ നിർബന്ധിതനായി.

അനന്തരഫലം

തിരുത്തുക

ബെയ്‌ലിയെയും അദ്ദേഹത്തിൻ്റെ പല ഉദ്യോഗസ്ഥരെയും പിടികൂടി മൈസൂർ തലസ്ഥാനമായ ശ്രീരംഗപട്ടണത്തേക്ക് കൊണ്ടുപോയി തടങ്കലിൽ പാർപ്പിച്ചു. കൽക്കട്ടയിൽ നിന്നുള്ള ബ്രിട്ടീഷ് സൈന്യം എത്തിയതിനുശേഷം, സ്ഥിതിഗതികൾ സുസ്ഥിരമാക്കാനും പ്രത്യാക്രമണം നടത്താനും ഐറി കൂട്ടിന് കഴിഞ്ഞു. ഒരു വർഷത്തിനുശേഷം അതേ പ്രദേശത്ത് രണ്ടാം യുദ്ധം നടന്നു.

പുറത്തുനിന്നുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൊള്ളിലൂർ_യുദ്ധം&oldid=4107815" എന്ന താളിൽനിന്ന് ശേഖരിച്ചത്