ചിറ്റൂർ താലൂക് വടവന്നൂർ പഞ്ചായത്ത്‌ ആണ്. ആലത്തൂർ താലൂക് അല്ല

പൊക്കുന്നി ശിവ ക്ഷേത്രം
പൊക്കുന്നി ശിവ ക്ഷേത്രം
പൊക്കുന്നി ശിവ ക്ഷേത്രം
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം/പ്രൊവിൻസ്:കേരളം
ജില്ല:പാലക്കാട്
പ്രദേശം:വാടവന്നൂർ
വാസ്തുശൈലി, സംസ്കാരം
പ്രധാന പ്രതിഷ്ഠ:മൃത്യുഞ്ജയൻ
പ്രധാന ഉത്സവങ്ങൾ:മഹാ ശിവരാത്രി

കേരളത്തിലെ പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന അതിപുരാതന ക്ഷേത്രമാണ് പൊക്കുന്നിയപ്പൻ ക്ഷേത്രം. പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടു എന്ന് ഐതിഹ്യമുള്ള[1] ക്ഷേത്രം വടവന്നൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്നു. പുരാതന കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന ആലത്തൂരാണ് ഈ മഹാദേവക്ഷേത്രം. [2]. പൊക്കുന്നി മഹാദേവക്ഷേത്രം എന്ന പേരിലും ഈ ക്ഷേത്രം അറിയപ്പെടുന്നു.

ഐതിഹ്യം തിരുത്തുക

അതിരൗദ്രതയേറിയ ശിവ ഭാവമാണ് പൊക്കുന്നി മഹാദേവക്ഷേത്രത്തിലെ ശിവ പ്രതിഷ്ഠ. മഹാദേവന്റെ രൗദ്രതയ്ക്ക് കുറവു വരുത്തുവാനും ശാന്തത കൈവരിക്കുവാനുമാണത്രേ പരശുരാമൻ ദേവനെ കുളത്തിൽ തന്നെ പ്രതിഷ്ഠിച്ചത്. ഇതര ക്ഷേത്രങ്ങളിൽ ശിവകോപം കുറക്കാനായി ക്ഷേത്രേശന്റെ ദൃഷ്ടി സമീപ കുളത്തിലേക്കോ മറ്റു ജലാശങ്ങളിലേക്കോ വരത്തക്കവണ്ണം പ്രതിഷ്ഠ നടത്താറുണ്ട്. ഇവിടെ ആലത്തൂരിൽ പരശുരാമൻ പെരുംകുളത്തിൽ തന്നെ പ്രതിഷ്ഠിച്ചു എന്നാണ് ഐതിഹ്യം. ഈ പെരുംകുളത്തിൽ സ്വയംഭൂവായി ദേവൻ പ്രതിക്ഷ്യപ്പെടുകയും കൊല്ലംകോട് രാജാവ് ക്ഷേത്രം പണിതീർക്കുകയും ആണ് ഉണ്ടായത്. ഇത് എന്തായാലും വിസ്താരമേറിയ കുളത്തിങ്കരയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. മുൻപ് ക്ഷേത്രക്കുളത്തിനു നടുക്കായിരുന്ന ക്ഷേത്രത്തിലേക്ക് എത്തിചേരാനായി ക്ഷേത്രക്കുളത്തിന്റെ ഒരുവശം മണ്ണിട്ട് ഉയർത്തിയതാവാം. കുളത്തിലേക്ക് തള്ളി നിൽക്കുന്ന ക്ഷേത്രം കാണുമ്പോൾ അതു മനസ്സിലാക്കാവുന്നതാണ്.

ചരിത്രം തിരുത്തുക

പാലക്കാട് കൊല്ലങ്കോട് രാജവംശമാണ് ക്ഷേത്ര നിർമ്മാണം നടത്തിയത്. [3]

 
പൊക്കുന്നിയപ്പൻ ക്ഷേത്രം കുളക്കരയിൽ നിന്നും

അവലംബം തിരുത്തുക

  1. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  2. കുഞ്ഞികുട്ടൻ ഇളയതിൻറെ “108 ശിവക്ഷേത്രങ്ങൾ
  3. മലയാളക്കരയിലെ മഹാക്ഷേത്രങ്ങൾ - പെരിനാട് സദാനന്ദൻ പിള്ള; പ്രശാന്തി പബ്ലികേഷൻസ്, തിരുവനന്തപുരം