ഇന്ത്യ, നേപ്പാൾ, മ്യാൻമർ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ഒരു ചെറിയ പൂമ്പാറ്റയാണ് പൊന്തക്കുഞ്ഞൻ (ശാസ്ത്രീയ നാമം: Aeromachus dubius).[1][2][3][4] പശ്ചിമഘട്ടത്തിൽ കേരളത്തിന്റേയും തമിഴ്നാടിന്റേയും ഭാഗങ്ങളിലാണ് ഇവയെ കണ്ടുവരുന്നത്.

Dingy Scrub-Hopper
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
A. dubius
Binomial name
Aeromachus dubius
(Elwes & Edwards, 1897)

ആവാസവ്യവസ്ഥ

തിരുത്തുക

കേരളത്തിൽ വളരെ വിരളമായി കാണപ്പെടുന്ന ഒരു ശലഭമാണ് പൊന്തകുഞ്ഞൻ. ഉയരമുള്ള മലകളിലും കാടുകളിലും ചോലവനങ്ങളിലും പുൽമേടുകളിലുമാണ് ഇവയെ കാണാനാകുക.

ശരീരപ്രകൃതി

തിരുത്തുക

ഇരുണ്ട തവിട്ടുനിറമുള്ള ഒരു ശലഭമാണിത്. തെറിച്ച് തെറിച്ചാണ് ഇവയുടെ പറക്കൽ. മുൻചിറകിന്റെ പുറത്ത് ഒരു ചെറിയ മടക്കുണ്ട്. ചിറകുകളിൽ മങ്ങിയ പുള്ളികളുണ്ട്. ചിറകിന്റെ അടിവശം തവിട്ടുനിറമാണ് തവിട്ടിൽ മങ്ങിയ പുള്ളികളുണ്ട്.

പ്രത്യേകതകൾ

തിരുത്തുക

ചെറുപ്പൂക്കളിൽ നിന്ന് തേനുണ്ണാറുണ്ട്. ഉയരത്തിൽ പറക്കുന്ന സ്വഭാവമില്ല. വെയിൽ കായുമ്പോൾ ചിറകുകൾ കുറച്ച് തുറന്ന് പിടിച്ചിരിക്കും.

  1. Markku Savela's website on Lepidoptera Page on Aeromachus genus.
  2. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 41. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  3. W. H., Evans (1949). A Catalogue of the Hesperiidae from Europe, Asia, and Australia in the British Museum. London: British Museum (Natural History). Department of Entomology. p. 244.
  4.   ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1912–1913). Lepidoptera Indica. Vol. X. London: Lovell Reeve and Co. pp. 259–261.{{cite book}}: CS1 maint: date format (link)

പുറം കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=പൊന്തക്കുഞ്ഞൻ&oldid=2818213" എന്ന താളിൽനിന്ന് ശേഖരിച്ചത്