കല്ലുഞാവൽ

ചെടിയുടെ ഇനം
(പൊരിയൻ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

പശ്ചിമഘട്ടത്തിലെ തദ്ദേശവാസിയായ ഒരു നിത്യഹരിതവൃക്ഷമാണ് കല്ലുഞാവൽ. (ശാസ്ത്രീയനാമം: Syzygium tamilnadensis). പൊരിയൻ, കൽമോനി എന്നീ പേരുകളുമുണ്ട്. Sea Apple എന്നും അറിയപ്പെടുന്നു.15 മീറ്റർ വരെ ഉയരം വയ്ക്കും. [1] 1000 മീറ്ററിലധികം ഉയരമുള്ള മലകളിലെ നനവാർന്ന നിത്യഹരിതവനങ്ങളിലും മിതോഷ്ണമേഖലാവനങ്ങളിലും ചതുപ്പുകളിലും വളരും. തവിട്ടുനിറമുള്ള തൊലി ചെറിയതകിടുകളായി പൊഴിഞ്ഞുപോകും. പൂവിന് ഇളംചുവപ്പുകലർന്ന വെള്ളനിറമാണ്. കുരങ്ങന്മാർക്കും വവ്വാലുകൾക്കും പ്രിയമുള്ള പഴങ്ങൾ. വിത്തുവിതരണം ചെയ്യുന്നതും അവർ തന്നെ. പലമരവുമായി ഈ മരം മാറിപ്പോകാറുണ്ട് [2]. സിംഗപ്പൂരിൽ എല്ലായിടത്തും പാതയോരങ്ങളിൽ ഈ മരം വച്ചുപിടിപ്പിച്ചിട്ടുണ്ട്[3].

കല്ലുഞാവൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Subfamily:
Tribe:
Genus:
Syzygium
Species:
S.tamilnadensis
Binomial name
Syzygium tamilnadensis
Rathkr. & Chitra
Synonyms
  • Eugenia montana Wt.
  • Syzygium montanum (Wt.) Gamble
  • Syzygium grande (Wight) Walp.
  • Eugenia cymosa
  • Eugenia grandis
  • Eugenia laosensis
  • Eugenia laosensis var. quocensis
  • Jambosa firma
  • Jambosa grandis
  • Syzygium firmum
  • Syzygium gadgilii
  • Syzygium grande var. parviflorum
  • Syzygium laosense
  • Syzygium laosense var. quocense
  • Syzygium megalophyllum
  • Syzygium montanum
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-07-25. Retrieved 2013-04-17.
  2. http://www.wildsingapore.com/wildfacts/plants/coastal/syzygium/grande.htm
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-03-04. Retrieved 2013-01-03.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=കല്ലുഞാവൽ&oldid=4140470" എന്ന താളിൽനിന്ന് ശേഖരിച്ചത്